മേപ്പാടി: ഉരുള്‍പൊട്ടിയ വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. വനംവകുപ്പിന്‍റെയും നാട്ടുകാരുടെയും നേതൃത്തില്‍ ആണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ദുരിതത്തില്‍പ്പെട്ടവരില്‍ കുറെ പേരെ വനംവകുപ്പ് ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി.
പ്രദേശത്ത് നടന്നുമാത്രമേ എത്താന്‍ പറ്റുകയുള്ളു എന്നത് രക്ഷാപ്രവര്‍ത്തനത്തിന് പ്രശ്‌നമാകുന്നുണ്ട്. അഞ്ച് കിലോമീറ്റര്‍ നടന്നു മാത്രമേ പ്രദേശത്ത് എത്താന്‍ കഴിയുള്ളു രക്ഷാപ്രവര്‍ത്തകര്‍ ഈ ദൂരം കാല്‍നടയായി പോയാണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ ആദ്യ സംഘം പ്രദേശത്ത് എത്തുന്നുണ്ട്. എത്രപേരാണ് ഇവിടെ കുടുങ്ങിയതെന്ന് വ്യക്തമായിട്ടില്ല.
ഏതാണ്ട് 40 പേരെയാണ് കാണാതായിരിക്കുന്നതെന്നാണ് വിവരം.
ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. സാധ്യമായ എല്ലാ സുരക്ഷാ പ്രവര്‍ത്തനവും ഒരുക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
DoolNews Video