| Monday, 24th November 2014, 2:56 pm

ഷവോമിയുടെ റെഡ്മി നോട്ട് ഇന്ത്യയില്‍ ഡിസംബര്‍ 2ന്: വില 8,999രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: Mi 3യ്ക്കും റെഡ്മി 1Sനും പരിചയപ്പെടുത്തിയതിന് പിന്നാലെ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണുമായി ഷവോമി ഇന്ത്യയില്‍. റെഡ്മി നോട്ട് എന്ന സ്മാര്‍ട്ട്‌ഫോണാണ് ഷവോമി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഇപ്പോള്‍ പുറത്തിറക്കിയ ഷവോമിയുടെ റെഡ്മി നോട്ട് 3ജി വേര്‍ഷന് 8,999 രൂപയാണ് വില. 4ജി വേര്‍ഷന്‍ എത്രയും പെട്ടെന്ന് തന്നെ ഇന്ത്യയിലെത്തിക്കുമെന്നു കമ്പനി പറഞ്ഞു.

ഡിസംബര്‍ 2 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ട് വഴി റെഡ്മി നോട്ട് ലഭ്യമാവും. നവംബര്‍ 25ന് വൈകുന്നേരം ആറ് മുതല്‍ മുന്‍കൂര്‍ ഓര്‍ഡറുകള്‍ സ്വീകരിക്കപ്പെടുമെന്നും കമ്പനി പറഞ്ഞു.

ഷവോമിയുടെ 5.5 ഇഞ്ചുള്ള ഈ സ്മാര്‍ട്ട്‌ഫോണില്‍ ഒക്ട കോര്‍ MTK 6592 1.7GHz പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഈ ഫോണിലുള്ളത്. റെഡ്മി 1എസിന്റേതിന് സമാനമായ
1280×720 ഡിസ്‌പ്ലെ റസല്യൂഷനാണ് ഈ സ്മാര്‍ട്ട്‌ഫോണിനുമുള്ളത്.

2GB RAM ഉം 8ജിബി ഇന്റേണല്‍ മെമ്മറി(32ജിബി വരെ എക്‌സ്പാന്റബിള്‍)യും ഉണ്ട്. 3100mAh ബാറ്ററിയാണ് ഈ ഡുവല്‍ സിം ഫോണിനുളളത്.

ഇന്ത്യയില്‍ ഷവോമി ഫോണുകള്‍ക്ക് വന്‍ സ്വീകാര്യതയാണുള്ളത്. ജൂലൈയില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 10,000 ഫോണുകള്‍ക്ക് 1,00,000 ആളുകളാണ് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തത്.

We use cookies to give you the best possible experience. Learn more