|

ഗള്‍ഫില്‍ നിന്നും നാട്ടിലേക്കയച്ച മൃതദേഹം മാറി; പകരമെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അബുദാബിയില്‍ വെച്ച് മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹത്തിന് പകരമെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം. അമ്പലവയല്‍ അഴീക്കോടന്‍ ഹരിദാസന്റെ മകന്‍ നിഥിന്റെ (30) മൃതദേഹമാണ് മാറി അയച്ചത്. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതര്‍ നാട്ടിലേക്കയച്ചപ്പോള്‍ മാറുകയായിരുന്നു.

ഈ മാസം മൂന്നാം തിയതിയാണ് നിധിന്‍ അബുദാബിയില്‍ വെച്ച് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം എത്തിയപ്പോഴാണ് മൃതദേഹം മാറിയെന്ന് വ്യക്തമായത്.


Read Also:  പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തതെന്തിന്? മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി വിശദീകരിക്കുന്നു


ഗള്‍ഫില്‍ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹമായിരുന്നു് ഇന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചത്.

ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൃതദേഹം പിന്നീട് അമ്പലവയല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഗള്‍ഫില്‍ നിന്ന് മൃതദേഹം മാറിയ വിവരം അറിയുന്നത്.

നിഥിന്റെ മൃതദേഹം ബംഗളൂരു വിമാനത്താവളത്തിലെത്തിക്കുകയും അവിടെ നിന്ന് മൈസൂരുവില്‍ കൊണ്ടുവരികയും ചെയ്യും. ചെന്നൈ സ്വദേശിയുടെ മൃതദേഹവും മൈസൂരുവിലെത്തിച്ച് പരസ്പരം കൈമാറുമെന്നാണ് വിവരം.

Latest Stories