ആ ഇന്ത്യൻ താരത്തിനെതിരെ എനിക്ക് പന്തെറിയണം: വലിയ ലക്ഷ്യത്തെക്കുറിച്ച് കിവീസ് വനിതാ താരം
Cricket
ആ ഇന്ത്യൻ താരത്തിനെതിരെ എനിക്ക് പന്തെറിയണം: വലിയ ലക്ഷ്യത്തെക്കുറിച്ച് കിവീസ് വനിതാ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th August 2024, 9:53 pm

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് താരം സാറ ജെറ്റ്ലി. വിരാട് കോഹ്‌ലി മികച്ച താരം ആണെന്നും വിരാടിനെതിരെ ബോള്‍ ചെയ്യാന്‍ താല്പര്യമുണ്ടെന്നുമാണ് കിവീസ് താരം പറഞ്ഞത്. ദി ഫൈനല്‍ ലെഗ്‌സ് ക്രിക്കറ്റ് പോഡ്കാസ്റ്റിലൂടെ സംസാരിക്കുകയായിരുന്നു ന്യൂസിലാന്‍ഡ് താരം.

‘വിരാട് കോഹ്‌ലി ഈ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരന്‍ ആണ് എനിക്ക് അദ്ദേഹത്തിനെതിരെ പന്തറിയാന്‍ ഇഷ്ടമാണ് വിരാട് കോഹ്‌ലിക്കൊപ്പം ഒരു ഫോട്ടോയെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ ഇടാന്‍ കഴിഞ്ഞാല്‍ അത് എന്റെ വലിയ ലക്ഷ്യം ആയിരിക്കും,’ ന്യൂസിലാന്‍ഡ് താരം പറഞ്ഞു.

എന്നാല്‍ വിമന്‍സ് ക്രിക്കറ്റില്‍ ഏതു താരത്തിനെതിരെ പന്തെറിയണമെന്ന ചോദ്യം ചോദിച്ചപ്പോള്‍ സാറ അല്പം ആശയക്കുഴപ്പത്തില്‍ ആവുകയായിരുന്നു. മെന്‍സ് ക്രിക്കറ്റിന്റെ കാര്യത്തിലേക്ക് വന്നപ്പോള്‍ താരം ഒരു ആശയക്കുഴപ്പവുമില്ലാതെ ഇന്ത്യന്‍ സൂപ്പര്‍താരത്തിന്റെ പേര് പറയുകയായിരുന്നു.

ന്യൂസിലാന്‍ഡിന്റെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ വെല്ലിങ്ടണ്‍ ബ്ലേഴ്സിന്റെ താരമാണ് സാറ. ഇതിനോടകം തന്നെ 11 ഏകദിന മത്സരങ്ങളില്‍ നിന്നും 17 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്.

ഇന്ത്യക്കായി ഐതിഹാസികമായ ഒരു കരിയറാണ് വിരാട് പടുത്തുയയര്‍ത്തിയത്. ഇതിനോടകം തന്നെ വിരാട് 295 ടെസ്റ്റ് മത്സരങ്ങളില്‍ 283 ഇന്നിങ്‌സുകളില്‍ നിന്നും 13906 റണ്‍സാണ് കോഹ്‌ലി നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്.

ഏകദിനത്തിൽ 113 മത്സരങ്ങളില്‍ 191 ഇന്നിങ്‌സുകളില്‍ നിന്നും 8848 റണ്‍സും കോഹ്‌ലി നേടി. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് കോഹ്‌ലി നേടിയത്.

 

Content Highlight: Xara Jetly Talks About Virat Kohli