കൊച്ചി: ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ദൃശ്യം 3 നെ കുറിച്ച് വ്യത്യസ്തമായ ഒരു കുറിപ്പുമായി എഴുത്തുകാരി ശാരദക്കുട്ടി. ചിത്രത്തിലെ നടി മീനയുടെ കഥാപാത്രത്തെ കുറിച്ചാണ് ശാരദക്കുട്ടി ഫേസ്ബുക്കിലെഴുതിയിരിക്കുന്നത്.
ജോര്‍ജൂട്ടിയെ ഇപ്പോള്‍ പൊലീസ് പിടിക്കുമെന്നാകുന്ന സമയത്ത് കരഞ്ഞു വന്ന് ‘ഞാനാണെല്ലാത്തിനും കാരണക്കാരി ‘ എന്നു പറയുന്ന സമയത്തെ ആ മാച്ചിങ് പ്രിന്റഡ് ബ്ലൗസ് നിങ്ങള്‍ ശ്രദ്ധിച്ചോവെന്നും അങ്ങനെയൊക്കെയേ ജീവിതത്തോടാകാവൂ എന്നും അല്ലാതെ ഒരു മാതിരി ഗീതാ പ്രഭാകറിനെപ്പോലെ അലറുകയും കണ്ണു തുറിക്കുകയും ചെയ്യുന്നതൊക്കെ എന്തൊരു ഓവറാണെന്നുമാണ് ശാരദക്കുട്ടിയുടെ ചോദ്യം.
ജീവിതത്തെ നേരിടുമ്പോള്‍ പെണ്ണുങ്ങളേ, നമ്മള്‍ മീനയുടെ ടൈറ്റായി പിന്‍ ചെയ്ത സാരി ഓര്‍മ്മിക്കണം. അലസമായ വിടര്‍ന്ന ആ കണ്‍പീലിയും കാറ്റിലിളകുന്ന നേര്‍മ്മയേറിയ മുടിയും ഓര്‍ക്കണമെന്നും ശാരദക്കുട്ടി ഫേസ്ബുക്കിലെഴുതി.
ശാരദക്കുട്ടിയുടെ വാക്കുകള്‍…
ദൃശ്യം 2 എന്നെ പഠിപ്പിച്ചതിത്ര മാത്രം
ജീവിതത്തെ നേരിടുമ്പോള്‍ പെണ്ണുങ്ങളേ, നമ്മള്‍ മീനയുടെ ടൈറ്റായി പിന്‍ ചെയ്ത സാരി ഓര്‍മ്മിക്കണം. അലസമായ വിടര്‍ന്ന ആ കണ്‍പീലിയും കാറ്റിലിളകുന്ന നേര്‍മ്മയേറിയ മുടിയും ഓര്‍ക്കണം.
ജോര്‍ജൂട്ടിയെ ഇപ്പോ പോലീസ് പിടിക്കുമെന്നാകുന്ന സമയത്ത് കരഞ്ഞു വന്ന് ‘ഞാനാണെല്ലാത്തിനും കാരണക്കാരി ‘ എന്നു പറയുന്ന സമയത്തെ ആ മാച്ചിങ് പ്രിന്റഡ് ബ്ലൗസ് ശ്രദ്ധിച്ചോ? അങ്ങനെയൊക്കെയേ ജീവിതത്തോടാകാവൂ.
അല്ലാതെ ഒരു മാതിരി ഗീതാ പ്രഭാകറിനെപ്പോലെ അലറുകയും കണ്ണു തുറിക്കുകയും എന്തൊരോവറാണതൊക്കെ. നമ്മളെപ്പോഴും ഓര്‍ക്കണം , നമ്മളൊരു മീന മാത്രമാണ് ജീവിതത്തില്‍ റാണിയല്ല.
സമചിത്തത കൈവിടുന്നുവെന്നു തോന്നുമ്പോള്‍ നമ്മള്‍ മീനയാണെന്ന്, മീന മാത്രമാണെന്ന് മറക്കാതിരിക്കുക. പിന്നെല്ലാം ഓക്കെ.
എസ്.ശാരദക്കുട്ടി
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Writer S Saradakkutty About Meenas Character On Drishyam 2