വന്ദേമാതരമെങ്കിലും ചൊല്ലിക്കൂടേ; കോണ്‍ഗ്രസ് സംഘടിപ്പിച്ച വേദിയില്‍ ഈശ്വരപ്രാര്‍ത്ഥന ഒഴിവാക്കിയതില്‍ അനിഷ്ടം പ്രകടിപ്പിച്ച് സുഗതകുമാരി
Kerala
വന്ദേമാതരമെങ്കിലും ചൊല്ലിക്കൂടേ; കോണ്‍ഗ്രസ് സംഘടിപ്പിച്ച വേദിയില്‍ ഈശ്വരപ്രാര്‍ത്ഥന ഒഴിവാക്കിയതില്‍ അനിഷ്ടം പ്രകടിപ്പിച്ച് സുഗതകുമാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th July 2017, 10:45 am

തിരുവനന്തപുരം: കെ.പി.സി.സി. സംഘടിപ്പിച്ച ജനസദസ്സിന്റെ ഉദ്ഘാടനവേദിയില്‍ ഈശ്വരപ്രാര്‍ഥന ചൊല്ലാത്തതില്‍ പരസ്യ പ്രതിഷേധവുമായി കവയത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരി.

ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരൊയി സംഘടിപ്പിച്ച ജനസദസ്സിന്റെ ഉദ്ഘാടന വേദിയില്‍ രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള മൗനപ്രാര്‍ത്ഥനയാണ് നടത്തിയത്. ഇതേത്തുടര്‍ന്നാണ് പ്രതിഷേധവുമായി സുഗതകുമാരി രംഗത്തെത്തിയത്.


Dont Miss ഒരു മുസ്‌ലീം സ്ത്രീ നെയില്‍പോളിഷ് ഉപയോഗിക്കുകയോ; ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത പത്താനോട് മതമൗലികവാദികളുടെ ചോദ്യം


കോണ്‍ഗ്രസ് എന്ന് മുതലാണ് മൗനപ്രാര്‍ഥന ആരംഭിച്ചതെന്നായിരുന്നു സുഗതകുമാരിയുടെ ചോദ്യം. കോണ്‍ഗ്രസിന് നാലുവരി ഈശ്വരപ്രാര്‍ഥനയില്ലേയെന്നും വന്ദേമാതരത്തിന്റെ ആറുവരിയെങ്കിലും ഈശ്വരപ്രാര്‍ഥനയായി ചൊല്ലാമല്ലോയെന്നും സുഗതകുമാരി വേദിയില്‍ ചോദിച്ചു. എന്നാല്‍ ഇതിന് നേതാക്കളൊന്നും കാര്യമായ മറുപടി നല്‍കുകയും ചെയ്തില്ല.

എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലുമുള്ള വിശ്വാസവും നഷ്ടപ്പെട്ടെന്നും സംസ്ഥാനസര്‍ക്കാരിന്റെ പുതിയ മദ്യനയം സ്ത്രീസമൂഹത്തിനെതിരാണെന്നും സുഗതകുമാരി അഭിപ്രായപ്പെട്ടു.

മദ്യത്തിനെതിരെ നടത്തുന്ന സമരത്തില്‍ തന്റെ മനസ്സ് മടുത്തെന്നും യുഡിഎഫിന്റെ മദ്യനയം തിരുത്തിയതോടെ കേരളത്തിലെ സ്ത്രീകളോട് കടുത്ത ദ്രോഹമാണ് ഇടതുസര്‍ക്കാര്‍ ചെയ്തതെന്നും സുഗതകുമാരി പറഞ്ഞു.

എല്‍.ഡി.എഫിന്റെ മദ്യനയം അഴിമതിയുടെ ദുര്‍ഗന്ധംവമിക്കുന്നതാണെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു.