പ്രൊഫഷണല്‍ റെസ്‌ലിംഗ് രംഗത്ത് പകരം വെക്കാനില്ലാതെ വളര്‍ന്ന ബ്രാന്റുകളിലൊന്നാണ് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. നിരവധി റെസ്‌ലിംഗ് പ്രൊമോഷനുകള്‍ നിലവില്‍ ഉണ്ടായിട്ടും അവര്‍ക്കാര്‍ക്കും തന്നെ ഡബ്ല്യൂ.ഡബ്ല്യൂ.ഇയോട് മുട്ടി നില്‍ക്കാനായിട്ടില്ല.
പ്രൊഫഷണല്‍ റെസ്‌ലിംഗ് രംഗത്തെ കിരീടം വെക്കാത്ത രാജക്കന്മാരായി വിലസുന്നതിനിടെയാണ് ഒത്ത എതിരാളി എന്ന നിലയില്‍ എ.ഇ.ഡബ്ല്യൂ എന്ന ഓള്‍ എലീറ്റ് റെസ്‌ലിംഗ് രംഗപ്രവേശം ചെയ്യുന്നത്.
തങ്ങളോട് എതിര്‍ത്തു നില്‍ക്കുന്ന ഏതൊരു പ്രൊമോഷനേയും കാശെറിഞ്ഞ് വിലയ്ക്ക് വാങ്ങിയ ചരിത്രമാണ് ഡബ്ല്യൂ.ഡബ്ല്യൂ.ഇയ്ക്കുള്ളത്. ഡബ്ല്യൂ.സി.ഡബ്ല്യൂവിനും ഇ.സി.ഡബ്ല്യൂവിനും സംഭവിച്ചതും അതു തന്നെയാണ്.
എന്നാല്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇയോട് ഒരു തരത്തിലും സന്ധിയില്ല എന്ന പ്രഖ്യാപിച്ചാണ് ഓള്‍ എലീറ്റ് റെസ്‌ലിംഗ് രംഗത്ത് വന്നത്. തങ്ങളുടെ ആദ്യ പേ പെര്‍ വ്യൂയില്‍ തന്നെ ഡബ്ല്യൂ.ഡബ്ല്യൂ.ഇ സി.ഇ.ഒ ട്രിപ്പിള്‍ എച്ചിന്റെ സിംഹാസനം തകര്‍ത്തുകൊണ്ടാണ് കോഡി റോഡ്‌സ് തന്റെ ആദ്യ മത്സരത്തിനിറങ്ങിയത്.
ലോകത്തിലെ തന്നെ മികച്ച താരങ്ങളെ സൈന്‍ ചെയ്തു കൊണ്ടാണ് എ.ഇ.ഡബ്ല്യൂ, ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ ഞെട്ടിച്ചത്. കെന്നി ഒമേഗ, ആഡം പേജ്, യംഗ് ബക്‌സ്, പെന്റഗണ്‍ ജൂനിയര്‍, റേ ഫീനിക്‌സ്, ജിമ്മി ഹാവോക് തുടങ്ങിയ ടെക്‌നിക്കല്‍ റെസ്‌ലേഴ്‌സും മുന്‍പ് ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഭാഗമായിരുന്ന ക്രിസ് ജെറിക്കോ, ജോണ്‍ മോക്‌സ്‌ലി, പാക് മുതല്‍ സ്റ്റിംഗും സി.എം. പങ്കും ബ്രയന്‍ ഡാന്യല്‍സണും റെസ് ലിംഗ് ലെജന്റ് ജേക് റോബര്‍ട്‌സും ഇപ്പോള്‍ എ.ഇ.ഡബ്ല്യൂയുവിന്റെ ഭാഗമാണ്.
ഇപ്പോഴിതാ ഡബ്ല്യൂ.ഡബ്ല്യൂ.ഇയിലെ പ്രധാനികളിലൊരാളായ പോള്‍ ഹെയ്മന്‍ എ.ഇ.ഡബ്ല്യൂയുവിനെ കുറിച്ച് തന്റെ അഭിപ്രായം പറയുകയാണ്. തന്നെ എ.ഇ.ഡബ്ല്യൂയിലേക്ക് ആരും ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും, ആരെങ്കിലും തന്നെ സമീപിച്ചാല്‍ താന്‍ അതിനെ കുറിച്ച് ആലോചിക്കും എന്നുമാണ് പോള്‍ ഹെയ്മന്‍ പറയുന്നത്.
ഒരു കാഴ്ചക്കാരന്‍ എന്ന നിലയിലല്ല താന്‍ തന്റെ അഭിപ്രായം പറയുന്നതെന്നും, തന്നെ എ.ഇ.ഡബ്ല്യൂയുയിലേക്കെത്തിക്കാന്‍ അവര്‍ക്കാഗ്രഹമുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, താന്‍ എ.ഇ.ഡബ്ല്യൂ അവര്‍ അവരുടെ ആരാധകര്‍ക്കാവശ്യമായ തരത്തിലുള്ള മാച്ചുകള്‍ നല്‍കാന്‍ കൂടുതലായി ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു.
ഡബ്ല്യൂ.ഡബ്ല്യൂ.ഇയിലെ തന്നെ ഏറ്റവും മികച്ച താരങ്ങളായ അണ്ടര്‍ ടേക്കര്‍, ബ്രോക്ക് ലെസ്‌നര്‍, സെസാറോ, റോമന്‍ റെയിംഗ്‌സ് എന്നിവരുടെ മാനേജരും ഇ.സി.ഡബ്ല്യൂവിന്റെ ബോസ് കൂടിയായിരുന്ന ഹെയ്മന്റെ പ്രസ്താവന ഇതിനോടകം തന്നെ ചര്‍ച്ചയാവുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: WWE official Paul Heyman about AEW