കോഴിക്കോട്: മാതൃഭൂമി ന്യൂസിലെ പ്രൈം ടൈം ചര്‍ച്ചയിലെ ഇടത് സഹയാത്രികന്‍ എന്‍. ലാല്‍കുമാറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍.
ചര്‍ച്ചക്കിടെ ഇടത് സഹയാത്രികന്‍ പറഞ്ഞത് ‘ഫക്ക്സ്’ തന്നെയാണെന്ന് എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തു. ഇംഗ്ലീഷില്‍ ‘ഫക്റ്റ്സ്’ എന്ന് ഉച്ചരിക്കുന്ന വാക്ക് ഇല്ലെന്നും ‘ഫാക്റ്റ്’ ആണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്ററിലൂടെയാണ് എന്‍.എസ്. മാധവന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് അടുത്ത സമയത്തും ഏത് സമയത്തും നിയമം അനുസരിച്ച് ‘മീറ്റുകാരനായ’ ഈ സഹയാത്രികനെ എന്തിനുകൊണ്ടു നടക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘ഫക്റ്റ് അല്ല ക്ക് എന്നുതന്നെയാണ് കേട്ടത്. മാതുവിന് കയ്യടി. ടി.വിയില്‍ ലെഫ്റ്റ് സഹയാത്രികന്‍ പറഞ്ഞത് ‘ഫക്ക്‌സ്’ തന്നെ. ഇംഗ്ലീഷില്‍ ‘ഫക്റ്റ്സ്’ എന്ന് ഉച്ചരിക്കുന്ന വാക്ക് ഇല്ല; ഫാക്റ്റ്‌സ് ശരി.
തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് (എത് സമയത്തും) നിയമം അനുസരിച്ച് മീറ്റുകാരനായ ഈ സഹയാത്രികനെ മ?,’ എന്നായിരുന്നു രണ്ട് ട്വീറ്റുകളിലായി എന്‍.എസ്. മാധവന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസില്‍ നടന്ന പ്രൈം ടൈം ഡിബേറ്റിലായിരുന്നു എന്‍. ലാല്‍ കുമാറിന്റെ വിവാദ പ്രസ്താവന. അവതാരകയുമായി തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ‘ഐ അഗ്രീ ടു ദി ഓള്‍ ദി ഫക്ക്സ്/ ഫാക്ട്സ് യു ആര്‍ സൈറ്റിംഗ് ഹിയര്‍,’ എന്ന വാക്കുകളാണ് തെറ്റിദ്ദാരണയ്ക്ക് ഇടയായത്.
മാതൃഭൂമി ന്യൂസ് അത് തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിടുകയും ഇതില്‍ വിവാദ ഭാഗത്ത് സെന്‍സര്‍ ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍, താന്‍ ഫാക്ട്സ് എന്നാണ് പറഞ്ഞതെന്ന വിശദീകരണവുമായി ലാല്‍ കുമാര്‍ രംഗത്തെത്തിയതോടെ മാതൃഭൂമി ന്യൂസ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ഈ വീഡിയോ പിന്‍വലിക്കുകയായിരുന്നു.
‘ഞാന്‍ മോശമായി സംസാരിച്ചു എന്നാണ് മാതൃഭൂമിയിലെ അവതാരക മാതു ഷാജി പറയുന്നത്. Peep സൗണ്ട് ഇടാതെ ആ വീഡിയോ ഇടണം എന്നാണ് എന്റെ അഭിപ്രായം.
Peep സൗണ്ട് ഇട്ടാല്‍ ഞാന്‍ fuck എന്ന് പറഞ്ഞു എന്ന് കരുതും..ഞാന്‍ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചില്ല എന്നാണ് എന്റെ വേര്‍ഷന്‍.
ഞാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ട് എങ്കില്‍ ജനം അത് കേള്‍ക്കട്ടെ. എനിക്ക് ജനം മാപ്പ് തരേണ്ട. ഞാന്‍ പരസ്യമായി മാപ്പും പറയും,’ എന്നായിരുന്ന വിഷയത്തില്‍ ലാല്‍കുമാറിന്റെ വിശദീകരണം.