സ്വിറ്റ്സര്‍ലന്‍ഡ് തോറ്റെന്ന് വിധിയെഴുതിയ മത്സരത്തില്‍ സകലരേയും ഞെട്ടിച്ച് സെര്‍ബിയയുടെ വലകുലുക്കിയ ഷെര്‍ദാന്‍ ഷാക്കിരിയുടെ ഗോളാഘോഷം ചര്‍ച്ചയാകുന്നു. സെര്‍ബിയക്കെതിരെ ഗോള്‍ നേടിയ ഷാക്കയും ഷാക്കിരിയും അല്‍ബേനിയന്‍ പതാകയിലുള്ള ചിഹ്നത്തെ സൂചിപ്പിക്കുന്ന രീതിയിലാണ് ആഘോഷിച്ചത്.
രണ്ടാം പകുതിയില്‍ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ കിട്ടിയ പന്ത് രണ്ടാമതൊന്ന് ആലോചിക്കാതെ ബോക്സിന് പുറത്തുവെച്ച് ഷാക്ക വെടിയുണ്ട കണക്കെ വലയിലേയ്ക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ഷര്‍ട്ടൂരി കൈകള്‍ കോര്‍ത്ത് വെച്ച് കാണികളെ നോക്കി ഷാക്കി തന്റെ ഗോളാഘോഷിക്കുകയായിരുന്നു. ഈ ആഘോഷം അല്‍ബേനിയന്‍ പതാകയിലെ ചിഹ്നത്തോട് ഉപമിക്കുന്നതായിരുന്നു.
കൊസോവന്‍- അല്‍ബേനിയന്‍ വംശജനാണ് ഷാക്ക. പിന്നീട് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറി. യുഗോസ്ലോവ്യയിലെ പഴയ രാഷ്ട്രീയ തടവുകാരന്‍ കൂടിയായിരുന്നു ഷാക്കയുടെ പിതാവ്. സഹോദരന്‍ ടോളന്റ് ഷാക്ക ഇപ്പോഴും കളിക്കുന്നത് അല്‍ബേനിയക്കായാണ്. ജേഴ്‌സിയൂരി ആഘോഷിക്കുന്നതിന് മുമ്പ് ഷര്‍ദന്‍ ഷാക്കിരിയും അതേ ആഗ്യം കാണിച്ചിരുന്നു. ഷാക്കിരിക്കൊപ്പം ഷാക്കയും.
കൊസോവയില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറിയവരാണ് ഷാക്കിരിയും കുടുംബവും. സെര്‍ബിയയുടെ കൊസോവ അധിനിവേശത്തില്‍ വലിയ നഷ്ടം ഷാക്കിരിയുടെ കുടുംബത്തിനുണ്ടായിട്ടുണ്ട്. ഇത് ബാല്യകാല ജീവിതത്തെ സാരമായി ബാധിച്ചിരുന്നെന്നും നേരത്തെ തന്നെ ഷാക്കിരി പറഞ്ഞിരുന്നു.
2008ലാണ് സെര്‍ബിയയില്‍ നിന്ന് കൊസോവ സ്വതന്ത്രരായത്. എന്നാല്‍ സെര്‍ബിയ ഇതിപ്പോഴും അംഗീകരിച്ചിട്ടില്ല. ഒരു ബൂട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും മറുബൂട്ടില്‍ കൊസോവയുടെയും പതാകയുമായാണ് ഷക്കിരി ഇന്നലെ കളിക്കാനിറങ്ങിയത്. ആഘോഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കാണ് വഴി വെച്ചിരിക്കുന്നത്.
Shaqiri and Xhaka both celebrating the winner with the Albanian eagle in front of the Serbian fans. pic.twitter.com/8KBezkMUpx
— Dave (@That_Dose_) June 22, 2018