ഫ്രാൻസ് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി.
മെസിയും എംബാപ്പെയുമടക്കമുള്ള വമ്പൻ സ്‌ക്വാഡ് ഡെപ്ത്ത് ഉണ്ടായിട്ടും ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ക്ലബ്ബിന് സാധിച്ചിരുന്നില്ല.
ഇതോടെ ആരാധകരുടെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള വിമർശനങ്ങൾ ക്ലബ്ബിനും താരങ്ങൾക്കും നേരിടേണ്ടി വന്നിരുന്നു.
എന്നാൽ പി.എസ്.ജിയിൽ മെസിയും എംബാപ്പെയുമൊന്നുമല്ല മികച്ച താരമെന്നും തന്റെ അഭിപ്രായത്തിൽ മറ്റൊരു പ്ലെയറാണ് പി.എസ്.ജിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്നും മുൻ പി.എസ്.ജി താരമായ സാവി സിമൺസ് അഭിപ്രായപ്പെട്ടിരുന്നു.
മാർക്കോ വെരാട്ടിയാണ് പി.എസ്.ജിയിലെ മികച്ച താരമെന്നാണ് സിമൺസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
യുവതാരമായ സിമൺസ് രണ്ട് സീസണുകളിലാണ് പി.എസ്.ജിക്കായി മത്സരിക്കാനിറങ്ങിയത്. എന്നാൽ ടീമിന്റെ ഫസ്റ്റ് ഇലവനിൽ സ്ഥിരമായി സ്ഥാനം കിട്ടാതിരുന്ന താരം പിന്നീട് പി.എസ്.വിയിലേക്ക് ചേക്കേറുകയായിരുന്നു.
വെറും 11 മത്സരങ്ങളിൽ മാത്രമാണ് താരം പി.എസ്.ജിയുടെ ജേഴ്സിയണിഞ്ഞത്.
“പി.എസ്.ജിയിലെ മികച്ച താരമാരാണെന്ന് ആളുകൾ എപ്പോഴും എന്നോട് ചോദിക്കാറുണ്ട്. മെസിയെന്നോ എംബാപ്പെയെന്നോ ആകും ഞാൻ സാധാരണയായി മറുപടി പറയുക. എന്നാൽ മാർക്കോ വെരാട്ടിയെപറ്റി ആളുകൾ അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല.
വെരാട്ടിയാണ് പി.എസ്.ജിയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട താരം. ഏറ്റവും മികച്ച താരവും അദ്ദേഹം തന്നെയാണ്. ഒരുപക്ഷെ വെരാട്ടി ക്ലബ്ബിനായി ഒരുപാട് ഗോളുകളോ അസിസ്റ്റുകളോ നേടിയിട്ടുണ്ടാകില്ല.