ഷവോമി ഫോണുകള്‍ വാങ്ങാന്‍ ഇനിയും പേടിക്കണമോ?
Daily News
ഷവോമി ഫോണുകള്‍ വാങ്ങാന്‍ ഇനിയും പേടിക്കണമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th October 2014, 1:27 pm

ചൈനയില്‍ ആപ്പിളിന് സമാനമായി ഫാന്‍സിനെ ഉണ്ടാക്കുന്നതില്‍ ഷവോമി വിജയിച്ചിട്ടുണ്ട്. സ്വദേശമായ ചൈനയ്ക്ക് പുറത്ത് അത്രവലിയൊരു ആരാധക നിരയെ ഷവോമിക്ക് സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും അവര്‍ക്ക് നിലയുറപ്പിക്കാന്‍ കഴിഞ്ഞ മറ്റൊരിടമാണ് ഇന്ത്യ. ഇന്ത്യയില്‍ നിര്‍മാണ കമ്പനി തുടങ്ങാനുള്ള അവരുടെ തീരുമാനത്തില്‍ തന്നെ ഇത് വ്യക്തമാണ്. മുഹമ്മദ് ഉവൈസ് യുവര്‍ ടാക്കീസ് എഴുതുന്നു…


Xiaomi-title-1

ചെറിയ വില കൊടുത്തു ഷവോമി വാങ്ങിയവര്‍ക്ക്( വാങ്ങുന്നവര്‍ക്ക് ) വേണ്ടി മാത്രം

Uwaisജൂലൈയില്‍ ഷവോമി ഇന്ത്യന്‍

മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് അധികം ആരും പ്രതീക്ഷിച്ചിരിക്കില്ല. ഷവോമി വിറ്റഴിക്കുന്ന ഉല്‍പന്നങ്ങളുടെ സ്റ്റോക്ക് കുറവായതും ഫ്‌ളഷ് സെയിലും ഉപഭോക്താക്കളില്‍ ഇവയുടെ ഡിമാന്റ് കുറയ്ക്കുമെന്ന് പലരും വിശ്വസിച്ചു.

ആന്‍ഡ്രോയിഡിനുവേണ്ടി റോം (റീഡ് ഓണ്‍ലി മെമ്മറി) വികസിപ്പിച്ചുകൊടുക്കുന്ന സോഫ്റ്റ് വെയര്‍ കമ്പനിയായാണ് ഷവോമി  തുടങ്ങിയത്. എം.ഐ.യു.ഐ എന്നായിരുന്നു ഇതിന്റെ പേര്. 2011ലാണ് ഷവോമി ഹാര്‍ഡ്‌വെയര്‍ സെയില്‍ ആരംഭിച്ചത്. ഇന്ന് ഷവോമിക്ക് സ്മാര്‍ട്ട്‌ഫോണുകളും, സ്മാര്‍ട്ട് ടി.വികളും അനുബന്ധ ഉപകരണങ്ങളുമുള്‍പ്പെടെ നിരവധി ഉല്‍പന്നങ്ങളുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ ഇന്ന് ഷവോമിക്ക് മിക്‌സഡ് ഐഡന്‍ിറ്റിയാണുള്ളത്.

ഹാര്‍ഡ്‌വെയറുകളിലും  സോഫ്റ്റ്‌വെയറുകളിലും ആപ്പിളിനെ അനുകരിക്കുന്നുവെന്ന ആരോപണം വളരെക്കാലമായി ഷവോമി നേരിടുന്നുണ്ട്. എം.ഐ.യു.ഐയുടെ ഏറ്റവും പുതിയ വേര്‍ഷന്‍ കഴിഞ്ഞവര്‍ഷം ആപ്പിള്‍ പരിചയപ്പെടുത്തിയ ഐ.ഒ.എസ് 7ന്റെ ഡിസൈന്‍ ആശയം നേരിട്ട് കടമെടുത്തതാണെന്ന് കരുതുന്നവരുണ്ട്.

ചൈനയില്‍ ആപ്പിളിന് സമാനമായി ഫാന്‍സിനെ ഉണ്ടാക്കുന്നതില്‍ ഷവോമി വിജയിച്ചിട്ടുണ്ട്. സ്വദേശമായ ചൈനയ്ക്ക് പുറത്ത് അത്രവലിയൊരു ആരാധക നിരയെ ഷവോമിക്ക് സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും അവര്‍ക്ക് നിലയുറപ്പിക്കാന്‍ കഴിഞ്ഞ മറ്റൊരിടമാണ് ഇന്ത്യ. ഇന്ത്യയില്‍ നിര്‍മാണ കമ്പനി തുടങ്ങാനുള്ള അവരുടെ തീരുമാനത്തില്‍ തന്നെ ഇത് വ്യക്തമാണ്.


സാംസങ്ങിനെ പരാജയപ്പെടുത്തി ചൈനയിലെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനക്കാരായി ഷവോമി മാറിയിരിക്കുകയാണ്. അടുത്തിടെയായി സാംസങ്ങിന് ഇന്ത്യയിലെ മാര്‍ക്കറ്റ് അത്ര അനുകൂലമല്ല. മൈക്രോമാക്‌സില്‍ നിന്നും തുടക്കക്കാരായ മറ്റ് ചെറുകിട നിര്‍മാതാക്കളില്‍ നിന്നും വന്‍ വെല്ലുവിളിയാണ് സാംസങ് നേരിടുന്നത്.


Xiaomi-6

ആപ്പിളിന്റേതില്‍ നിന്ന് വ്യത്യസ്തമായി ബഡ്ജറ്റ് ഫോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷവോമി വിശ്വസിക്കുന്നത് ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യുന്നത് വ്യവസായത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ്.

സാധാരണയായി ഒരു ഉല്‍പന്നം വിറ്റഴിക്കുന്നതിലൂടെ നിര്‍മാതാക്കള്‍ വലിയൊരു ലാഭം കൊയ്‌തെടുക്കും. ആപ്പിള്‍, സാംസങ് പോലുള്ള കമ്പനികള്‍ നിര്‍മാണ ചിലവിന്റെ മൂന്നുമുതല്‍ നാല് ഇരട്ടിവരെ തുകയാണ് ഓരോ ഉല്പന്നത്തിന്റെയും വില്പന്നയിലൂടെ ലാഭമായി നേടുന്നതെന്നാണ് വിശ്വാസം. അതേ ഉല്‍പന്നത്തിന്റെ പുതിയ പതിപ്പ് വിപണിയിലെത്തുമ്പോള്‍ വില കുറയുമ്പോഴേക്കും ലാഭം വളരെയധികമായി തീര്‍ന്നിരിക്കും.

സാംസങ്ങിനെ പരാജയപ്പെടുത്തി ചൈനയിലെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനക്കാരായി ഷവോമി മാറിയിരിക്കുകയാണ്. അടുത്തിടെയായി സാംസങ്ങിന് ഇന്ത്യയിലെ മാര്‍ക്കറ്റ് അത്ര അനുകൂലമല്ല. മൈക്രോമാക്‌സില്‍ നിന്നും തുടക്കക്കാരായ മറ്റ് ചെറുകിട നിര്‍മാതാക്കളില്‍ നിന്നും വന്‍ വെല്ലുവിളിയാണ് സാംസങ് നേരിടുന്നത്.

അടുത്ത പേജില്‍ തുടരുന്നു

Xiaomi-4

ഇവിടെ ഏറ്റവും കുറഞ്ഞ വിലയില്‍ ഉല്‍പന്നങ്ങള്‍ നല്‍കുന്നുവെന്നതിലാണ് ഷവോമിയുടെ വിജയം. സ്മാര്‍ട്ട്‌ഫോണിനൊപ്പം വില്‍ക്കുന്ന അനുബന്ധ വസ്തുക്കളില്‍ നിന്നും മറ്റ് സോഫ്റ്റ്‌വെയര്‍ ഫീച്ചറുകളില്‍ നിന്നുമൊക്കെയാണ് അവര്‍ ലാഭം നേടുന്നത്.

പുകഴ്തലുകള്‍ക്കിടയില്‍ ഷവോമി ഈയിടെയായി വളരെ അധികം വിമര്‍ശനങ്ങളും നേരിടുന്നുണ്ട്.  ഇന്ത്യന്‍ വായു സേനയുടെ സര്‍ക്കുലര്‍ ആണ് ഷവോമിക്കെതിരായി പുറത്ത് വന്ന പുതിയ വാര്‍ത്ത. ഷവോമിയിലൂടെ ചൈന ഉപഭോക്തക്കളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ്  സര്‍ക്കുലര്‍ പറയുന്നത്.

ഈ ആരോപണത്തെ  ഗൗരവമായാണ് ഷവോമി സമീപിച്ചത്. അവരുടെ ഉന്നത വക്താവായ ഹുഗോ ബാര തന്നെ ഇതിന് മറുപടിയായി ഫേസ്ബൂക്കിലൂടെ രംഗത്തെത്തി. അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങിനെയാണ്.


ഞങ്ങളുടെ സെര്‍വറില്‍ ഉപഭോക്തകളുടെ ഡാറ്റ സേവ് ചെയ്യുന്നത് അവരുടെ സൗകര്യതിന് വേണ്ടി മാത്രമാണ്. ബാക്ക് അപ്പ് സംവിധാനം ഈ രീതിയിലല്ലാതെ മുന്നോട്ട് കൊണ്ട് പോവാനാവില്ല. ഈ സേവനം ഉപഭോക്താവിന് ആവശ്യമുണ്ടെങ്കില്‍ മാത്രം ഉപയോഗിക്കാവുന്നതാണ്.


Xiaomi-3

1. ഞങ്ങളുടെ സെര്‍വറില്‍ ഉപഭോക്തകളുടെ ഡാറ്റ സേവ് ചെയ്യുന്നത് അവരുടെ സൗകര്യതിന് വേണ്ടി മാത്രമാണ്. ബാക്ക് അപ്പ് സംവിധാനം ഈ രീതിയിലല്ലാതെ മുന്നോട്ട് കൊണ്ട് പോവാനാവില്ല. ഈ സേവനം ഉപഭോക്താവിന് ആവശ്യമുണ്ടെങ്കില്‍ മാത്രം ഉപയോഗിക്കാവുന്നതാണ്.

2.ഉപഭോക്തവിന്റെ സമ്മതമില്ലാതെ ഞങ്ങള്‍ ഒരു വിവരങ്ങളും ശേഖരിക്കുന്നില്ല. വാട്‌സ് അപ്പ്, ഡ്രോപ്പ് ബോക്‌സ്, ഗൂഗിള്‍ ഡ്രൈവ് തുടങ്ങിയവയുടെ രീതിയും ഇതിന് സമാനമാണ്.

3.ഞങ്ങള്‍ ഉപയോഗിക്കുന്ന സെക്യൂരിറ്റി സിസ്റ്റം ഇന്ന് ലഭ്യമായതില്‍ ഏറ്റവും മികച്ച (AES128)സങ്കേതങ്ങള്‍  ഉപയോഗിച്ചുള്ളതാണ്.

4.ഇന്ത്യയിലെ ഉപഭോക്താക്കകളുടെ സംശയ ദൂരീകരണത്തിനായി അവരുടെ ഡാറ്റ ഞങ്ങള്‍ ചൈനയുടെ പുറത്തുള്ള ഞങ്ങളുടെ സെര്‍വറുകളിലേക്ക്  മാറ്റികൊണ്ടിരിക്കുന്നു. 2015 ഓടെ ഞങ്ങള്‍ ഇന്ത്യയിലെ സ്വന്തം സെര്‍വറിലേക്ക് തന്നെ ഇത് മാറ്റും.

5.f secure എന്ന സെക്യൂരിറ്റി കമ്പനിയുടെ സംശയങ്ങള്‍ക്ക് ഞങ്ങള്‍ നേരത്തെ തന്നെ വിശദമായ മറുപടി നല്‍കിയതാണ് ലിങ്ക് താഴെ ചേര്‍ക്കുന്നു.
www.f-secure.com/weblog/archives/00002734.html

അടുത്ത പേജില്‍ തുടരുന്നു

Xiaomi-5

ഷവോമിയെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കാണാനാവും. വാക്കാലുള്ള പരസ്യത്തെ മാത്രമാണ് ഷവോമി ആശ്രയിക്കുന്നത്. അത് കൊണ്ട  തന്നെ സോഷ്യല്‍ മീഡിയകളില്‍ ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് പ്രതികരണം വരെ അവരുടെ വില്‍പനയെ ബാധിക്കും.

ഷവോമിക്കെതിരായി നിരവധി കഥകള്‍ പ്രചരിക്കുന്നതായി കാണാം. ഓണ്‍ലൈന്‍ വില്‍പനയെ മാത്രം ആശ്രയിച്ചുള്ള വില്പന രീതിയായതു കൊണ്ട് പരസ്യം ലഭിക്കാന്‍ ഒരു സാധ്യതയും ഇല്ലാത്തതിനാല്‍ തന്നെ ആവാം ഷിവോമിയെ മാധ്യമങ്ങള്‍  വിമര്‍ക്കുന്നത്. ഈ വിമര്‍ശനങ്ങളില്‍ സാമ്പത്തിക, വാണിജ്യ താല്പര്യങ്ങള്‍ക്കപ്പുറം വലിയ കഴമ്പൊന്നുമില്ല. ആരോപണങ്ങള്‍ ആ രീതിയില്‍ മാത്രം ഉള്ളതുമാവാം.

പുതിയ ഒരു ബ്രാന്‍ഡില്‍ നിന്നു പ്രതീക്ഷിക്കാവുന്നതിലുമപ്പുറം ഇന്ത്യയില്‍ വേരുറപ്പിച്ചു കഴിഞ്ഞു ഷവോമി. മറ്റ് ബ്രാന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വാങ്ങുന്ന പണത്തിന് നല്ല മികച്ച ഉല്‍പന്നങ്ങള്‍ ഷവോമി നല്‍കുന്നുണ്ട്. ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാക് വരെ ഷവോമിയെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റ് കീഴടക്കാന്‍ അവരുടെ ഉല്പന്നത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Xiaomi-7

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്പനയില്‍ ഷവോമിയുടെ ആഗമനം ഒരു മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഷവോമിയുടെ മെത്തേഡുകളോട് മത്സരിക്കാന്‍ മറ്റ് നിര്‍മാതാക്കള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് ചെറിയ ബജറ്റില്‍ താരതമ്യേന മികച്ച സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആളുകളെ സഹായിക്കും.

മുകളില്‍ പറഞ്ഞാത് പോലെ  കുറഞ്ഞ വിലക്ക് ഒരുപാടു കരുത്തുള്ള ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കി, പരസ്യ രംഗത്ത് ഒരു നിക്ഷേപവും നടത്താതെ  ഇന്ത്യയില്‍ മൂന്ന് മാസം കൊണ്ട് ഏകദേശം 8 ലക്ഷം ഫോണ്‍ വിറ്റ ഷവോമി ഇന്ത്യന്‍ വിപണിയിലെ മുന്‍നിര കമ്പനികളിലേക്ക് ഉയരുമെന്ന് നമുക്ക് നിസംശയം പറയാം…..