|

ഇതേ ആള്‍ക്കാര്‍ മറ്റൊരു സൈഡിലൂടെ പ്രൊപ്പഗണ്ട സിനിമകളെ കടത്തിവിടുകയല്ലേ: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രൊപ്പഗണ്ട സിനിമകളെ കുറിച്ചും സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി.

സ്വാതേ്രന്ത്യതര ഇന്ത്യയില്‍ സെന്‍സര്‍ഷിപ്പ് എന്ന് പറയുന്നത് എക്കാലത്തും ഒരു പ്രശ്‌നമായരുന്നെന്നും അതിപ്പോള്‍ കുറച്ചുകൂടി രൂക്ഷമായിട്ടുണ്ടെന്നും മുരളി ഗോപി പറയുന്നു.

‘ ഭയങ്കര ഹൈപ്പര്‍ സെന്‍സിറ്റീവ് ഗവര്‍മെന്റുകളാണ് സെന്‍സര്‍ഷിപ്പ് ഉണ്ടാക്കുന്നതും അതിനെ പ്രൊപ്പഗേറ്റ് ചെയ്യുന്നതും കൂടുതല്‍ കൂടുതല്‍ റൂള്‍സ് വെച്ച് അതിനെ തടുക്കാന്‍ നോക്കുന്നതും.

ഒരു ഡെമോക്രസിയില്‍ സെന്‍സര്‍ഷിപ്പേ പാടില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. സെന്‍സര്‍ഷിപ്പ് വന്നാല്‍ അത് ബേസിക്കായുള്ള ഡെമോക്രസിയുടെ ടെനറ്റിനെ ആണ് അടിക്കുന്നത്.

സെന്‍സര്‍ഷിപ്പിന് പകരം സര്‍ട്ടിഫിക്കേഷന്‍ ആവാം. ഇത് എത്ര വയസിന് മുകളില്‍ ഉള്ളവര്‍ കാണേണ്ട സിനിമയാണ് എന്ന രീതിയില്‍ ഏജ് റസ്ട്രികഷന്‍ ആവശ്യമുണ്ട്.

അത് മാത്രമേ പാടുള്ളൂ. ഒരു ആര്‍ടിസ്റ്റിനോട് അത് ചെയ്യാന്‍ പാടില്ല, ഇത് ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത് ഒരു സൈഡില്‍. എന്നാല്‍ അതേ സമയം മറ്റേ സൈഡിലൂടെ ഇവര്‍ പ്രൊപ്പഗണ്ട ഫിലിംസിനെ കടത്തിവിടുന്നുമുണ്ട്.

അതൊരു റൈറ്റ് വിങ് ട്രെയിറ്റ് ആണ്. നമ്മളിപ്പോള്‍ അനുഗ്രഹിച്ച് ചിലര്‍ക്ക് കൊടുത്തിട്ടുള്ളത് ടൈറ്റിലാണ് റൈറ്റിങ് വിങ് എന്നത്. റൈറ്റ് വിങ് എന്ന് പറയുന്നത് ഒരു ഫോഴ്‌സ് മാത്രമല്ല.

റൈറ്റ് വിങ് ടെന്റന്‍സീസ് കാണിക്കുന്ന എല്ലാ ഫോഴ്‌സസിലും അതുണ്ട്. എവിടെ നോക്കിയാലും റൈറ്റ് വിങ് ടെന്‍ഡന്‍സീസ് ഉണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും അവര്‍ക്ക് ലഭ്യമായിട്ടുള്ള പ്ലാറ്റ്‌ഫോമില്‍ അവരുടെ പോളിസികള്‍ക്ക് എതിരായുള്ള സാധനം വരുമ്പോള്‍ അതിനെ സെന്‍സര്‍ ചെയ്യാനുള്ള ത്വര ഉണ്ട്. 1950 തൊട്ട് ഇത് തുടങ്ങിയിട്ടുണ്ട്.

ആന്റി റൈറ്റ് വിങ് പൊളിറ്റിക്‌സ് എന്ന് പറയുന്നതില്‍ വരെ റൈറ്റ് വിങ് ടെന്‍ഡന്‍സി ഉണ്ട്. ലോകമെമ്പാടും അതുണ്ട്.

സെന്‍സര്‍ഷിപ്പ് ആര്‍ടിസ്റ്റുകളുടെ മുകളില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും. സെന്‍സര്‍ഷിപ്പ് പാടില്ല എന്ന് പറഞ്ഞോണ്ടിരിക്കാനല്ലേ പറ്റൂ.

അപ്പോള്‍ അവര്‍ അടുത്ത ടെക്‌നിക്കിലേക്ക് പോകും. സെന്‍സര്‍ഷിപ്പിനെ ബൈപ്പാസ് ചെയ്യുന്ന ടെക്‌നിക്ക്. ഒ.ടി.ടിയിലും കൂടി ഇത് വന്ന് കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ സംസാരിച്ചിട്ട് കാര്യമില്ല. പ്രൈവറ്റ് വ്യൂവിങ്ങില്‍ കൂടി ഇത് വരുമ്പോള്‍ എന്താണ് അവസ്ഥ,’ മുരളി ഗോപി ചോദിക്കുന്നു.

Content Highlight: Writer Murali Gopy about Sensorship and Propaganda Movie

Latest Stories