| Saturday, 15th December 2018, 2:54 pm

സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍. ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്.

ദളിത് വിഭാഗങ്ങളില്‍ സാമൂഹ്യമായോ സാമ്പത്തികമായോ ഉന്നതിയിലെത്തുന്നവര്‍ ഉയര്‍ന്ന ജാതിക്കാരാവാന്‍ ശ്രമിക്കുമെന്നും തനിക്ക് ഇങ്ങനെ പെരുമാറുന്ന ഒരാളെ അറിയാമെന്നും സന്തോഷ് എച്ചിക്കാനം ഒരു ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇതു തനിക്കെതിരെയാണെന്നാരോപിച്ച് സി. ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.


ശിവരാജ് സിങ് ചൗഹാന്‍ ഇപ്പോഴും മധ്യപ്രദേശ് CM തന്നെ; പക്ഷേ അര്‍ത്ഥം മാത്രം മാറും


കേസില്‍ കഥാകൃത്ത് സന്തോഷ് എച്ചിക്കാനം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി ഇക്കഴിഞ്ഞ നവംബര്‍ 30 ന് നിര്‍ദേശിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി സന്തോഷ് എച്ചിക്കാനം നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിര്‍ദേശം.

ഹര്‍ജിക്കാരനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായാല്‍ ചോദ്യം ചെയ്യലിനുശേഷം മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പറഞ്ഞിരുന്നു. കോടതി അന്നു തന്നെ ജാമ്യാപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്നുമായിരുന്നു വിധിയില്‍ പറഞ്ഞത്.

ഹര്‍ജിക്കാരന്‍ ദളിത് വിഭാഗത്തിലെ ചിലരുടെ ചിന്തകള്‍ ചൂണ്ടിക്കാട്ടിയതാണെന്നും സദുദ്ദേശ്യപരമായ കമന്റാണ് നടത്തിയതെന്നും ഹൈക്കോടതി വിലയിരുത്തിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

We use cookies to give you the best possible experience. Learn more