| Friday, 5th June 2020, 4:47 pm

ലാല്‍സലാം, സഖാവ് എന്നീ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ഉപയോഗിച്ചതിന് കര്‍ഷക നേതാക്കാള്‍ക്കെതിരെ യു.എ.പി.എ ചുമത്തി എന്‍.ഐ.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമില്‍ സോഷ്യല്‍ മീഡിയയില്‍ ലാല്‍സലാം, കോമ്രേഡ് എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതും ലെനിന്റെ ചിത്രം ഷെയര്‍ ചെയ്യുന്നതും യു.എ.പി.എ ചുമത്തി തടവിലാക്കുന്ന കുറ്റമാക്കി എന്‍.ഐ.എ. കര്‍ഷക സംഘടനയായ കൃഷിക് മുക്തി സഗ്രാം സമിതിയുടെ നേതാവ് അഖില്‍ ഗോഗോയിയുടെ സഹായി ബിട്ടു സോനാവാലിനെതിരെ എന്‍.ഐ.എ നല്‍കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്.

തന്റെ ചില സുഹൃത്തുക്കളെ സഖാവ് എന്ന് പരാമര്‍ശിച്ചതായും സോഷ്യല്‍ മീഡിയയില്‍ ലാല്‍സലാം പോലുള്ള വാക്കുകള്‍ ഉപയോഗിച്ചതായും എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു.

സോനാവല്‍ അടക്കം മൂന്ന് പേരെ ഈ വര്‍ഷം ആദ്യമാണ് അറസ്റ്റ് ചെയ്തിരുന്നത്. പൗരത്വഭേദഗതിക്ക് എതിരെ അസമില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് ഗൊഗോയും അറസ്റ്റിലായിരുന്നു.

യു.എ.പി.എ ചുമത്തി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് എന്‍.ഐ.എ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മെയ് 29ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചതായും ‘മുതലാളിമാര്‍ക്ക് തങ്ങള്‍ തൂക്കുകയറുകള്‍ വില്‍ക്കും’ എന്ന് തലക്കെട്ട് നല്‍കിയതായും ആരോപിക്കുന്നു.

2019 ഡിസംബര്‍ 16 മുതല്‍ വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഗോഗോയി തടവിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more