ആപ്പിളിനെ വെല്ലു വിളിക്കാന്‍ ഷവോമി
Big Buy
ആപ്പിളിനെ വെല്ലു വിളിക്കാന്‍ ഷവോമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th January 2015, 3:12 pm

minote.0

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമിയുടെ പുതിയ മോഡല്‍ പുറത്തിറങ്ങുന്നു. ആപ്പിളിന്റെ ഐ ഫോണ്‍ സിക്‌സ് പ്ലസിന്റെ മാതൃകയിലാണ് ഷവോമിയുടെ പുതിയ മോഡലായ MI NOTE. പുറത്തിറക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഫോണ്‍ കമ്പനിയാവുക എന്ന പ്രഖ്യാപനവുമായാണ് ഷവോമി തങ്ങളുടെ പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്.

5.7 ഇഞ്ച് ഡിസ്‌പ്ലെയില്‍ ഇറക്കിയിരിക്കുന്ന നോട്ടിന്റെ വീതി 6.95 മില്ലീ മീറ്ററാണ്. അതേ സമയം ആപ്പിളിന്റെത് 7.1 മില്ലീ മീറ്ററാണ്. ഇത് കൂടാതെ 3 ജി.ബി റാം 13 മെഗാപിക്‌സല്‍ ക്യാമറ, 3000 എം.എ.എച്ച് ബാറ്ററി എന്നിവയും MI NOTE ന്റെ സവിശേഷതകളാണ്. ഒരേ സമയം രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന നോട്ടിന് 801 സ്‌നാപ് ഡ്രാഗണ്‍ പ്രൊസസറുമുണ്ട്.

2299 യുവാനാണ് ഇതിന്റെ വില. ഷവോമി ഇറക്കിയതില്‍ ഏറ്റവും വില കൂടിയ മോഡലാണ് MI NOTE,  മികച്ച ബാറ്ററി കപാസിറ്റിയടക്കം ഉറപ്പ് വരുത്തിക്കൊണ്ട് പുറത്തിറക്കിയിക്കുന്ന നോട്ടിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന് മെറ്റല്‍ ഗ്ലാസ് എന്നിവ കൊണ്ട് നിര്‍മിച്ച ഫോണിന്റെ ആവരണമാണ്.

ചൈനയുടെ ആപ്പിള്‍ എന്നറിയപ്പെടുന്ന ഷവോമിക്ക് ലോകത്തെ മികച്ച സ്മാര്‍ട്ട് ഫോണ്‍ കമ്പനികളില്‍ മികച്ച സ്ഥാനമാണുള്ളത്. ചൈനയെ കൂടാതെ ഏതാനും ചില ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രമെ ഷവോമിക്ക് ശൃഖംലകലുള്ളൂ.

അതേ സമയം ആപ്പിളിനെ കോപ്പിയടിക്കാനുള്ള ശ്രമമാണ് ഷവോമിയുടേതെന്നുള്ള ആരോപണങ്ങളും കമ്പനിക്കെതിരെ നിലനില്‍ക്കുന്നുണ്ട്.