'മമ്മൂട്ടി മികച്ച നടന്‍ ആയിക്കൊണ്ടേയിരിക്കും, until infinity'
FB Notification
'മമ്മൂട്ടി മികച്ച നടന്‍ ആയിക്കൊണ്ടേയിരിക്കും, until infinity'
കൃഷ്ണേന്ദു കലേഷ്
Sunday, 23rd July 2023, 6:42 pm

‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ (1980)’ എന്ന തന്റെ ആദ്യകഥാപാത്രചിത്രം ഇറങ്ങുമ്പോള്‍ ശ്രീ. മമ്മൂട്ടിക്ക് മുപ്പതിനടുത്തു പ്രായമുണ്ട്. 83നും 86നും ഇടയില്‍ 120 സിനിമകള്‍ മമ്മൂട്ടിയുടേതായി പുറത്തുവന്നിട്ടുണ്ടെന്നു കാണാം (’86 ല്‍ മാത്രം എണ്ണം 35, മാസം മൂന്നോളം സിനിമകള്‍). സൂപ്പര്‍താരത്തിലേക്കുള്ള യാത്രയിലെ തുടര്‍ച്ചയായ ആ നാലുവര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റേതായി ആവറേജ് 34 പടങ്ങള്‍ വീതം ഓരോ വര്‍ഷവും റിലീസ് ചെയ്തിട്ടുണ്ട്, every kind. തന്റെ പ്രൊഫെഷനിലെ നാല്‍പത്തിരണ്ടാം വര്‍ഷമായ 2022 എത്തിയപ്പോഴേക്കും (വയസ്സ് 70) അദ്ദേഹം വിവിധ ഭാഷകളിലായി 420 പടങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു. അതില്‍ 200 എണ്ണവും പുറത്തിറങ്ങിയത് അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ 10 വര്‍ഷങ്ങളിലാണ്. ഇത് അദ്ദേഹത്തിന്റെ അഭിനയജീവിത പരിണാമം മനസിലാക്കുന്നതിനുള്ള ഒരു പ്രധാന ഡാറ്റയാണ്.

കൗതുകത്തിനു നോക്കിയാല്‍ കരിയര്‍ ആവറേജ് വര്‍ഷം 10 പടങ്ങള്‍ വീതം, 15330ല്‍ ഏകദേശം 13000 ത്തോളം പ്രവൃത്തി ദിനങ്ങള്‍. അതിനര്‍ത്ഥം അത്രയും പ്രവൃത്തി ദിവസങ്ങളില്‍ അത്രയും വിവിധങ്ങളായ സിനിമാ പ്രവര്‍ത്തനങ്ങളിലൂടെയും, പ്രവര്‍ത്തകരുടെയുമൊപ്പവും അദ്ദേഹം സഞ്ചരിച്ചു എന്ന് മാത്രമല്ല, നാനൂറില്‍പരം കഥാപാത്രങ്ങള്‍ എന്ന് പറഞ്ഞാല്‍ അത്രയും തന്നെ വ്യക്തിത്വങ്ങളെ ഉള്‍ക്കൊണ്ടു പ്രകടിപ്പിക്കുക എന്നുകൂടിയാണ്. അതിനായി ചിന്തകരുടെ, എഴുത്തുകാരുടെ, കവികളുടെ, ചരിത്രകാരന്മാരുടെ, ചിത്രകാരന്മാരുടെ, സയന്റിസ്റ്റുകളുടെ, എക്കൊണോമിസ്റ്റുകളുടെ, രാഷ്ട്രീയപ്രവര്‍ത്തരുടെ എന്നുവേണ്ട സകലമാന മേഖലകളിലുമുള്ള ആശയങ്ങളുടെയും, ചിന്തകളുടെയും, ബുദ്ധിയുടെയും, വൈദഗ്ധ്യങ്ങളുടെയും ഭാഗവാക്കായി, അത്രത്തോളം സ്ഥല-സമയഘട്ടങ്ങളിലൂടെ കയറിയിറങ്ങി, അവരോടു നിരന്തര സംഭാഷണങ്ങളിലേര്‍പ്പെട്ട് അവയെ മെറ്റീരിയലൈസ് ചെയ്യാനായി അദ്ദേഹം അധ്വാനിച്ചു. തന്റെ ക്രാഫ്റ്റ്മാന്‍ഷിപ്പ് പുതുക്കിക്കൊണ്ടേയിരുന്നു. വര്‍ക്കഹോളിസമോ, പാഷനോ മാത്രമല്ല അദ്ദേഹത്തിന് ഇതൊരു നിരന്തര വിദ്യാഭ്യാസപ്രക്രിയ കൂടിയാണെന്നും മനസിലാക്കാം. more than a professional fortune of being an actor, it’s his commitment.


ഈയൊരു അറിവുശേഖരണത്തിന്റെയും, എക്‌സ്പീരിയന്‍സിന്റെയും നീക്കിയിരിപ്പിലൂടെ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്ന പുതിയ തലമുറയിലെ ഒരു സംവിധായകനോ, എഴുത്തുകാരനോ ലഭിക്കുക അതിപ്രഗത്ഭനായ ഒരു മെഗാതാരത്തിനെ മാത്രമല്ല, ഒരു മജീഷ്യനെയോ, മെന്ററെയോ കൂടിയായിരിക്കും.

ഇന്‍ഡസ്ട്രി പില്ലര്‍- വെറ്ററന്‍- പവര്‍ഫുള്‍ അങ്ങനെ എല്ലാമെല്ലാമായി നില്‍ക്കുമ്പോഴും 2022ല്‍ ഒരു ഗസ്റ്റ് റോള്‍ ഉള്‍പ്പെടെ അഞ്ചു സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു, അവയില്‍ അദ്ദേത്തിന്റെ എക്‌സ്പീരിയന്‍സ് പ്രകടമാണ്, അവ നിസംശയം മികച്ച പ്രകടനകളുമാണ്. അഭിനയം/ കഥാപാത്രസമീപനം തുടങ്ങിയ സ്‌കില്‍ അദ്ദേഹത്തിനിന്നു cakewalk ആയിരിക്കാം, പക്ഷെ അദ്ദേഹത്തിന്റെ എക്കാലത്തെയും സ്ട്രാറ്റജി എന്നത് തന്റെ മേഖലയില്‍ വൈവിധ്യപ്രജ്ഞരായ കലാപ്രവര്‍ത്തകര്‍ക്ക്, എഴുത്തുകാര്‍ക്ക്, സംവിധായകര്‍ക്ക്, നിര്‍മാതാക്കള്‍ക്ക് എന്നുവേണ്ട സിനിഫിക്ഷന്റെ ലോകത്തിനു തന്നെയും നിരന്തരം തന്റെ ശരീരവും, അറിവും, കഥാപത്രവ്യാഖ്യാനപ്രക്രിയയുമായി അവൈലബിള്‍ ആയി നില്‍ക്കുക എന്നതായിരുന്നു. ഇതേ സ്റ്റാറ്റസ് ഷെയര്‍ ചെയ്യുന്ന മഹാനടനായ മോഹന്‍ലാലിന്റെ ആദ്യകാല കരിയറും, അപ്പ്രോച്ചും ഇപ്രകാരം തന്നെ.

കണ്ടന്റ് (ശ്രദ്ധിക്കണം സിനിമയുടെ പുതിയ പേരാണ് കണ്ടന്റ്) അതിപ്രസരത്തിന്റെ ഈ കാലത്തു എക്‌സ്‌ക്ലൂസീവ് ആയി നില്‍ക്കുക എന്ന സ്ട്രാറ്റജി മുന്നില്‍ക്കണ്ട് സിനിമയുടെ എണ്ണം തുലോം കുറക്കുകയും, വലിയ സിനിമകള്‍ മാത്രം ഡിസൈഡ്-ഡിസൈന്‍ ചെയ്യുകയും, കരിയറിന്റെ ആദ്യഘട്ടത്തില്‍പ്പോലും ബജറ്റിന്റെ നല്ലൊരുശതമാനം തങ്ങളുടെ മൂല്യമായി സ്ഥിരപ്പെടുത്തുകയും, അപ്രാപ്യരാവുകയും ചെയ്തുകൊണ്ട്, എന്നാല്‍ സിനിമക്ക് പുറത്തു തങ്ങളുടെ ഫേസ് വാല്യൂ നിരന്തരം പ്രക്ഷേപണം ചെയ്തുകൊണ്ട് അതെ എക്‌സ്‌ക്ലൂസിവിറ്റിയെ നാമമാത്രമാക്കുന്ന ‘നവനായകര്‍’ റിയാലിറ്റിയില്‍ നഷ്ടപ്പെടുത്തുന്നത് ഇത്തരമൊരു ബ്രെയിന്‍-സ്‌കില്‍ ഡെവെലപ്‌മെന്റ്‌റ് ആണ്. പലരുടെയും പ്രകടനങ്ങളിലെ പുതുമ അല്‍പകാലത്തിനകം അവര്‍ത്തനവിരസതയായി മാറുന്നതിനുള്ള പ്രധാന കാരണം അവര്‍ നിര്‍മിച്ചെടുക്കുന്ന സേഫ് സോണുകളോ, അബദ്ധലോകവീക്ഷണമോ ഒക്കെയാകാം.

സീനിയേഴ്‌സിന്റെ ഗ്രാഫ് റെഫര്‍ ചെയ്തുനോക്കിയാല്‍ യുവതലമുറ നടീനടന്മാര്‍ക്ക് പഠിക്കാവുന്നത്, ഉപാധികള്‍ക്കപ്പുറം അവൈലബിള്‍ ആവുക എന്നത് അവനവന്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കേണ്ട പ്രൊഫെഷണല്‍ ഇന്‍ഫോര്‍മേഷന്‍ എക്‌സര്‍സൈസ് ആണ്, സ്‌കില്‍ സെറ്റ് ആണ്, സെന്‍സ് ആണ്, ആക്ടര്‍ അസറ്റ് ആണ്, എന്നതൊക്കെയാണ്, അതിലുപരി ഇതൊരു പരിണാമ പ്രക്രിയയാണ്.

മമ്മൂട്ടി മികച്ച നടന്‍ ആയിക്കൊണ്ടേയിരിക്കും, അനന്തകാലത്തോളം. Rigorous practice on craft made him The Prime.

Content Highlight: Write up about the career of Mammootty by Krishnendu Kalesh

കൃഷ്ണേന്ദു കലേഷ്
സംവിധായകൻ 2021 ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് (ചിത്രം: "പ്രാപ്പെട")