സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും സസ്‌പെന്‍സുകളുമായാണ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പുരോഗമിക്കുന്നത്. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ക്കായി ആറ് ടീമുകള്‍ പോരടിക്കവെ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ച് സൗത്ത് ആഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുകയാണ്.
ശ്രീലങ്കയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ക്കെതിരെ കൂറ്റന്‍ വിജയം നേടിയതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയെ മറികടന്ന് പ്രോട്ടിയാസ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്.
നിലവില്‍ ഓസ്‌ട്രേലിയയേക്കാള്‍ മികച്ച പോയിന്റ് ശതമാനം സ്വന്തമാക്കിയാണ് സൗത്ത് ആഫ്രിക്ക മുന്നേറിയത്. ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി 64 പോയിന്റും ഇന്ത്യക്ക് തൊട്ടുതാഴെയായി 59.26 എന്ന പോയിന്റ് പേര്‍സെന്റേജുമാണ് സൗത്ത് ആഫ്രിക്കക്കുള്ളത്. ഒറ്റ പോയിന്റ് പോലും നഷ്ടപ്പെട്ടിട്ടില്ല എന്നതും ബാവുമക്കും സംഘത്തിനും കരുത്താകുന്നു.
സൗത്ത് ആഫ്രിക്കയുടെ ഈ വിജയം ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ പിങ്ക് ബോള്‍ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടപ്പെടും. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടപ്പെടാന്‍ വഴിയൊരുങ്ങും.
ഡിസംബര്‍ അഞ്ച് മുതല്‍ നടക്കുന്ന ശ്രീലങ്ക – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ പ്രോട്ടിയാസ് വിജയിക്കുകയും ഇന്ത്യക്ക് വിജയം സ്വന്തമാക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ സൗത്ത് ആഫ്രിക്ക ഒന്നാം സ്ഥാനത്തേക്ക് കയറും.
ഈ രണ്ട് ടീമുകളുടെയും ഒപ്പം ഓസ്‌ട്രേലിയയുടെയും സാധ്യതകള്‍ പരിശോധിക്കാം*.
നിലവില്‍: 15 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയും. (രണ്ട് പോയിന്റ് ഡിഡക്ട് ചെയ്യപ്പെട്ടു)
പോയിന്റ്: 110, പി.സി.ടി: 61.11.
അഡ്‌ലെയ്ഡ് ടെസ്റ്റ് വിജയിച്ചാല്‍: 16 മത്സരത്തില്‍ പത്ത് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയും.
പോയിന്റ്: 122, പി.സി.ടി 63.54
മത്സരം സമനിലയില്‍ അവസാനിച്ചാല്‍: 16 മത്സരത്തില്‍ ഒമ്പത് ജയവും അഞ്ച് തോല്‍വിയും രണ്ട് സമനിലയും.
പോയിന്റ്: 114, പി.സി.ടി: 59.37
പരാജയപ്പെട്ടാല്‍: 16 മത്സരത്തില്‍ ഒമ്പത് ജയവും ആറ് തോല്‍വിയും ഒരു സമനിലയും.
പോയിന്റ്: 110, പി.സി.ടി: 57.59
നിലവില്‍: 13 മത്സരത്തില്‍ നിന്നും എട്ട് ജയവും നാല് തോല്‍വിയും ഒരു സമനിലയും (പത്ത് പോയിന്റ് ഡിഡക്ട് ചെയ്യപ്പെട്ടു)
പോയിന്റ്: 90, പി.സി.ടി: 57.69
അഡ്‌ലെയ്ഡില്‍ വിജയിച്ചാല്‍: 14 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും നാല് തോല്‍വിയും ഒരു സമനിലയും.
പോയിന്റ്: 102, പി.സി.ടി: 60.71
സമനിലയില്‍ അവസാനിച്ചാല്‍: 14 മത്സരത്തില്‍ നിന്നും എട്ട് ജയവും നാല് തോല്‍വിയും രണ്ട് സമനിലയും.
പോയിന്റ്: 94, പി.സി.ടി: 55.95
അഡ്‌ലെയ്ഡില്‍ പരാജയപ്പെട്ടാല്‍: 14 മത്സരത്തില്‍ നിന്നും എട്ട് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയും.
പോയിന്റ്: 90, പി.സി.ടി: 53.57
നിലവില്‍: ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും (പോയിന്റ് ഡിഡക്ട് ചെയ്യപ്പെട്ടിട്ടില്ല)
പോയിന്റ്: 64, പി.സി.ടി: 59.26
ശ്രീലങ്കക്കെതിരെ രണ്ടാം ടെസ്റ്റ് വിജയിച്ചാല്‍: പത്ത് മത്സരത്തില്‍ നിന്നും ആറ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും.
പോയിന്റ്: 76, പി.സി.ടി: 63.33
മത്സരം സമനിലയില്‍ അവസാനിച്ചാല്‍: പത്ത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും മൂന്ന് തോല്‍വിയും രണ്ട് സമനിലയും
പോയിന്റ്: 68, പി.സി.ടി: 56.66
പരാജയപ്പെട്ടാല്‍: പത്ത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും നാല് തോല്‍വിയും രണ്ട് സമനിലയും
പോയിന്റ്: 64, പി.സി.ടി: 53.33
(* കൂടുതല്‍ പോയിന്റുകള്‍ ഡിഡക്ട് ചെയ്യപ്പെടുകയോ, മത്സരം ടൈയില്‍ അവസാനിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങള്‍ പരിഗണിക്കാതെ)
Content Highlight: WTC: Chances of India and South Africa after their next match