'എന്റിക്വ് പി.എസ്.ജിയിലെത്തിയാല്‍ അവനെ റാഞ്ചിക്കൊണ്ടുപോകുമെന്നുറപ്പ്'; ബാഴ്‌സലോണ സൂപ്പര്‍താരത്തിന്മേല്‍ സാവിക്ക് ആശങ്ക
Football
'എന്റിക്വ് പി.എസ്.ജിയിലെത്തിയാല്‍ അവനെ റാഞ്ചിക്കൊണ്ടുപോകുമെന്നുറപ്പ്'; ബാഴ്‌സലോണ സൂപ്പര്‍താരത്തിന്മേല്‍ സാവിക്ക് ആശങ്ക
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd July 2023, 3:25 pm

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുടെ പുതിയ പരിശീലകനായി ലൂയിസ് എന്റിക്വ് ചുമതലയേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഈ സീസണിന്റെ അവസാനത്തോടെ കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ പി.എസ്.ജിയുമായി പിരിയുകയാണെന്ന വിവരം നേരത്തെ അറിയിച്ചിരുന്നു.

ഗാള്‍ട്ടിയറിന് പകരക്കാരനായി മുന്‍ ബയേണ്‍ മ്യൂണിക്ക് കോച്ച് ജൂലിയന്‍ നഗല്‍സ്മാനെ ക്ലബ്ബിലെത്തിക്കാന്‍ പി.എസ്.ജി ശ്രമം നടത്തിയിരുന്നെങ്കിലും സാധ്യമായില്ല. തുടര്‍ന്നാണ് എന്റിക്വിനെ പാരീസിയന്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തേക്ക് ക്ഷണിച്ചത്.

എന്റിക്വ് പി.എസ്.ജിയിത്തിയാല്‍ ബാഴ്‌സലോണക്ക് തിരിച്ചടിയാകുമോ എന്ന ആധിയിലാണ് നിലവില്‍ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരം ഗാവിയെ എന്റിക്വ് പാരീസിയന്‍ ക്ലബ്ബിലെത്തിക്കുമോ എന്നാണ് സാവിയുടെ ആശങ്ക.

സ്പാനിഷ് മാധ്യമമായ എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം പി.എസ്.ജി വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ ഗാവി സൈന്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. എന്‍ റിക്വിന്റെ പ്രിയ താരങ്ങളില്‍ ഒരാളുമായ ഗാവിയെ താന്‍ പരിശീലനം നല്‍കുന്ന ക്ലബ്ബിലെത്തിക്കാന്‍ എന്റിക്വിന് താത്പര്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, 2014 മുതല്‍ 2017 വരെ ബാഴ്സലോണക്കായി മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞതോടെയാണ് എന്റിക്വിനെ സ്പെയ്ന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ കൊണ്ട് വരുന്നത്. കഴിഞ്ഞ ലോക കപ്പില്‍ സ്‌പെയിന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായോടെ എന്റിക്വ് സ്‌പെയിന്‍ പരിശീലക സ്ഥാനമൊഴിയുകയായിരുന്നു. സൂപ്പര്‍ കോച്ചിനായി നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content Highlights:Xavi fears Luis Enrique will take Gavi to PSG