| Saturday, 24th September 2016, 5:19 pm

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ സുഗതകുമാരിയുടെ വംശീയ പരാമര്‍ശം; അന്യ സംസ്ഥാനക്കാര്‍ വിദ്യഭ്യാസമില്ലാത്തവരും ക്രിമിനലുകളുമെന്ന് സുഗതകുമാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിദ്യഭ്യാസ നിലവാരം കുറഞ്ഞവര്‍ മാത്രമല്ല, ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണ്. ഇവരില്‍ അധികവും. അവര്‍ ഇവിടെ വീടും വെച്ച് ഇവിടെ നിന്ന് കല്ല്യാണവും കഴിച്ച് ഇവിടുത്തുകാരായി മാറും.സുഗതകുമാരി


തിരുവനന്തപുരം:  കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വംശീയ പരാമര്‍ശവുമായി കവിയത്രി സുഗതകുമാരി. ഒരു മലയാള ദിനപത്രത്തിലെ വാചക മേളയില്‍ പ്രത്യക്ഷപ്പെട്ട പ്രസ്താവനയിലാണ് സുഗത കുമാരിയുടെ വിവാദ പരാമര്‍ശം.

Read more: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരായ വംശീയ പരാമര്‍ശം; സുഗതകുമാരിക്കെതിരെ സോഷ്യല്‍ മീഡിയ

സുഗത കുമാരിയുടെ വാക്കുകള്‍

കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായിരിക്കും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ക്രമാതീതമായ കുടിയേറ്റം. സാംസ്‌ക്കാരികമായി വന്‍ ദുരന്തത്തിലേക്കാണ് ഇത് കേരളത്തെ കൊണ്ട് ചെന്നെത്തിക്കുക. നമുക്ക് സാംസ്‌ക്കാരികമായി ഒരു തരത്തിലും പൊരുത്തപ്പെടാന്‍ പറ്റാത്തവരാണ് ഇവിടെ ജോലിക്കായി എത്തുന്നത്.

വിദ്യഭ്യാസ നിലവാരം കുറഞ്ഞവര്‍ മാത്രമല്ല, ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണ്. ഇവരില്‍ അധികവും. അവര്‍ ഇവിടെ വീടും വെച്ച് ഇവിടെ നിന്ന് കല്ല്യാണവും കഴിച്ച് ഇവിടുത്തുകാരായി മാറും.

സുഗത കുമാരിയുടെ പരാമര്‍ശത്തിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.  സുഗത കുമാരിയുടെ പരാമര്‍ശം ശുദ്ധ വംശീയതയും ഭരണഘടനാ വിരുദ്ധവുമാണെന്ന് വി.ടി ബല്‍റാം പറഞ്ഞു.

We use cookies to give you the best possible experience. Learn more