പ്രൊഫഷണല്‍ റെസ്‌ലിങ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇതിഹാസം ജോണ്‍ സീന (John Cena) ഹീല്‍ (വില്ലന്‍ ക്യാരക്ടര്‍) ആയി മാറിയത്. വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയ്ന്‍മെന്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബേബി ഫേസ് (നായക കഥാപാത്രം) ഒട്ടും പ്രതീക്ഷിക്കാത ഹീല്‍ ടേണ്‍ ആയതില്‍ ലോകമെമ്പാടുമുള്ള പ്രൊ റെസ്‌ലിങ് ആരാധകര്‍ ഒന്നടങ്കം ഞെട്ടിയിരുന്നു.
ഡബ്ല്യൂ.ഡബ്ല്യൂ.ഇ പേ പെര്‍ വ്യൂ ആയ എലിമിനേഷന്‍ ചേംബറില്‍ (Elimination Chamber) ചാമ്പ്യന്‍ കോഡി റൂഡ്‌സിനെ (Cody Rhodes) ലോ ബ്ലോ ചെയ്തുകൊണ്ടാണ് സീന വില്ലന്‍ ക്യാരക്ടറിലേക്ക് മാറിയത്. ദി റോക്കിന്റെ (The Rock) സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ ഹീല്‍ ടേണ്‍ എന്നതും ശ്രദ്ധേയമായിരുന്നു.
View this post on Instagram
ഈ ഹീല്‍ ടേണിന് പിന്നാലെ സീനിയെ തേടി ഒരു ഗിന്നസ് റെക്കോഡുമെത്തിയിരുന്നു. ഹീല്‍ ക്യാരക്ടറാകുന്നതിന് മുമ്പ് ഏറ്റവുമധികം കാലം ബേബി ഫേസ് ആയതിന്റെ ഗിന്നസ് റെക്കോഡാണ് സീന സ്വന്തമാക്കിയത്. രണ്ട് പതിറ്റാണ്ടിലേറെ കാലം ജോണ്‍ ഫെലിക്‌സ് ആന്തണി സീന ജൂനിയര്‍ എന്ന ജോണ്‍ സീന ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ മുഖമായിരുന്ന ശേഷമാണ് വില്ലന്‍ കഥാപാത്രത്തിലേക്കുള്ള സീനയുടെ മാറ്റം.
Michael Cole says John Cena’s heel turn is probably the most shocking moment in WWE history pic.twitter.com/qcDqU9HC8k
— WrestlingWorldCC (@WrestlingWCC) March 4, 2025
സീനയുടെ പേരില്‍ കുറിക്കപ്പെടുന്ന രണ്ടാമത് ഗിന്നസ് റെക്കോഡാണിത്. മേക്ക് എ വിഷ് ഫൗണ്ടേഷനിലൂടെ ഏറ്റവുമധികം ആഗ്രഹം പൂര്‍ത്തീകരിച്ചതിന്റെ റെക്കോഡാണ് സീനയുടെ പേരിലുള്ള മറ്റൊരു ഗിന്നസ് റെക്കോഡ്.
സെത് റോള്ളിന്‍സ് (Seth Rollins), ഡ്രൂ മാക്കിന്റ്റയര്‍ (Drew McIntyre), ഡെയ്മിയന്‍ പ്രീസ്റ്റ് (Damien Priest), ലോഗന്‍ പോള്‍ (Logan Paul), സി.എം. പങ്ക് (CM Punk) എന്നിവരായിരുന്നു ജോണ്‍ സീനയ്ക്ക് പുറമെ 2025 എലിമിനേഷന്‍ ചേംബറില്‍ മാറ്റുരച്ച മറ്റ് താരങ്ങള്‍.
മാച്ചിന്റെ അവസാന ഘട്ടത്തില്‍ സി.എം. പങ്ക് സെത് റോള്ളിന്‍സിനെ എലിമിനേറ്റ് ചെയ്യുകയായിരുന്നു. സി.എം. പങ്ക് തന്റെ ഫിനിഷറായ ജി.ടി.എസ്സും (ഗോ റ്റു സ്ലീപ്പ്) പിന്നാലെ സീന ആറ്റിറ്റിയൂഡ് അഡ്ജസ്റ്റ്‌മെന്റും യൂസ് ചെയ്യുകയും പങ്ക് റോള്ളിന്‍സിനെ പിന്‍ ചെയ്യുകയുമായിരുന്നു.
View this post on Instagram
മാച്ചില്‍ നിന്നും പുറത്തായ റോള്ളിന്‍സ് പങ്കിനെ കര്‍ബ് സ്റ്റോംപ് ഉപയോഗിച്ച് അറ്റാക് ചെയ്യുകയും അവസരം മുതലെടുത്ത സീന പങ്കിനെ തന്റെ സബ്മിഷന്‍ മൂവായ എസ്.ടി.എഫിലൂടെ പരാജയപ്പെടുത്തുകയുമായിരുന്നു.
View this post on Instagram
കരിയറില്‍ അപൂര്‍വമായാണ് സീനയ്ക്ക് ഇത്തരത്തില്‍ അവസരം മുതലെടുത്തുള്ള വിജയം ഡബ്ല്യൂ.ഡബ്ല്യൂ.ഇ ക്രിയേറ്റീവ് സമ്മാനിക്കുന്നത്. താരത്തിന്റെ ഹീല്‍ ടേണിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ കൂടിയായിരുന്നു ഇത്.
പിന്നാലെ സീനയെ അഭിനന്ദിക്കാനെത്തിയ കോഡി റൂഡ്‌സിനെ അറ്റാക് ചെയ്തുകൊണ്ട് ഹീല്‍ ആയി മാറിയ സീന ആരാധകരെ ഞെട്ടിക്കുകയായിരുന്നു.
View this post on Instagram
ഇതോടെ റെസില്‍മാനിയയിലെ ഡബ്ല്യൂ.ഡബ്ല്യൂ.ഇ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് മാച്ചിന്റെ ഹൈപ്പ് പതിന്‍മടങ്ങായി വര്‍ധിച്ചിരിക്കുകയാണ്. സീനയുടെ കരിയറിലെ അവസാന റെസില്‍മാനിയയാണ് ലാസ് വേഗസിലേത്.
ഈ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ചരിത്രത്തില്‍ ഏറ്റവുമധികം തവണ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയതിന്റെ റെക്കോഡും സീനയ്ക്ക് ലഭിക്കും. 16 തവണ വേള്‍ഡ് ചാമ്പ്യനായ സീന ഈ നേട്ടത്തില്‍ റിക് ഫ്‌ളെയറിനൊപ്പം (Ric Flair) ഒന്നാം സ്ഥാനം പങ്കിടുകയാണ്.
Content Highlight: WWE superstar John Cena set the Guinness Record of longest WWE Face run before turning heel