| Saturday, 2nd November 2024, 6:23 pm

ആ കഥ ബിജു മേനോൻ ഇന്ന് ചെയ്യില്ല, ഇപ്പോൾ ആ സിനിമ ചിന്തിക്കാൻ പോലും കഴിയില്ല: സേതു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ശ്രദ്ധേയമായ ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സച്ചി – സേതു എന്നിവരുടേത്. ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ ഇരുവരും അവസാനമായി ഒന്നിച്ചത് ഡബിൾസ് എന്ന മമ്മൂട്ടി ചിത്രത്തിൽ ആയിരുന്നു. ശേഷം രണ്ടുപേരും സ്വതന്ത്ര തിരക്കഥാകൃത്തുക്കളായി മാറി.

സേതുവിന്റെ രചനയിൽ വൈശാഖ് സംവിധാനം ചെയ്ത് വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു മല്ലുസിംഗ്. കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, ബിജു മേനോൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ബോക്സ്‌ ഓഫീസിൽ വിജയമായി മാറിയിരുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഹരീന്ദ്രനെ അവതരിപ്പിച്ചത് അന്നത്തെ തുടക്കകാരനായ ഉണ്ണി മുകുന്ദനായിരുന്നു. എന്നാൽ മല്ലുസിംഗ് എന്ന സിനിമ ഇന്ന് നടക്കില്ലെന്നും ചിത്രത്തിലെ എല്ലാവരും ഇന്നൊരു സിംഗിൾ ഹീറോയായി മാറിയെന്നും സേതു പറയുന്നു. ഇന്നാണെങ്കിൽ ഒരുപക്ഷെ ആ സിനിമ സംഭവിക്കില്ലെന്നും അന്ന് അനുകൂല സാഹചര്യമായിരുന്നുവെന്നും സേതു പറഞ്ഞു. മാസ്റ്റർ ബിന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്ന് ആ സിനിമയുടെ കഥ എഴുതുമ്പോൾ ഒരു കുഴപ്പവുമില്ല. പക്ഷെ ഇന്നാണെങ്കിൽ അതൊരു വെല്ലുവിളിയാണ്. ഇന്നൊരു പക്ഷെ ആ സിനിമ സംഭവിക്കണമെന്ന് തന്നെയില്ല. മല്ലുസിംഗ് പോലൊരു സിനിമ ഇന്ന് സാധ്യമല്ല.

ഉണ്ണി മുകുന്ദൻ എന്ന പുതിയൊരു ആളാണ് അവിടെ നായകൻ. ഞാൻ വളരെ സത്യസന്ധമായി പറയുകയാണെങ്കിൽ ഇന്നൊരു പക്ഷെ ബിജു മേനോന്റെ അടുത്ത് ആ കഥ പറഞ്ഞാൽ ബിജു ചെയ്യില്ല.

കാരണം ബിജു ഇന്നൊരു സിംഗിൾ ഹീറോയാണ്. അന്ന് ബിജു ഒരു സപ്പോർട്ടിങ് ആക്ടറെ പോലൊരു വേഷമാണ് അതിൽ ചെയ്തത്. ആ ചിത്രത്തിൽ ശരിക്കും ഹീറോ ഉണ്ണി മുകുന്ദനാണ്. എന്നാൽ ഇന്ന് എല്ലാവരും സിംഗിൾ ഹീറോസാണ്.

ചാക്കോച്ചൻ, ബിജു മേനോൻ, മനോജ്‌. കെ. ജയൻ ഇവരെല്ലാം അന്ന് മല്ലുസിംഗിൽ വന്ന് ചേരുന്ന സമയമെന്ന് പറയുന്നത് നമുക്കത്രയും അനുകൂലമായ ഒന്നായിരുന്നു. എനിക്ക് നായക തുല്യമായ വേഷം വേണമെന്ന് ആരും പറയാതിരിക്കുന്ന സമയം കൂടിയാണ് അത്. അതുകൊണ്ടാണ് ആ സിനിമ സാധ്യമായത്. ഇന്നാണെങ്കിൽ അത് ആലോചിക്കാൻ പറ്റില്ല,’സേതു പറയുന്നു.

Content Highlight: Writer Sethu About Mallusingh Movie And Biju Menon

We use cookies to give you the best possible experience. Learn more