ബീജിങ്: വുഹാനില്‍ 10 ദിവസത്തിനുള്ളില്‍ ഒരു കോടിയോളം ജനങ്ങളില്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയെന്ന് ചൈന. കുറച്ചു പോസിറ്റീവ് കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തുള്ളുവെന്നും ചൈനീസ് ഔദ്യോഗിക വൃത്തങ്ങള്‍ ചൊവ്വാഴ്ച അറിയിച്ചു.
‘വുഹാനില്‍ 10 ദിവസത്തിനുള്ളില്‍ 9.98 മില്യണ്‍ ജനങ്ങളില്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തി. രോഗലക്ഷണങ്ങളില്ലാത്ത 300ഓളം രോഗികളെയാണ് കിട്ടിയത്,’ മുന്‍സിപാലിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
ചൈനയില്‍ 83,022 കേസുകളാണ് ആകെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. അതില്‍ 4634 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ ചൊവ്വാഴ്ച 5 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അറിയിച്ചിട്ടുണ്ട്. അഞ്ചെണ്ണവും പുറത്തുനിന്ന് വന്നവരാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക