| Thursday, 29th November 2018, 10:26 am

രഹ്ന ഫാത്തിമയ്‌ക്കെതിരായ നടപടി ഭരണകൂടഭീകരത; നിരുപാധികം വിട്ടയക്കണമെന്നാവശ്യവുമായി പൊതുപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രഹ്‌ന ഫാത്തിമയ്‌ക്കെതിരായ നടപടി ഭരണകൂട ഭീകരതയാണെന്നും രഹ്‌നയ നിരുപാധികം വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകര്‍.

കെ. സച്ചിദാനന്ദന്‍, സുനില്‍ പി ഇളയിടം, ബിന്ദു കെ. സി, കെ.കെ ബാബുരാജ്, രേഖാ രാജ്, ജയന്‍ കെ.സി,ടി ടി ശ്രീകുമാര്‍,  ഉമേഷ് കെ പി, സിവിക് ചന്ദ്രന്‍, ജെ ദേവിക ഉള്‍പ്പെടെയുള്ളവരാണ് രഹ്‌ന ഫാത്തിമയുടെ അറസ്റ്റിനെതിരെ രംഗത്തെത്തിയത്.

രഹ്‌ന ഫാത്തിമയുടെ അറസ്റ്റ് ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്നും ഒരു ഇന്ത്യന്‍ പൗര എന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നെന്നും ഇവര്‍ പറഞ്ഞു.

രഹ്‌ന ഫാത്തിമ എന്ന വനിത ആക്ടിവിസ്റ്റിനെ നവംബര്‍ 27, 2018ന് കേരള പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജാമ്യമില്ലാത്ത വാറന്റ് അവര്‍ക്കുമുകളില്‍ അടിച്ചേല്‍പിച്ച് 14 ദിവസത്തേയ്ക്ക് അവരെ റിമാന്റ് ചെയ്തിരിക്കുന്നു. നിരുപദ്രവകാരിയായ ഒരു ഫേസ്ബുക് പോസ്റ്റിന്റെ പേര് പറഞ്ഞാണ് അറസ്റ്റ്. അയ്യപ്പ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു സെല്‍ഫി പോസ്റ്റ് ചെയ്തു എന്നതാണ് രഹ്‌നയ്‌ക്കെതിരെയുള്ള ആരോപണം.


ചോദ്യോത്തര വേള റദ്ദാക്കി ശബരിമല വിഷയം ചര്‍ച്ച ചെയ്യണം; നിയമസഭയില്‍ പ്രതിപക്ഷ ബഹളം


സെപ്തംബര്‍ 28ന് സുപ്രീം കോടതി യുവതികള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള വിലക്ക് എടുത്ത് മാറ്റിയിരുന്നു. എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശിക്കാവുന്ന ഒരു മതേതര ചിഹ്നം കൂടിയാണ് ശബരിമല ക്ഷേത്രം. ഈ ക്ഷേത്രം സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം പറഞ്ഞുള്ള ഫേസ്ബുക് പോസ്റ്റിനുമുകളിലാണ് അറസ്റ്റ്. അയ്യപ്പഭക്തരുടെ വേഷമായ കറുത്ത ഷര്‍ട്ടും മുണ്ടും അണിഞ്ഞുള്ള ചിത്രം ഫേസ്ബുക്കില്‍ ഇട്ടുകൊണ്ടായിരുന്നു രഹ്‌ന യുടെ പോസ്റ്റ്. ബി.ജെ.പി ക്കാരനായ ഒരാള്‍ ഈ പോസ്റ്റിനെതിരെ കെട്ടിച്ചമച്ച പരാതിയനുസരിച്ച് വര്‍ഗീയത പരത്തുന്നു എന്നാണ് രഹ്നയ്‌ക്കെതിരെയുള്ള ആരോപണം. മതനിന്ദ എന്ന ആശയത്തിന്റെ അത്യന്തം ഇടുങ്ങിയതും ദുരുപയോഗ പരവുമായ പ്രയോഗമാണ് സെക്ഷന്‍ 153(a). രഹ്നയ്‌ക്കെതിരെ ഈ സെക്ഷന്‍ ഉപയോഗിച്ചിരിക്കുന്നത് ഭരണകൂടഭീകരതയാണ്. രഹ്‌ന ഫാത്തിമ ജനിച്ചുവീണ മതവും ഈ അവസരത്തില്‍ തീവ്രവലതുപക്ഷം അവര്‍ക്കെതിരെ ഉപയോഗിക്കുകയാണ്. രഹ്ന ഒരു തരത്തിലും വര്‍ഗീയവാദം പറഞ്ഞിട്ടില്ല എന്നു മാത്രമല്ല പോസ്റ്റിന്റെ പേരില്‍ ഇവര്‍ക്കെതിരെ വ്യാജക്കഥകള്‍ പ്രചരിപ്പിക്കുകയും വീട് ആക്രമിക്കപ്പെടുകയും അത്യന്തം സ്ത്രീവിരുദ്ധമായ ആക്രമണത്തിന് വിധേയയാക്കുകയും ചെയ്തിരുന്നു.

ഒരു സ്ത്രീ എന്ത് ധരിക്കണം ഏത് രീതിയില്‍ ഫോട്ടോ എടുക്കണം എന്നതിനെച്ചൊല്ലിയുള്ള നിയന്ത്രണങ്ങള്‍ യാതൊരു തരത്തിലും വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ല. പുരോഗമന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഇത്തരത്തിലുള്ള മതഭ്രാന്തും ഹിംസയും പ്രോല്‍സാഹിപ്പിക്കാന്‍ പാടുള്ളതല്ല.

രഹ്‌ന ഫാത്തിമയുടെ അറസ്റ്റ് ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണ്. ഒരു ഇന്ത്യന്‍ പൗര എന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. അറസ്റ്റും കള്ളക്കേസുകളും മൂലം ബി എസ് എന്‍ എല്‍ ഇലെ ജോലിയില്‍ നിന്നും രഹ്നയെ സസ്‌പെന്റ് ചെയ്തിരിക്കുകകൂടിയാണ്. താഴെ ഒപ്പ് വെച്ചിട്ടുള്ള ഞങ്ങള്‍ രഹ്നയ്‌ക്കെതിരെയുള്ള കള്ളക്കേസുകള്‍ നീക്കി അവരുടെ ജോലിയിലേയ്ക്കും കുടുംബത്തിലേയ്ക്കും കുട്ടികള്‍ക്കടുത്തേയ്ക്കും പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു.

ഒപ്പുവെച്ചവര്‍,

കെ. സച്ചിദാനന്ദന്‍
സുനില്‍ പി ഇളയിടം
ബിന്ദു കെ. സി
കെ.കെ ബാബുരാജ്
രേഖാ രാജ്
ജയന്‍ കെ സി
ജെസ്സി സ്‌കറിയ
എസ്.എ അജിംസ്
ടി ടി ശ്രീകുമാര്‍
സുദേഷ്. എം. രഘു
സന്ധ്യാ രാജു
ലിബി സി എസ്
സുരേഷ് മാധവന്‍
ഉമേഷ് കെ പി
സിവിക് ചന്ദ്രന്‍
ജെ ദേവിക
റീബ ജോര്‍ജ്ജ്
കെ.അഷ്‌റഫ്
മിറിയം ജോസഫ്
എലിസബത്ത് മാത്യു
സ്റ്റാലിന എസ് ബി എസ്
ബിനിത തമ്പി
അനില്‍ തായത് വര്‍ഗീസ്
രാധിക വിശ്വനാഥന്‍
അപര്‍ണ എസ്
ശ്രീപ്രിയ ബാലകൃഷ്ണന്‍
ഗായത്രി നാരായണ്‍
ആഗ താരിഖ് അലിയാര്‍
സിബി സജി
സുഗീത വിജയകുമാര്‍
നിംനഗ കൂടു
നയന തങ്കച്ചന്‍
ശരത് ചന്ദ്ര ബോസ്
അരവിന്ദ് വി.എസ്
പ്രിയ പിള്ള
അര്‍ച്ചന പദ്മിനി
ജയന്‍ കൈപ്ര
കുഞ്ഞില മസിലാമണി
ജി. ഉഷാകുമാരി
ഹരീഷ് പി
പ്രീത ജി പി
ദിയ സന
ജോളി ചിറയത്ത്
ജിനേഷ് ജോസഫ്
സ്മിത സുമതികുമാര്‍
കിഷോര്‍ കുമാര്‍
ബിജു ബലകൃഷ്ണന്‍
കമാല്‍ വേങ്ങര
ഷിയാസ് റസാക്ക്
ഉമ്മുല്‍ ഫായിസ
മൈത്രി പ്രസാദ്
ദിലീപ് രാജ്
പ്രിജിത് പി.കെ
പ്രിയ പിള്ള.
ഹരിഹരന്‍ സുബ്രഹ്മണ്യന്‍
രൂപേഷ് ചന്ദ്രന്‍
രാം മോഹന്‍ കെ ടി
പ്രസാദ് രവീന്ദ്രന്‍
അമുദന്‍ രാമലിംഗം പുഷ്പം
വിനയ് ചൈതന്യ
സലില്‍ കുമാര്‍ സുബ്രമണി
കെ.എം വേണുഗോപാലന്‍
തുഷാര.എസ് കുമാര്‍
യദു കൃഷ്ണന്‍ വി എസ്
റോബി ജോര്‍ജ്
അനില ജോര്‍ജ്
ധന്യ ജയ
സിറില്‍ ജോന്‍ മാത്യു
ജിജോയ് പുളിക്കല്‍ രാജഗോപാലന്‍

We use cookies to give you the best possible experience. Learn more