| Monday, 9th April 2018, 12:28 pm

വിവാദം തീരാതെ ന്യൂഡ്; തന്റെ കഥ ചിത്രത്തിനായി മോഷ്ടിച്ചെന്ന് ജയ്പൂര്‍ എഴുത്തുകാരി: ചിത്രത്തിന്റെ റിലീസിന് വിലക്കുമായി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വിവാദങ്ങളിലകപ്പെട്ട രവി ജാദവ് ചിത്രം ന്യൂഡിന്റെ റിലീസ് ദല്‍ഹി കോടതി വിലക്കി. ചിത്രത്തിന്റെ പശ്ചാത്തലകഥ മോഷ്ടിച്ചുവെന്നാരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജയ്പൂര്‍ എഴുത്തുകാരി മനീഷ കുല്‍ശ്രേഷ്ടയാണ് ചിത്രതത്തിന്റെ കഥ മോഷ്ടിക്കപ്പെട്ടതാണ് എന്ന പേരില്‍ ഹര്‍ജി നല്‍കിയത്.

2008 ല്‍ താനെഴുതിയ ചെറുകഥയാണ് ന്യൂഡിന്റെ പശ്ചാത്തലമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. തന്റെ കഥയായ കാളിന്ദിയുടെ കോപ്പിയാണ് ന്യൂഡിന്റെ കഥയായി ചിത്രീകരിച്ചിരിക്കുന്നതെന്നും എഴുത്തുകാരി പറഞ്ഞു.

ചിത്രത്തിന്റെ തിരക്കഥ തന്റെ കഥയില്‍ നിന്ന് വ്യത്യസ്തമാണ് എന്നാണ് സംവിധായകന്‍ തന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ ട്രെയിലര്‍ കണ്ടപ്പോഴാണ് തന്റെ കഥ അതുപോലെ കോപ്പിയടിച്ചതാണെന്ന് മനസ്സിലായതെന്നാണ് മനീഷ പറഞ്ഞത്.


ALSO READ: നീണ്ട എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അക്ഷയ്-ഐശ്വര്യ താരജോഡികള്‍ വെള്ളിത്തിരയിലേക്ക്


ഈ വരുന്ന ഏപ്രില്‍ 27 ന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ അടുത്ത 19ന് നടക്കുന്ന കോടതി ഉത്തരവിന് ശേഷം മാത്രമേ ചിത്രത്തിന്റെ പ്രമോഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചെയ്യാന്‍ പാടുള്ളുവെന്നാണ് കോടതി നിര്‍ദ്ദേശം.

We use cookies to give you the best possible experience. Learn more