തിരുവനന്തപുരം: മുഖ്യമന്ത്രിയെന്ന നിലയില്‍ കേരളത്തെ ആധുനികതയിലേക്കും മാറ്റത്തിലേക്കും കൊണ്ടുവന്നത് പിണറായി വിജയനാണെന്നും അദ്ദേഹത്തിനേ അത് സാധിക്കൂവെന്നും എഴുത്തുകാരന്‍ എം. മുകുന്ദന്‍. ഹൃദയശുദ്ധിയും ജനപ്രിയതയും ഉള്ള നേതാവായ വി.എസിന് അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും മുകുന്ദന്‍ പറഞ്ഞു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകുന്ദന്‍ പിണറായി – വി.എസ് താരതമ്യം നടത്തിയത്.
ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ തന്നെയാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്ന് മുകുന്ദന്‍ പറഞ്ഞു. ഇമേജ് ഉണ്ടാക്കലല്ല പ്രശ്‌നം, ജനങ്ങള്‍ക്ക് എന്തൊക്കെ വേണമെന്ന് ആലോചിച്ച് അവരുടെ ജീവിതം മെച്ചപ്പെടുത്തലാണ്. പക്ഷെ പ്രിയപ്പെട്ട വി.എസ് അത്തരത്തില്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
വി.എസ് മലയാളികളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും വൈകാരികമായ അനുഭവമാണ്. ഇ.എം.എസ് കഴിഞ്ഞാല്‍ ഏറ്റവും ജനപ്രിയനായ നേതാവും വി.എസ് ആയിരിക്കും. പക്ഷെ വി.എസിനെ ഡീകണ്‍സ്ട്രക്റ്റ് ചെയ്താല്‍ ഒന്നും കാണില്ല. ഹൃദയശുദ്ധിയുള്ള സിംപിളായ മനുഷ്യന്‍. വലിയ ആഡംബരമോ ആഗ്രഹങ്ങളോ ഇല്ല. എന്നാല്‍ ആത്മശുദ്ധിയുള്ളത് കൊണ്ട് ഒരാള്‍ക്ക് നാട് ഭരിക്കാനോ മുഖ്യമന്ത്രിയാകാനോ സാധിക്കില്ലെന്ന് മുകുന്ദന്‍ പറയുന്നു. വി.എസ് വിഗ്രഹവല്‍ക്കരിപ്പെട്ട ഒരു നേതാവാണെന്നും അദ്ദേഹം പറഞ്ഞു.
മാറുന്ന കാലഘട്ടത്തില്‍ കേരളത്തെ പുനസൃഷ്ടിക്കാന്‍ വി.എസിന് കഴിയുമായിരുന്നില്ല. എന്നാല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇപ്പോള്‍ പിണറായിയല്ലാതെ മറ്റൊരു നേതാവ് നമുക്ക് മുന്‍പിലില്ലെന്നും മുകുന്ദന്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Writer M Mukundan about V S Achuthanandan and Pinarayi Vijayan