ഇതാണ് ഫെസ്റ്റിവെല്‍, ബജ്റംഗ്ദളും വി.എച്ച്.പിയും കാണ്; കേരളത്തിന്റെ വൈബോണച്ചിത്രങ്ങള്‍ ആഘോഷമാക്കി എക്‌സും
കോഴിക്കോട്: കേരളത്തിലെ ഓണാഘോഷച്ചിത്രങ്ങളും വീഡിയോകളും ആഘോഷമാക്കി ട്വിറ്ററിന്റെ പുതിയ രൂപമായ എക്‌സും. കേരളത്തിലെ ജാതിമത ഭേതമന്യ ആഘോഷിക്കുന്ന ഓണം പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് ദേശീയ തലത്തിലുള്ള പ്രമുഖ എക്‌സ് ഹന്‍ഡലുകള്‍ പറയുന്നു.
Festivals look like this, when your state is free from BJP, Bajrang Dal goons, and VHP type org.
Happy Onam 😀 pic.twitter.com/a8BFy9Qk4E
— Shantanu (@shaandelhite) August 28, 2023
ഹിന്ദു ആഘോഷങ്ങളെ നോര്‍ത്തിന്ത്യയില്‍ വിദ്വേഷത്തിനും ന്യൂനപക്ഷത്തിനെ അക്രമിക്കാനും ഉപയോഗിക്കുന്ന വി.എച്ച്.പിയും ബജ്റംഗ്ദളും പോലുള്ള ഹിന്ദുത്വ സംഘടനകള്‍ കേരളത്തിലെ ഈ ഓണാഘോഷത്തെ കണ്ട് പഠിക്കണമെന്നാണ് കമന്റുകള്‍. രാജ്യത്ത് വിഭജനശ്രമങ്ങള്‍ നടത്തുന്ന ബി.ജെ.പിയെ നിയമസഭയില്‍ ഒരു സീറ്റ് പോലും നല്‍കാതെ കേരള ജനത മാറ്റി നിര്‍ത്തിയത് ഈ ഒരുമ കാരണമാണെന്നും അഭിപ്രായപ്പെടുന്നുണ്ട്.
കേരളത്തെക്കുറിച്ച് വിദ്വേഷം പരത്തിയ പ്രൊപ്പഗണ്ട സിനിമയയായ കേരള സ്റ്റോറിയല്‍ നിന്ന് വ്യത്യസ്തമാണ് ഇവിടുത്തെ ഓണ സെലിബ്രേഷന്‍ ചിത്രങ്ങളെന്നും
യഥാര്‍ത്ഥ കേരളാ സ്റ്റോറി കാണാനായെന്നും പറയുന്നവരുണ്ട്.
കോളേജിലേയും ഓഫീസുകളിലെയും ഓണച്ചിത്രങ്ങളും റീല്‍സ് വീഡിയോകളും പങ്കുവെച്ചാണ് ഈത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത്.
Content Highlight: X celebrates Kerala’s Onam festival pictures and videos