|

അയാള്‍ കാറ്റ് പോലെ, ജാതിയും മതവുമില്ലാത്തവന്‍; ചാര്‍ലിയെ കുറിച്ചെഴുതിയ ആദ്യ വരികള്‍ പങ്കുവെച്ച് ഉണ്ണി ആര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചാര്‍ലി സിനിമയുടെ അഞ്ചാം വാര്‍ഷികത്തില്‍ മനോഹരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് ചിത്രത്തിന്റെ കഥാകൃത്ത് ഉണ്ണി ആര്‍. 2013ല്‍ ചാര്‍ലി എന്ന കഥാപാത്രത്തെക്കുറിച്ച് ഏറ്റവും ആദ്യം കുത്തിക്കുറിച്ച വരികളുടെ ഫോട്ടോയാണ് ഉണ്ണി ആര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

‘അയാള്‍ കാറ്റിനെപ്പോലെ, ജാതിയോ മതമോ ഇല്ലാത്തവന്‍, ലോകത്തോട് മുഴുവന്‍ പ്രണയം, വേണമെങ്കില്‍ ജിന്നെന്ന് വിളിക്കാം.’ എന്ന് കടലാസില്‍ എഴുതിയതിന്റെ ചിത്രമാണ് ഉണ്ണി ആര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

2013ല്‍ മദ്രാസിലെ ഒരു കഫേയില്‍ ഇരുന്ന് ചാര്‍ലിയെക്കുറിച്ച് ആദ്യമെഴുതിയ വരികളാണിതെന്ന് ഉണ്ണി ആര്‍ പറയുന്നു. ‘5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസം അവന്‍ ജനിച്ചു. ക്രിസ്തുവിന് ഒരു ദിവസം മുന്‍പേ.’ എന്നും ഉണ്ണി ആറിന്റെ മറ്റൊരു പോസ്റ്റില്‍ പറയുന്നു.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി 2015ലെ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു. ദുല്‍ഖര്‍ സല്‍മാനായിരുന്നു കേന്ദ്ര കഥാപാത്രമായ ചാര്‍ലിയെ അവതരിപ്പിച്ചത്. പാര്‍വതിയായിരുന്നു നായിക കഥാപാത്രമായ ടെസയെ അവതരിപ്പിച്ചത്. അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, കല്‍പന, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.

ഗോപി സുന്ദര്‍ ഒരുക്കിയ പാട്ടുകളും ജോമോന്‍ ടി ജോണിന്റെ ക്യാമറയും ജയശ്രീ ലക്ഷ്മിനാരായണന്റെ ആര്‍ട്ട് വര്‍ക്കുകളും  സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പുറമെ മികച്ച നടന്‍, നടി, സംവിധായകന്‍ തുടങ്ങി എട്ട് സംസ്ഥാന അവാര്‍ഡുകളും ചാര്‍ലി നേടിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Writer Unni R about Malayalam movie Charlie

Latest Stories

Video Stories