| Saturday, 16th September 2023, 3:43 pm

ഡോ. സി.ആര്‍. ഓമനക്കുട്ടന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സാഹിത്യകാരന്‍ ഡോ. സി.ആര്‍. ഓമനക്കുട്ടന്‍(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. കേട്ടയം തിരുനക്കര സ്വദേശിയാണ്.

25ലേറെ പുസ്തകങ്ങളും 150ലേറെ കഥകളും എഴുതിയ ഇദ്ദേഹം കേരള സാഹിത്യ അക്കാദമി ജേതാവാണ്. അടിന്തരാവസ്ഥക്കാലത്ത് പൊലീസ് മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട രാജനെക്കുറിച്ചെഴുതിയ ‘ശവം തീനികള്‍’ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്.

മഹാരാജാസ് കോളേജില്‍ 23 വര്‍ഷം അധ്യാപകനായി ജോലി ചെയ്തു.
സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയില്‍ പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു. സംവിധായകന്‍ അമല്‍ നീരദ് മകനാണ്.

Content Highlight: Writer Dr. CR Omanakuttan (80) passed away

We use cookies to give you the best possible experience. Learn more