വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ടിനും ന്യൂസിലാന്‍ഡിനും തിരിച്ചടി. മോശം ഓവര്‍ നിരക്കിന്റെ പേരില്‍ ഇരു ടീമിന്റെയും മൂന്ന് പോയിന്റുകള്‍ വെട്ടിക്കുറച്ചു. ഇതോടെ പോയിന്റ് ടേബിളിലും കാര്യമായ വ്യത്യാസമുണ്ടായിരിക്കുകയാണ്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് പോലും നേരിയ സാധ്യതകള്‍ ഉണ്ടെന്നിരിക്കെവെയാണ് ഐ.സി.സിയുടെ കടുംവെട്ട്.
ടെസ്റ്റിന്റെ അഞ്ചാം ദിവസം പൂര്‍ത്തിയാകാന്‍ പത്ത് മണിക്കൂറിലധികം ബാക്കിയുണ്ടെന്നിരിക്കവെയാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഐ.സി.സിയുടെ നടപടി. മത്സരത്തില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു.
പോയിന്റ് വെട്ടിക്കുറച്ചതില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് പരസ്യമായി രംഗത്തുവന്നിരുന്നു. പത്ത് മണിക്കൂര്‍ മുമ്പ് മത്സരം അവസാനിച്ചിട്ടും ഐ.സി.സി എന്തുകൊണ്ട് ഇത്തരമൊരു നിലപാട് സ്വീകരിച്ചു എന്നാണ് സ്റ്റോക്‌സ് അഭിപ്രായപ്പെട്ടത്.
മൂന്ന് പോയിന്റ് വെട്ടിക്കുറച്ചതിന് പിന്നാലെ ഇംഗ്ലണ്ടിനേക്കാള്‍ പണികിട്ടിയത് ന്യൂസിലാന്‍ഡിനാണ്. കിവികളുടെ ഒരു സ്ഥാനം നഷ്ടപ്പെട്ട് ടീം അഞ്ചാം സ്ഥാനത്തേക്ക് വീണു.
നേരത്തെ 50.00 പോയിന്റ് പേര്‍സെന്റേജുമായി ശ്രീലങ്കക്കൊപ്പം നാലാം സ്ഥാനം പങ്കിടുകയായിരുന്നു ന്യൂസിലാന്‍ഡ്. ന്യൂസിലാന്‍ഡ് 12 മത്സരത്തില്‍ നിന്നും ആറ് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ പത്ത് മത്സരത്തില്‍ നിന്നും അഞ്ച് വിജയമാണ് ശ്രീലങ്കക്കുണ്ടായിരുന്നത്.
എന്നാല്‍ ഈ പോയിന്റ് ഡിഡക്ഷന് പിന്നാലെ ന്യൂസിലാന്‍ഡിന്റെ പി.സി.ടി 47.92ലേക്ക് വീണു. ഇതോടെ വളരെ കുറച്ചുമാത്രമുണ്ടായിരുന്ന ന്യൂസിലാന്‍ഡിന്റെ ഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ സങ്കീര്‍ണമായി.
അതേസമയം, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യക്കാണ് ഫൈനല്‍ കളിക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നതെങ്കിലും ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകളില്‍ ആര്‍ക്ക് വേണമെങ്കിലും ഫൈനലിലെത്താം എന്ന സ്ഥിതിവിശേഷവുമുണ്ട്.\
ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് വിജയത്തിന് പിന്നാലെ സൗത്ത് ആഫ്രിക്ക ഓസ്‌ട്രേലിയയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചതും പോയിന്റ് ടേബിളിലെ നാടകീയത വര്‍ധിപ്പിച്ചു.
അഡ്‌ലെയ്ഡില്‍ നടക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം കണ്ടെത്താന്‍ സാധിക്കാതെ പോവുകയും സെന്റ് ജോര്‍ജ്‌സ് ഓവലില്‍ നടക്കുന്ന സൗത്ത് ആഫ്രിക്ക – ശ്രീലങ്ക മത്സരത്തില്‍ പ്രോട്ടിയാസ് വിജയിക്കുകയും ചെയ്താല്‍ സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളില്‍ ഒന്നാമതെത്തും. ശ്രീലങ്കയുടെ സാധ്യതകളും ഇതോടെ ഏതാണ് അവസാനിക്കുകയും ചെയ്യും.
അടുത്ത മത്സരത്തിലെ ജയപരാജയങ്ങള്‍ വിലയിരുത്തി ഇന്ത്യ, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക ടീമുകളുടെ സാധ്യതകള്‍ പരിശോധിക്കാം*.
ഇന്ത്യ
നിലവില്‍: 15 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയും. (രണ്ട് പോയിന്റ് ഡിഡക്ട് ചെയ്യപ്പെട്ടു)
പോയിന്റ്: 110, പി.സി.ടി: 61.11.
അഡ്‌ലെയ്ഡ് ടെസ്റ്റ് വിജയിച്ചാല്‍: 16 മത്സരത്തില്‍ പത്ത് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയും.
പോയിന്റ്: 122, പി.സി.ടി 63.54
മത്സരം സമനിലയില്‍ അവസാനിച്ചാല്‍: 16 മത്സരത്തില്‍ ഒമ്പത് ജയവും അഞ്ച് തോല്‍വിയും രണ്ട് സമനിലയും.
പോയിന്റ്: 114, പി.സി.ടി: 59.37
പരാജയപ്പെട്ടാല്‍: 16 മത്സരത്തില്‍ ഒമ്പത് ജയവും ആറ് തോല്‍വിയും ഒരു സമനിലയും.