| Monday, 28th February 2022, 3:34 pm

കളിയുടെ ഗതി മനോഹരമായി മനസിലാക്കുന്ന താരം; പെഡ്രി ഇനിയെസ്റ്റയെ ഓര്‍മിപ്പിക്കുന്നുവെന്ന് സാവി

സ്പോര്‍ട്സ് ഡെസ്‌ക്

ക്യാംപ് നൗ: ബാഴ്‌സയുടെ യുവതാരം പെഡ്രി സ്പാനിഷ് ഇതിഹാസം ഇനിയെസ്റ്റയെ
ഓര്‍മപ്പെടുത്തുന്നുവെന്ന് പരിശീലകന്‍ സാവി ഫെര്ണാണ്ടസ്. കഴിഞ്ഞ ദിവസം നടന്ന അത്‌ലെറ്റിക്ക് ക്ലബ്ബിനെതിരായ ബാഴ്‌സലോണയുടെ നാല് ഗോള്‍ വിജയത്തിന് ശേഷമാണ് സാവിയുടെ പ്രതികരണം.

ടാലന്റിനെ കുറിച്ച് മാത്രം പറയുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് പെഡ്രി. പെഡ്രിയുടെ പ്രകടനം ഇനിയസ്റ്റയെ ഓര്‍മപ്പെടുത്തുന്നു. കളിയുടെ ഗതിയെ മനോഹരമായി മനസിലാക്കുന്ന താരം കുടെയാണ് പെഡ്രിയെന്നും സാവി കൂട്ടിച്ചേര്‍ത്തു.

സ്പാനിഷ് ലീഗില്‍ ബാഴ്‌സയുടെ കഴിഞ്ഞ ദിവസത്തെ തകര്‍പ്പന്‍ വിജയം തങ്ങളുടെ പ്രതാപ കാലത്തേക്ക് ടീം തിരിച്ചുവന്നു എന്ന് സൂചിപ്പിക്കുന്നത് കൂടിയായിരുന്നു. അത്ലറ്റിക്കോ ബില്‍ബാവോയെ നേരിട്ട ബാഴ്സ എതിരില്ലാത്ത നാല് ഗോളിന്റെ വിജയമാണ് നേടിയത്.

വിജയത്തോടെ ബാഴ്സ ടോപ് ഫോറില്‍ കയറി. ഒബമായാങ്, ഡെംബലെ, ഡിജോങ്, മെംഫിസ് ഡിപ്പേ എന്നിവരെല്ലാം സ്‌കോര്‍ ചെയ്ത മത്സരം കാണിച്ചുതന്നത് ടീമിന്റെ ഒത്തരുമ കൂടിയായിരുന്നു.

കോപ്പ ഡെല്‍ റേ ടൂര്‍ണമെന്റില്‍ നിന്നും തങ്ങളെ പുറത്താക്കിയ അത്ലറ്റിക് ക്ലബ്ബിനെ പരാജയപ്പെടുത്തിയത് ബാഴ്‌സക്ക് ഒരു മധുരപ്രതികാരം കൂടിയായി. ലാലിഗയില്‍ എല്‍.കെയും യൂറോപ്പ ലീഗില്‍ തുര്‍ക്കിഷ് ജയന്റ്‌സ് ഗലറ്റസരായുമാണ് ബാഴ്‌സയുടെ അടുത്ത മത്സരത്തിലെ എതിരാളികള്‍.

Content Highlights: Xavi says Barcelona star Pedri reminds me of Iniesta, I haven’t seen many talents like him

We use cookies to give you the best possible experience. Learn more