ബീജിങ്: കൊവിഡിനതെിരെ നടത്തുന്ന പോരാട്ടത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ ചൈന തയ്യാറാണെന്ന് പ്രസിഡന്റ് ഷീ ജിന്‍പിംഗ്.
ഇന്ത്യയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഷീ ജിന്‍പിംഗ് വ്യാകുലത അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കൊവിഡ് -19 നെതിരെ പോരാടുന്നതിന് ഇന്ത്യയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനും ഇന്ത്യയ്ക്ക് പിന്തുണയും സഹായവും നല്‍കാനും ചൈന സന്നദ്ധമാണെന്ന് ഷീ ജിന്‍പിംഗ് അറിയിച്ചതായി സ്റ്റേറ്റ് ടെലിവിഷന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിലേക്ക് യു.എസില്‍നിന്നുള്ള ആദ്യഘട്ട അടിയന്തര സഹായം എത്തിയിട്ടുണ്ട്.
നാനൂറോളം ഓക്‌സിജന്‍ സിലിണ്ടര്‍, റെഗുലേറ്ററുകള്‍, ഒരു ദശലക്ഷം റാപ്പിഡ് കൊവിഡ് ടെസ്റ്റ് കിറ്റ്, യു.എസ്. ഐ.ഐ.ഡി നല്‍കിയ ഒരുലക്ഷം എന്‍ 95 മാസ്‌ക്കുകള്‍ മറ്റു ആശുപത്രി ഉപകരണങ്ങള്‍ എന്നിവയാണ് വിമാനത്തില്‍ എത്തിച്ചത്.
യു.എസില്‍നിന്ന് പുറപ്പെട്ട മൂന്ന് പ്രത്യേക വിമാനങ്ങളില്‍ ആദ്യത്തേതാണ് ദല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്. ഇതിനൊപ്പം കൊവിഷീല്‍ഡ് വാക്സിന്റെ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളും ഉള്‍പ്പെടും. 20 ദശലക്ഷത്തിലധികം കൊവിഡ് വാക്സിനുകള്‍ ഉത്പാദിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക