| Friday, 24th July 2015, 2:33 pm

ക്ഷമിക്കണം യാക്കൂബ് മേമന്‍; ഇത് ഇന്ത്യയാണ്. ഇവിടെ ബന്ധുക്കള്‍ കുറ്റക്കാരായാലും മതി നിങ്ങള്‍ തൂക്കിലേറ്റപ്പെടും.

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്‌ഫോടനത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുമായാണ് യാക്കൂബ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഒരിക്കല്‍ പോലും ഇന്ത്യക്ക് ലഭിച്ചേക്കില്ലെന്ന തെളിവുകള്‍ കൈമാറിയതിലൂടെ മാപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മേമന്‍ തെളിവുകള്‍ കൈമാറിയിരുന്നത്. എന്നാല്‍ മുഖ്യ ഗൂഢാലോചകരായ ദാവൂദ് ഇബ്രാഹീമിനെയും ടൈഗര്‍ മേമനെയും പിടികൂടാനാവാതെ വന്നപ്പോള്‍ “” ഇന്ത്യന്‍ ഗവണ്‍മെന്റിലും ജുഡീഷ്യറിയിലും വിശ്വാസം” അര്‍പ്പിച്ച് തിരിച്ച് വന്ന യാക്കൂബ് മേമനോടായി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികാരം.

തന്നെ തൂക്കി കൊല്ലരുതെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് നല്‍കിയ റിവ്യൂപെറ്റീഷന്‍ ഹര്‍ജി സുപ്രീം കോടതി തള്ളിക്കളയുമ്പോള്‍ യാക്കൂബ് മേമന് ഓര്‍മ വന്നിട്ടുണ്ടാവുക ഇന്ത്യന്‍ അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങരുതെന്ന സഹോദരന്‍ ഇബ്രാഹീം മേമന്റെ (ടൈഗര്‍ മേമന്‍) വാക്കുകളായിരിക്കും. ” സമാധാനം ആഗ്രഹിച്ച് കൊണ്ടാണ് നീ കീഴടങ്ങുന്നത്, എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റ് തീവ്രവാദിയായി മാത്രമേ നിന്നെ കണക്കാക്കുകയുള്ളൂ””. സഹോദരന്‍ ഇബ്രാഹീം തന്നോട് പറഞ്ഞുവെന്ന് യാക്കൂബ് മേമന്‍ ടാഡ കോടതിയോട് പറഞ്ഞതാണിത്.

ഏപ്രില്‍ 16നാണ് സുപ്രീം കോടതി മേമന്റെ റിവ്യൂ പെറ്റീഷന്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയത്. 2006ല്‍ കേസില്‍ തന്നെ പ്രതിചേര്‍ത്ത മുംബൈ സ്‌പെഷ്യല്‍ കോടതി വിധിക്കെതിരെ മേമന്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി റദ്ദ് ചെയ്തിരുന്നു. 2014ലാണ് പ്രസിഡന്റ് അദ്ദേഹത്തിന്റെ ദയാഹര്‍ജി റദ്ദ് ചെയ്തത്. 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ മേമന് മാത്രമാണ് വധശിക്ഷ ലഭിച്ചിട്ടുള്ളത്.

ഇബ്രാഹീം മേമന്റെ പ്രവചനം ശരിയായി, കറാച്ചിയില്‍ ഐ.എസ്.ഐയുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന യാക്കൂബ് 1994 ജൂലൈയില്‍ ഇന്ത്യയില്‍ തിരിച്ചെത്തി. പിന്നാലെ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ഏഴ് ബന്ധുക്കളും ഇന്ത്യയിലെത്തി. യാക്കൂബിന്റെ സഹോദരങ്ങളായ ടൈഗറും, അയ്യൂബും അവരുടെ കുടുംബാംഗങ്ങളുമാണ് തിരിച്ച് വരാതിരുന്നത്.

മേമന്‍ സ്വയം തിരിച്ച് വന്നതാണെന്ന കാര്യം പോലും സര്‍ക്കാര്‍ മറച്ച് വെച്ചു. പകരം, ജീവിതത്തില്‍ ഒരിക്കല്‍ പോലും പോയിട്ടില്ലാത്ത ന്യൂദല്‍ഹി റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് യാക്കൂബ് മേമനെ അറസ്റ്റ് ചെയ്തുവെന്നാണ് അന്നത്തെ അഭ്യന്തര മന്ത്രിയായിരുന്ന എസ്.ബി ചവാന്‍ പാര്‍ലമെന്റിനെ അറിയിച്ചത്.

സ്‌ഫോടനത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുമായാണ് യാക്കൂബ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഒരിക്കല്‍ പോലും ഇന്ത്യക്ക് ലഭിച്ചേക്കില്ലെന്ന തെളിവുകള്‍ കൈമാറിയതിലൂടെ മാപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മേമന്‍ തെളിവുകള്‍ കൈമാറിയിരുന്നത്. എന്നാല്‍ മുഖ്യ ഗൂഢാലോചകരായ ദാവൂദ് ഇബ്രാഹീമിനെയും ടൈഗര്‍ മേമനെയും പിടികൂടാനാവാതെ വന്നപ്പോള്‍ “” ഇന്ത്യന്‍ ഗവണ്‍മെന്റിലും ജുഡീഷ്യറിയിലും വിശ്വാസം” അര്‍പ്പിച്ച് തിരിച്ച് വന്ന യാക്കൂബ് മേമനോടായി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികാരം.

മേമന്‍ സ്വയം തിരിച്ച് വന്നതാണെന്ന കാര്യം പോലും സര്‍ക്കാര്‍ മറച്ച് വെച്ചു. പകരം, ജീവിതത്തില്‍ ഒരിക്കല്‍ പോലും പോയിട്ടില്ലാത്ത ന്യൂദല്‍ഹി റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് യാക്കൂബ് മേമനെ അറസ്റ്റ് ചെയ്തുവെന്നാണ് അന്നത്തെ അഭ്യന്തര മന്ത്രിയായിരുന്ന എസ്.ബി ചവാന്‍ പാര്‍ലമെന്റിനെ അറിയിച്ചത്.

ജയിലില്‍ കഴിയുന്ന തന്റെ ബന്ധുക്കളുടെ തകര്‍ച്ച യാക്കൂബിനെ വിഷാദ രോഗിയാക്കി. മുംബൈയിലെ ആര്‍തര്‍ ജയില്‍ റോഡില്‍ നിന്നും മേമന്‍ ചീഫ് ജസ്റ്റിസിനെഴുതിയ കത്തില്‍ രോഗിയായതിന് ശേഷം ജയിലിലെ സംഭവങ്ങള്‍ പോലും ഓര്‍ക്കാന്‍ കഴിയാതായെന്ന് വ്യക്തമാക്കുന്നുണ്ട്.

തരക്കേടില്ലാത്ത രീതിയില്‍ സ്‌കൂള്‍, കോളേജ് വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ യാക്കൂബ് 1993 മാര്‍ച്ച് 12ന്റെ സ്‌ഫോടനത്തിനു മുമ്പുള്ള തന്റെ ജീവിതം വിവരിച്ചിട്ടുണ്ട്.

ഒരു സാധാരണ ജീവിതമായിരുന്നു അത്. എസ്.എസ്.സിക്ക് 70 ശതമാനം. തുടര്‍ന്ന് സി.എ പൂര്‍ത്തിയാക്കാനായി പകലന്തിയോളം ജോലി. നാലുവര്‍ഷം. അദ്ദേഹം തന്നെ സ്ഥാപിച്ച് തന്റെ സി.എ ഫേമില്‍ ഒരു ഹിന്ദുകൂടിയുണ്ടായിരുന്നു തന്റെ പങ്കാളിയായി. “ഞങ്ങള്‍ നല്ലവണ്ണം സ്ഥാപനം നടത്തി. ഞാന്‍ വളരെയധികം ബിസിയായിരുന്നു. എന്റെ ജീവിതത്തെ കുറിച്ചുള്ള ഈ ചുരുക്ക വിവരണം നല്‍കുന്നത് ഒരു ചെറിയ കാര്യം മാത്രം സൂചിപ്പിക്കാനാണ്. അതിതാണ്; “എവിടെയാണ് വെറുപ്പിന്റെ കാലം?”

കേസിലെ ഒരു മാപ്പ് സാക്ഷി നല്‍കിയ മൊഴിയുടെയും മറ്റൊരു കൂട്ടു പ്രതിയുടെ ദുര്‍ബലമായ കുറ്റസമ്മതത്തിന്റെയും അടിസ്ഥാനത്തിലാണ് മേമനെതിരെ കോടതി ശിക്ഷ വിധിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ ജസ്പാല്‍ സിങ്് നല്‍കിയ അപ്പീലിലും റിവ്യൂ ഹര്‍ജിയിലും പറയുന്നുണ്ട്.

മുംബൈ സ്‌ഫോടന ദിവസം ദുബൈയില്‍ സ്ഥിര താമസമാക്കിയ തന്റെ ബന്ധുക്കള്‍ക്ക് ഒപ്പമായിരുന്നുവെന്ന് മേമന്‍ രാഷ്ട്രപതിക്ക് എഴുതിയ കത്തില്‍ പറയുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ തന്റെ സഹോദരനുമുണ്ടെന്ന് പിന്നീടാണ് മനസിലാക്കുന്നത്. ഇതിന് ശേഷം കുടുംബം പാകിസ്ഥാനിലേക്ക് മാറിത്താമസിച്ചു. എന്നിരുന്നാലും ഇന്ത്യയില്‍ തിരിച്ചെത്തി നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നതായും കത്തില്‍ പറയുന്നുണ്ട്.

വിചാരണ വേളയില്‍ നിരപരാധിത്വം തെളിയിക്കാമെന്ന മേമന്റെ പ്രതീക്ഷ നടന്നില്ല. “പ്രോസിക്യൂഷന്‍ തങ്ങളുടെ എല്ലാ വാദങ്ങളും “മേമന്‍ കുടുംബ”ത്തിന് മേല്‍ ആരോപിക്കുന്ന കാഴ്ചയാണ് കണ്ടത്. പ്രധാന പ്രതി ബന്ധുവായതാണ് ഇതിന് കാരണം. ആരുടെയെങ്കിലും ബന്ധു ആവുക എന്നത് കുറ്റകരമാവുകയില്ല. ഇബ്രാഹീം മേമനുമായുള്ള ബന്ധം തള്ളി പറയില്ല. ബന്ധുവെന്നതില്‍ കവിഞ്ഞ് മറ്റൊരു ബന്ധവുമില്ല.”

ജയിലില്‍ 13 വര്‍ഷം പിന്നിട്ടതിന് ശേഷം 2007ലാണ് മുംബൈയിലെ ടാഡ കോടതി മേമന് വധശിക്ഷ വിധിച്ചത്. വിധി വരുമ്പോള്‍ യാക്കൂബിന്റെ സഹോദരങ്ങളായ ഈസയും യൂസുഫും രോഗിയായി കഴിഞ്ഞിരുന്നു. ഭാര്യ സഹോദരിക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷം മേമന്റെ വിധി സുപ്രീം കോടതി ശരി വെക്കുകയും ചെയ്തു.

കേസിലെ ഒരു മാപ്പ് സാക്ഷി നല്‍കിയ മൊഴിയുടെയും മറ്റൊരു കൂട്ടു പ്രതിയുടെ ദുര്‍ബലമായ കുറ്റസമ്മതത്തിന്റെയും അടിസ്ഥാനത്തിലാണ് മേമനെതിരെ കോടതി ശിക്ഷ വിധിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ ജസ്പാല്‍ സിങ്് നല്‍കിയ അപ്പീലിലും റിവ്യൂ ഹര്‍ജിയിലും പറയുന്നുണ്ട്.  ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്ന മേമന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍ കഴിയുന്ന വ്യക്തമായ ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ദയാഹര്‍ജിയും റിവ്യൂ പെറ്റീഷനും തള്ളിയ സാഹചര്യത്തില്‍ മേമന് മുമ്പില്‍ ഇനിയുള്ളത് മറ്റൊരു ദയാഹര്‍ജി കൂടെ നല്‍കാമെന്നുള്ളതാണ്.

അടുത്തപേജില്‍ തുടരുന്നു

യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെടുകായാണെങ്കില്‍ അത് തരുന്ന സന്ദേശം വ്യക്തമാണ്. നിങ്ങളൊരു കുറ്റകൃത്യം ചെയ്തശേഷം നിയമത്തിന്റെ കയ്യില്‍ നിന്നും രക്ഷപ്പെടുകയാണെങ്കില്‍, അതാണ് നിങ്ങള്‍ക്ക് നല്ലത്. മറിച്ച് ഏതെങ്കിലും കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെടുകയും ഇന്ത്യയിലെത്തി നിരപരാധിത്വം തെളിയിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ കുഴപ്പങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നുള്ളതാണ്.  സ്വന്തം മക്കളെ ഇന്ത്യയില്‍ വളര്‍ത്തുന്നതിലും  നിങ്ങള്‍ക്ക് നല്ലത് ശത്രു രാജ്യമാണെങ്കിലും അവിടെ ആഢംഭരത്തോടെ ജീവിക്കുന്നതായിരുന്നു.

ജയില്‍ ജീവിതത്തിനിടയില്‍ ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മേമന്‍ ഇംഗ്ലീഷിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2007 ഏപ്രിലില്‍ സുപ്രീം കോടതി മേമന്റെ റിവ്യൂ പെറ്റീഷന്‍ തള്ളിയ അതേ ദിവസമായിരുന്നു അദ്ദേഹം പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാവുന്നത്.

യാക്കൂബിന്റെ വിധി നല്‍കുന്ന രണ്ടാമത്തെ സന്ദേശം നമ്മുടെ നിയമ സംവിധാനത്തില്‍ ഗുണപരമായ മാറ്റത്തിന് സ്ഥാനമില്ലെന്നാണ്. ജയിലില്‍ മേമന്റെത് മാതൃകാപരമായ പെരുമാറ്റമായിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ ജസ്്പാല്‍ സിങ് വാദങ്ങള്‍ക്കിടെ കോടതിയെ അറിയിച്ചിരുന്നു. മേമന്റെ കാര്യത്തില്‍ പരിവര്‍ത്തനത്തിന് സാധ്യതയില്ല എന്ന് തെളിയിക്കുന്നതിനായി ഒരു ചെറിയ തെളിവുപോലും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുമില്ല.

ജയില്‍ ജീവിതത്തിനിടയില്‍ ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മേമന്‍ ഇംഗ്ലീഷിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2007 ഏപ്രിലില്‍ സുപ്രീം കോടതി മേമന്റെ റിവ്യൂ പെറ്റീഷന്‍ തള്ളിയ അതേ ദിവസമായിരുന്നു അദ്ദേഹം പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാവുന്നത്.

യാക്കൂബ് മേമന് വധശിക്ഷ നടപ്പിലാക്കാന്‍ ഒരുങ്ങുമ്പോള്‍ തീര്‍ച്ചയായും മറന്നു പോകരുത്താത് മുംബൈ സ്‌ഫോടന പരമ്പരയിലേക്ക് വഴി നയിച്ച സംഭവങ്ങളാണ്. ബാബരി മസ്ജിദ് ധ്വംസനവും അതിന് പിന്നാലെയുണ്ടായ മുംബൈ കലാപവുമാണ്. പള്ളി പൊളിച്ചവരോ തുടര്‍ന്ന് കലാപം ഉണ്ടാക്കിയവരോ ഇത് വരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. 900 പേര്‍ കൊല്ലപ്പെട്ട കലാപം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷനുകളുടെ കണ്ടെത്തലുകള്‍ എങ്ങുമെത്തിയതുമില്ല.

മേമന്റെ വിധി നല്‍കുന്ന മൂന്നാമത്തെ ആപത്കരമായ സന്ദേശം നമ്മുടെ നിയമസംവിധാനം കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് കൂട്ടുകെട്ട് പരിശോധിച്ചാണെന്നാണ്. ദാവൂദ് ഇബ്രാഹീമും ടൈഗര്‍ മേമനും നമ്മുടെ പരിധിയില്‍ നിന്നകലെയാണന്നതിനാല്‍ ഒരു മേമനെയെങ്കിലും തൂക്കിക്കൊല്ലുകയും മറ്റുള്ളവരെ ആജീവനാന്തം ജയിലില്‍ ഇട്ടും നമ്മള്‍ ആഹ്ലാദിക്കേണ്ടതുണ്ടോ..? യാക്കൂബ് എഴുതിയത് ശരിയാണെങ്കില്‍, ” കുടുംബത്തില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കണമെന്ന നിലപാടാണ് പ്രോസിക്യൂഷന്റേത്, ഇത് വഴി നീതിയും സത്യവും പുലര്‍ന്നെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനും”.

യാക്കൂബ് മേമന് വധശിക്ഷ നടപ്പിലാക്കാന്‍ ഒരുങ്ങുമ്പോള്‍ തീര്‍ച്ചയായും മറന്നു പോകരുത്താത് മുംബൈ സ്‌ഫോടന പരമ്പരയിലേക്ക് വഴി നയിച്ച സംഭവങ്ങളാണ്. ബാബരി മസ്ജിദ് ധ്വംസനവും അതിന് പിന്നാലെയുണ്ടായ മുംബൈ കലാപവുമാണ്. പള്ളി പൊളിച്ചവരോ തുടര്‍ന്ന് കലാപം ഉണ്ടാക്കിയവരോ ഇത് വരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. 900 പേര്‍ കൊല്ലപ്പെട്ട കലാപം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷനുകളുടെ കണ്ടെത്തലുകള്‍ എങ്ങുമെത്തിയതുമില്ല.

പ്രതി ചേര്‍ക്കപ്പെട്ടവരില്‍ 31 പേര്‍ പോലീസുകാരായിരുന്നു. കൊലപാതകം, മുസ്‌ലിംങ്ങള്‍ക്കെതിരായി വര്‍ഗീയ ചേരിതിരിവ് കാണിച്ചതടക്കമുള്ള കുറ്റങ്ങളായിരുന്നു ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരുന്നത്. എന്നാല്‍ ആരും തന്നെ ശിക്ഷിക്കപ്പെട്ടില്ല. മാത്രവുമല്ല പ്രതികളില്‍ ചിലര്‍ പിന്നീട് കേന്ദ്രമന്ത്രിമാരുമായി.

ടാഡകോടതി യാക്കൂബിനെ കുറ്റക്കാരനെന്ന് വിധിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് യാക്കൂബ് മേമന്‍ പറഞ്ഞതിങ്ങനെ “” വോ സഹീ ബോല്‍താ ധാ, കോയീ ഇന്‍സാഫ് നഹീ മിലേഗ, തും ലോഗ് ഹമേം ടെററിസ്റ്റ് ബനാക്കെ ചോഡോഗെ”. (അവന്‍ പറഞ്ഞത് എത്ര ശരിയായിരുന്നു; “നിങ്ങളെ അവര്‍ ഭീകരവാദികളാക്കും; നിങ്ങള്‍ക്ക് നീതി ലഭിക്കുകയില്ലെന്ന്”). സഹോദരന്‍ മജീദ് മേമന്റെ വാക്കുകള്‍ ആവര്‍ത്തിക്കുകയായിരുന്നു യാക്കൂബ്.

എന്നാല്‍ കലാപത്തിന് പ്രതികാരത്തിനിറങ്ങിയവരെ വെറുതെ വിട്ടതുമില്ല. രണ്ട് വര്‍ഷം തടവ് മുതല്‍ വധശിക്ഷ വരെ കോടതി വിധിച്ചു. യാക്കൂബിന്റേത് ഒഴികെ മറ്റുള്ളവരുടെ വധശിക്ഷ കോടതി ജീവപര്യന്തമാക്കി.

ടാഡകോടതി യാക്കൂബിനെ കുറ്റക്കാരനെന്ന് വിധിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് യാക്കൂബ് മേമന്‍ പറഞ്ഞതിങ്ങനെ “” വോ സഹീ ബോല്‍താ ധാ, കോയീ ഇന്‍സാഫ് നഹീ മിലേഗ, തും ലോഗ് ഹമേം ടെററിസ്റ്റ് ബനാക്കെ ചോഡോഗെ”. (അവന്‍ പറഞ്ഞത് എത്ര ശരിയായിരുന്നു; “നിങ്ങളെ അവര്‍ ഭീകരവാദികളാക്കും; നിങ്ങള്‍ക്ക് നീതി ലഭിക്കുകയില്ലെന്ന്”). സഹോദരന്‍ മജീദ് മേമന്റെ വാക്കുകള്‍ ആവര്‍ത്തിക്കുകയായിരുന്നു യാക്കൂബ്.

പ്രസിഡന്റിനെഴുതിയ കത്തില്‍ യാക്കൂബ് ഇതു കൂടെ പറയുന്നുണ്ട് ടാഡ നിയമത്തിലെ 20(8)-ാം വകുപ്പും അതുപോലുള്ള മറ്റ് ക്രൂര വകുപ്പുകളും ജീവിതത്തിന്റെയും കരുണയുടെയും കണ്ണുകള്‍കൊണ്ട് ഞങ്ങളെ നോക്കിക്കാണാന്‍ ന്യായാധിപനെ അനുവദിക്കുന്നേയില്ല; മറിച്ച് ഭീകര പ്രവര്‍ത്തനം ചെയ്ത കുറ്റവാളികളായാണ് ഞങ്ങളെ കാണുന്നത്.”

കടപ്പാട്: സ്‌ക്രോള്‍

We use cookies to give you the best possible experience. Learn more