മനു അശോകന്‍ സംവിധാനം ചെയ്ത് ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി വന്ന ചിത്രമായിരുന്നു കാണെക്കാണെ. സെപ്റ്റംബര്‍ 17ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്.
ഇതിനിടെ സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം കാണെക്കാണെയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്.
”കാണെക്കാണെ ‘അവിഹിത’ബന്ധങ്ങളെ നോര്‍മലൈസ് ചെയ്യുന്നുണ്ടോ? ഉത്തരമിതാണ് – അത് സങ്കീര്‍ണമാണ്,” എന്നായിരുന്നു എന്‍.എസ്. മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്.
പോസ്റ്റിന് താഴെ ആളുകള്‍ കമന്റ് ചെയ്യുന്നുമുണ്ട്. വിലയിരുത്താനും കമന്റ് ചെയ്യാനും വളരെ എളുപ്പമായിരുന്നല്ലോ എന്നായിരുന്നു ഒരാള്‍ പ്രതികരിച്ചത്. ഞാന്‍ കമന്റ് ചെയ്യുകയായിരുന്നില്ല, ആശ്ചര്യപ്പെടുകയായിരുന്നു എന്നാണ് എന്‍.എസ്. മാധവന്‍ ഇതിന് നല്‍കിയ മറുപടി.
നായകകഥാപാത്രമായ അലന്‍ ഭാര്യ ഷെറിന്റെ മരണശേഷം കാമുകിയായ സ്‌നേഹയെ വിവാഹം ചെയ്യുന്നതും ഇതിനോട് ഷെറിന്റെ പിതാവ് പോളിന്റെ പ്രതികരണവുമാണ് ഷെറിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ പറയുന്നത്.
സമൂഹം പാപമായി കണക്കാക്കുന്ന ചില ബന്ധങ്ങളെ പുതിയ രീതിയില്‍ മാനുഷികമായി സമീപിക്കുകയാണ് സിനിമ ചെയ്യുന്നത്. ‘എക്സട്രാ മാരിറ്റല്‍ അഫയര്‍’ അല്ലെങ്കില്‍ അവിഹിതം എന്ന ചില മോശം പദപ്രയോഗങ്ങള്‍ക്കപ്പുറം ആ ഒരു ബന്ധത്തിന് രണ്ട് മനുഷ്യര്‍ തമ്മിലുള്ള മാനസിക അടുപ്പത്തെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Writer NS Madhavan’s tweet on movie Kaanekkaane