രാജ്യത്ത് ആര്‍.എസ്.എസ് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെയും ആസൂത്രണം ചെയ്യുന്നതിന്റെയും വിവരണവുമായി യുവ എഴുത്തുകാരന്‍. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന രീതി മനസിലാക്കി നോവലും നാടകവും എഴുതുന്നതിനായി ഒരു വര്‍ഷം സംഘടനയില്‍ നുഴഞ്ഞു കയറി പ്രവര്‍ത്തിച്ച സോയ്ബാല്‍ ദാസ് ഗുപ്തയാണ് വിവരങ്ങള്‍ ദ ടെലഗ്രാഫ് വഴി പുറത്തുവിട്ടത്.
ആര്‍.എസ്.എസ് പ്രവേശനം
മാല്‍ഡ സ്വദേശിയായ സൊയ്ബാല്‍ ദാസ് ഗുപത സെയ്ബാല്‍ മജുംദാറെന്ന പേരിലാണ് ബംഗാളിലെ ആര്‍.എസ്.എസ് ക്യാമ്പില്‍ കടന്നുകൂടുന്നത്. ടെലഫോണ്‍ വഴിയടക്കം അഭിമുഖങ്ങള്‍ നടത്തിയ ശേഷം ഈസ്റ്റ് കൊല്‍ക്കത്തയിലെ ചിനാര്‍പാര്‍ക്കിലുള്ള ശാഖയിലാണ് സൊയ്ബാല്‍ ചേര്‍ന്നത്.
താനൊരു മാധ്യമപ്രവര്‍ത്തകനാണോയെന്ന് തുടക്കത്തില്‍ ആര്‍.എസ്.എസ് നേതൃത്വത്തിന് സംശയമുണ്ടായിരുന്നെങ്കിലും ഹിന്ദു പുരാണങ്ങളും ആര്‍.എസ്.എസിനെ കുറിച്ച് നന്നായി പഠിച്ചതും ഉപകാരപ്പെട്ടെന്നും ബംഗാളില്‍ ആര്‍.എസ്.എസ് പുതിയ ആളുകളെ തേടി നടക്കുകയായിരുന്നുവെന്നത് അനുഗ്രഹമായിരുന്നെന്നും സൊയ്ബാല്‍ പറയുന്നു.
നേരത്തെ ഇടതുപക്ഷ നാടക ഗ്രൂപ്പായ ജനനാട്യമഞ്ച് അംഗമായിരുന്ന സൊയ്ബാല്‍ ഇതുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിച്ച ശേഷമാണ് ആര്‍.എസ്.എസില്‍ ചേരുന്നത്.
ആര്‍.എസ്.എസിനുള്ളില്‍ കണ്ടത്
സംഘടനയുടെ പ്രവര്‍ത്തനരീതിയെ കുറിച്ച് സൊയ്ബാല്‍ ടെലഗ്രാഫിനോട് പറയുന്നത് ഇങ്ങനെ; ആദ്യ ഘട്ടത്തില്‍ കായികാഭ്യാസങ്ങളും അച്ചടക്കത്തെ കുറിച്ചും ഹൈന്ദവ സംസ്‌ക്കാരത്തിന്റെ മഹത്വത്തെ കുറിച്ചുമാണ് പഠിപ്പിച്ചിരുന്നത്.
പിന്നീട് രാജ്യത്തിന്റെ ബഹുസ്വരതയെ നിഷേധിച്ചു കൊണ്ട് ഹിന്ദുമേല്‍ക്കോയ്മയെ (ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാന്‍) കുറിച്ചുള്ള പാഠങ്ങളാണ് നല്‍കുന്നതെന്ന് സൊയ്ബാല്‍ പറയുന്നു.
മൂന്നാമത്തെ ഘട്ടത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുകയാണ് ആര്‍.എസ്.എസ് ചെയ്യുന്നത്. ഇതില്‍ വിദ്യഭ്യാസവും ലോകപരിചയവുമില്ലാത്ത പ്രവര്‍ത്തകരെയും വ്യത്യസ്ത രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. വിദ്യഭ്യാസമുള്ളവരോട് ദേശീയതയെ കുറിച്ച് പറഞ്ഞു കൊടുക്കുന്ന സംഘടന സാധാരണ പ്രവര്‍ത്തകരോട് കളവ് പറഞ്ഞ് കൊടുക്കുകയും ഇതരമത വിദ്വേഷം പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയുമാണ് ചെയ്യുന്നതെന്ന് സൊയ്ബാല്‍ പറയുന്നു.
ബംഗാളികളെ കുറിച്ച് ആര്‍.എസ്.എസ് നേതാക്കള്‍ വെച്ചുപുലര്‍ത്തുന്ന മനോഭാവത്തെ കുറിച്ചും സൊയ്ബാല്‍ ടെലഗ്രാഫിനോട് പറയുന്നുണ്ട്. ബംഗാളികളുടെ സംസ്‌ക്കരത്തെയും ബുദ്ധിജീവികളെയുംഅവര്‍ വെറുക്കുന്നു. താഴ്ന്ന ഹിന്ദുക്കളാണ് ബംഗാളിലേതെന്നും സ്വന്തമായി നല്ലൊരു സംസ്‌ക്കാരം ഇല്ലാത്തവരും വിലക്ഷണം പിടിച്ചവരുമാണ് ബംഗാളികളെന്നും ഒരു നേതാവ് പറഞ്ഞതായി സൊയ്ബാല്‍ പറയുന്നു.
ന്യൂനപക്ഷങ്ങളോട് പ്രതികാരം ചെയ്യാത്ത ഭീരുക്കളായ ബംഗാളികള്‍ വിഭജനത്തിന്റെ പീഡനങ്ങള്‍ അനുഭവിക്കുകയാണെന്നുമാണ് ആര്‍.എസ്.എസ് കരുതുന്നതെന്ന് സൊയ്ബാല്‍ പറയുന്നു. ഈ വിദ്വേഷ പ്രചരണങ്ങളുടെയെല്ലാം തെളിവുകളും സ്‌ക്രീന്‍ ഷോട്ടുകളുമെല്ലാം തന്റെ പക്കലുണ്ടെന്നും സൊയ്ബാല്‍ പറയുന്നു.
സന്തോഷ് കുമാര്‍
ഹിന്ദുസംഹിതി പോലുള്ള തീവ്രവാദ സംഘടനകള്‍ ആര്‍.എസ്.എസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ പൊതു സമൂഹത്തില്‍ ഇത് മറച്ചുവെച്ചിരിക്കുകയാണെന്നും സൊയ്ബാല്‍ വെളിപ്പെടുത്തുന്നു.
ഹിന്ദുസംഹിതി സ്ഥാപകന്‍ തപന്‍ഘോഷുമായി ബന്ധപ്പെടാന്‍ ടെലഗ്രാഫ് ശ്രമിച്ചെങ്കിലും അയാളുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ താന്‍ ആര്‍.എസ്.എസുകാരനായിരുന്നുവെന്ന് തപന്‍ നേരത്തെ നല്‍കിയ അഭിമുഖത്തില്‍ പറയുന്നതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു.
ഇതിനെ കുറിച്ച് സൊയ്ബാല്‍ പറയുന്നത് ഇപ്രകാരമാണ്; ഇത് ആര്‍.എസ്.എസിന്റെ പൊതുരീതിയാണ്. തങ്ങളുടെ തനിനിറം വെളിവാക്കുമെന്ന് തോന്നുന്നതോ അല്ലെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്താല്‍ തങ്ങളുടെ പ്രവര്‍ത്തകനില്‍ നിന്ന് അകലം പാലിക്കും അല്ലെങ്കില്‍ മാനസിക നില തകരാറിലായവരായി ചിത്രീകരിക്കും
വിജയദശമിക്ക് പിന്നാലെ പശ്ചിമ ബംഗാളില്‍ കുഴപ്പങ്ങളുണ്ടാക്കാനുള്ള സംഘ്പരിവാര്‍ ശ്രമം സൊയ്ബാലിന്റെ വെളിപ്പെടുത്തലോടെ പുറത്തറിഞ്ഞിരുന്നു. ഇതിന് പിന്നാലെ ദക്ഷിണ 24 പര്‍ഗാന ജില്ലയിലെ ബിജെപിയുടെ ട്രേഡ് കണ്‍വീനറായ സന്തോഷ് കുമാറിനെ അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ വഴി ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നതിനെ തന്റെ പങ്ക് സന്തോഷ് കുമാര്‍
സോഷ്യല്‍ മീഡിയ വഴി കലാപം ആസൂത്രണം ചെയ്യുന്ന സംഘ്പരിവാര്‍ ശ്രമങ്ങള്‍ തെളിവുകള്‍ സഹിതം തന്റെ കയ്യിലുണ്ടെന്ന് സൊയ്ബാല്‍ പറയുന്നു
തന്റെ പക്കലുള്ള വിവരങ്ങളെല്ലാം പുസ്തകമാക്കി ഇറക്കുമെന്നും സൊയ്ബാല്‍ പറയുന്നു.