“അഴിമതിക്കതിരായ പോരാട്ടത്തില്‍ ഞാന്‍ എന്റെ ജീവനും മരണവും
സല്‍പ്പേരുമൊക്കെ അവഗണിക്കാന്‍ പോവുകയാണ്”
അഴിമതിയെ കുറിച്ച് ചൈനീസ് ഭരണാധികാരിയായ ഷി ജിന്‍ പിങ്ങിന് ചിലത് പറയാനുണ്ട്. 11-01-2016ന് ബാലരാമന്‍ മാതൃഭൂമിയില്‍ എഴുതിയ “അഴിമതിയില്ലാതാക്കാന്‍ ചൈനയുടെ മാതൃക” എന്ന ലേഖനത്തിന്റെ പത്ത്ശതമാനം വരുന്ന ഭാഗമാണ് ഇവിടെ നല്‍കുന്നത്.
കമ്യൂണിസ്റ്റ് നേതാക്കളും അവരുടെ ശിങ്കിടികളായ കോടീശ്വരന്മാരും ചേര്‍ന്ന് ചൈനയെ ഒരു അഴിമതിക്കടലാക്കിമാറ്റിയിട്ടുണ്ട്. നാട്ടില്‍ എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണിത്. സോഷ്യല്‍ മീഡിയയിലല്ലാതെ ആരും അതേപ്പറ്റി മിണ്ടാറില്ലെന്നുമാത്രം.
ആ അഴിമതി പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാന്‍, ചെയര്‍മാന്‍ മാവോ സെ തൂങ്ങിനുശേഷം ചൈനകണ്ട ഏറ്റവും കരുത്തനായ ഭരണാധികാരിയായ ഷി ജിന്‍ പിങ് നടത്തുന്ന കാര്യങ്ങളുടെ ഭാഗമാണ് ഇപ്പറഞ്ഞതെല്ലാം. ഔദ്യോഗികകണക്കുകളനുസരിച്ച് പതിനായിക്കണക്കിന് പാര്‍ട്ടിഭാരവാഹികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇതിനകം അഴിമതിയുടെപേരില്‍ ശിക്ഷാനടപടികള്‍ നേരിട്ടുകഴിഞ്ഞു.
2014ല്‍ നടന്ന ഒരു പൊളിറ്റ്ബ്യൂറോ യോഗത്തില്‍വെച്ച് ഷി പറഞ്ഞത്രെ: “”അഴിമതിക്കതിരായ പോരാട്ടത്തില്‍ ഞാന്‍ എന്റെ ജീവനും മരണവും സല്‍പ്പേരുമൊക്കെ അവഗണിക്കാന്‍ പോവുകയാണ്”” ഞെട്ടിക്കുംവിധം നിശിതമായിരുന്നു അതെന്നാണ് പാര്‍ട്ടിയിലെ ചില ഉന്നതരെങ്കിലും പറഞ്ഞത്. അതിനുശേഷമാണ് “പുലികളും ഈച്ചകളും” എന്ന ഓപ്പറേഷന്‍ ആരംഭിച്ചത്. പുലികളെന്നാല്‍ പണക്കാരും പാര്‍ട്ടി പ്രമുഖരും ഈച്ചകളെന്നാല്‍ ഏഴാംകൂലി അഴിമതിക്കാരായ ഉദ്യോഗസ്ഥരും. പുലികളെ കൊല്ലുകയും ഈച്ചകളെ ആട്ടിയകറ്റുകയും ചെയ്യുകയെന്നതാണുദ്ദേശ്യം.”