മുംബൈ: ഇംഗ്ലിഷ് ക്രിക്കറ്റ് താരം മോയിന്‍ അലിയെക്കുറിച്ചുള്ള എഴുത്തുകാരി തസ്‌ലീമ നസ്‌റിന്റെ ട്വീറ്റ് വിവാദമാകുന്നു. ക്രിക്കറ്റ് താരമായിരുന്നില്ലെങ്കില്‍ മോയിന്‍ അലി സിറിയയില്‍ പോയി ഐ.എസില്‍ ചേരുമായിരുന്നു എന്നാണ് തസ്‌ലീമ ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായപ്പോള്‍ എഴുത്തുകാരി ട്വീറ്റ് പിന്‍വലിച്ചുവെങ്കിലും ക്രിക്കറ്റ് ലോകം വലിയ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.
ഈ മാസം അഞ്ചിനാണ് തസ്‌ലീമയുടെ വിവാദ ട്വീറ്റ് ഉണ്ടായത്. പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തസ്‌ലീമ വിശദീകരണവും നല്‍കിയിരുന്നു.
‘മോയിന്‍ അലിയുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ ട്വീറ്റ് ആക്ഷേപഹാസ്യമാണെന്ന് എന്റെ വിമര്‍ശകര്‍ക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ എന്നെ ആക്ഷേപിക്കാന്‍ അവര്‍ അതൊരു ആയുധമാക്കി. കാരണം ഞാന്‍ ഇസ്‌ലാമിലെ തീവ്ര ചിന്താഗതിയെ എതിര്‍ക്കുന്ന വ്യക്തിയും മുസ്‌ലിം സമൂഹത്തില്‍ മതേതര ചിന്ത വളര്‍ത്താന്‍ ശ്രമിക്കുന്നയാളുമാണ്,’ തസ്‌ലീമ പറഞ്ഞു.
ഇംഗ്ലണ്ടിന്റെ പേസ് ബോളര്‍ ജോഫ്ര ആര്‍ച്ചര്‍, ബാറ്റ്‌സ്മാന്‍ സാം ബില്ലിങ്ങ്‌സ്, സാക്വിബ് മഹ്മൂദ് തുടങ്ങിയവര്‍ ട്വീറ്റിനെതിരെ രംഗത്തെത്തി. വിവാദ ട്വീറ്റിനെയും വിശദീകരണ ട്വീറ്റിനെയും ആര്‍ച്ചര്‍ വിമര്‍ശിച്ചിരുന്നു.
ഐപി.എല്‍ 14ാം സീസണിനായി മോയിന്‍ അലി ഇപ്പോള്‍ ഇന്ത്യയിലുണ്ട്. ഇത്തവണ ചെന്നൈ സൂപ്പര്‍കിങ്‌സിലാണ് മോയിന്‍ അലി കളിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Writer Taslima Nasreens controversial tweet on Moeen Ali