മുംബൈ: അയോധ്യാ കേസില്‍ സുപ്രീംകോടതിയുടെ സുപ്രധാന തീരുമാനം ഇന്ത്യന്‍ ചരിത്രത്തിലെ വേദനാജനകമായ ഒരു അധ്യായം അവസാനിപ്പിക്കുമെന്ന് പ്രശസ്ത എഴുത്തുകാരനും ‘മേക്കിങ് സെന്‍സ് ഓഫ് അയോദ്ധ്യ വെര്‍ഡിക്റ്റ്’ എന്ന പുസ്തകത്തിന്റെ എഡിറ്ററുമായ രാം പുനിയാനി പി.ടി.ഐ യോട് പറഞ്ഞു.
‘ബാബരി മസ്ജിദ് തകര്‍ക്കലിനുശേഷം, സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കിയ വന്‍ അക്രമങ്ങള്‍ ഉണ്ടായി. വികാരങ്ങളും സ്വത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ പുരോഗതിക്ക് സഹായകമാകില്ലെന്ന് രാഷ്ട്രം മനസ്സിലാക്കി.
രാജ്യം ഇനി ദാരിദ്ര്യം, തൊഴിലില്ലായ്മ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” അദ്ദേഹം പറഞ്ഞു.
അയോധ്യ വിധിയെ പൂര്‍ത്തീകരണത്തിന്റെ നിമിഷമായി അദ്വനി വിശേഷിപ്പിച്ചിരുന്നു. ക്ഷേത്രം നിര്‍മ്മാണത്തിനായുള്ള ബഹുജന പ്രക്ഷോഭത്തിന് എളിയ സംഭാവന നല്‍കാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച അവസരമായി കാണുന്നതായും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് അയോധ്യാ കേസില്‍ വിധി വന്നത്. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും . മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നുമാണ് കോടതി വിധി. കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കും. അത് ഉചിതമായ സ്ഥലത്ത് നല്‍കും.എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.