| Friday, 16th March 2018, 9:56 pm

പ്രശസ്ത സാഹിത്യകാരന്‍ എം. സുകുമാരന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ എം. സുകുമാരന്‍ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. 74 വയസായിരുന്നു.

2006 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.” മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍” എന്ന പുസ്തകത്തിന് 1976-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

രണ്ട് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പാറ, അഴിമുഖം, ജനിതകം, ചുവന്ന ചിഹ്നങ്ങള്‍, തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക് തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു ഷുഗര്‍ ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തില്‍ പ്രൈമറി വിഭാഗം അധ്യാപകനായും
ജോലി ചെയ്തു. 1963-ല്‍ തിരുവനന്തപുരത്ത് അക്കൗന്റ് ജനറല്‍ ഓഫീസില്‍ ക്ലര്‍ക്ക്.

1974-ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വീസില്‍നിന്നും പുറത്താക്കപ്പെട്ടു
സംഘഗാനം, ഉണര്‍ത്തുപാട്ട് എന്നീ കഥകള്‍ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.

കഥാകാരി രജനി മന്നാടിയാര്‍ മകളാണ്.

We use cookies to give you the best possible experience. Learn more