വെസ്റ്റ് ഇന്‍ഡീസ്-ഓസ്‌ട്രേലിയ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 48.2 ഓവറില്‍ 231 റണ്‍സിന് പുറത്താവുകയായിരുന്നു.
ഓസീസ് ബൗളിങ് നിരയില്‍ സേവിയര്‍ ബാര്‍ത്ത്‌ലെറ്റ് മികച്ച പ്രകടനമാണ് നടത്തിയത്. ഒമ്പത് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകളാണ് സേവിയര്‍ സ്വന്തമാക്കിയത്. 1.9 എക്കണോമിയിലാണ് താരം ബൗള്‍ ചെയ്തത്. തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സേവിയര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയത് ഏറെ ശ്രദ്ധേയമായി.
Xavier Bartlett rocked the West Indies top order on debut before Keacy Carty and Roston Chase rebuilt the innings
ഓസ്ട്രേലിയക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 18 മത്സരങ്ങളിൽ നിന്നും 62 വിക്കറ്റുകളാണ് സേവിയറുടെ അക്കൗണ്ടിൽ ഉള്ളത്. ലിസ്റ്റ് എ ക്രിക്കറ്റ് 20 മത്സരങ്ങളിൽ നിന്നും 23 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.
സേവിയറിനുപുറമെ കെയ്ല്‍ അബോട്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയും മികച്ച പ്രകടനം നടത്തിയപ്പോള്‍ വിന്‍ഡീസ് ബാറ്റിങ്‌നിര തകര്‍ന്നടിയുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയില്‍ കീക്കി കാര്‍ട്ടി 108 പന്തില്‍ 88 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്. റോസ്റ്റൊണ്‍ ചെസ് 67 പന്തില്‍ 59 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ഏഴ് ഫോറുകള്‍ പായിച്ചു കൊണ്ടായിരുന്നു താരത്തിന്റെ മികച്ച പ്രകടനം.
Keacy Carty is denied a maiden century as he responds to Hayden Walsh’s call for a single 💔
Rescued West Indies all while timing the ball sweetly #AUSvWI
അതേസമയം ഇതിനുമുമ്പ് നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ഗാബയില്‍ നേടിയ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് വിന്‍ഡീസ് കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് ഏകദിന പരമ്പര സ്വന്തം മണ്ണില്‍ നേടാന്‍ ലക്ഷ്യം വെച്ചാണ് ഓസീസ് കളിക്കുന്നത്.
Content Highlight: Xavier Bartlett great performance against West Indies.