2022ല്‍, മുംബൈ ഒഴിവാക്കിയ ഹര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സ് എന്ന പുതിയ ടീം തങ്ങളുടെ ക്യാപ്റ്റനാക്കുമ്പോള്‍, ടീം ഇന്ത്യ, ഹര്‍ദിക്കിന് പകരക്കാരനായ വെങ്കടേഷ് അയ്യരെ പരീക്ഷിക്കുന്ന തിരക്കിലായിരുന്നു.
കെ.എല്‍. രാഹുലിനെപ്പോലെ ‘ടാലെന്റ് ടാഗ്’ ഉണ്ടായിരുന്നെങ്കിലും കുട്ടിക്രിക്കറ്റിന് അനുയോജ്യനാണോ എന്ന സംശയം ജനിപ്പിച്ചിരുന്ന ശുഭ്മന്‍ ഗില്ലും, നല്ലകാലം എന്നോ പിന്നിട്ടു എന്ന് കരുതപ്പെട്ട ഡേവിഡ് മില്ലറും, ഷെല്‍ഡന്‍ കൊട്രലിന്റെ ആ ഒറ്റ ഓവറിലെ ഫ്‌ളൂക്ക് എന്ന് പലരും ആവര്‍ത്തിച്ചോരാ പ്രകടനം മാത്രം പറയാനുണ്ടായിരുന്ന തെവാട്ടിയയും, ത്രീ ഡയമെന്‍ഷന്‍ എന്ന വാക്കിനെ തന്നെ ഒരു ട്രോളാക്കി മാറ്റിയ വിജയ് ശങ്കറും, ഷെല്‍ഫ്‌ലൈഫ് കഴിഞ്ഞുപോയ വൃദ്ധിമാന്‍ സാഹയുമൊക്കെയായി ഒരു ടീം അവര്‍ ഫോം ചെയ്തപ്പോള്‍, റാഷിദ് ഖാന്റെയും മുഹമ്മദ് ഷമിയുടെയും പ്രെസെന്‍സ് ഉണ്ടായിരുന്നെങ്കിലും ഒരു ചാമ്പ്യന്‍ ടീമായിരിക്കും ഇത് എന്ന് ഒരിക്കലും തോന്നിയിരുന്നില്ല.
ആദ്യ സീസണില്‍ തന്നെ അവര്‍ കപ്പ് എടുത്തപ്പോള്‍ 2008ലെ രാജസ്ഥാന്‍ ടീമിനെപ്പോലെ ഒരു വണ്‍ സീസണ്‍ വണ്ടറായിരിക്കുമെന്നാണ് കരുതിയതും. എന്നാല്‍ ഈ സീസണിലും അവര്‍ കാണിക്കുന്ന ഈ കണ്‍സിസ്റ്റന്‍സിയും ടീം ഗെയിമും കാണുമ്പോള്‍ മുന്‍വിധികള്‍ മാറ്റി വെക്കേണ്ടിവരുന്നു.
ഷമിയുടെ ഇന്‍സിസീവ് ന്യൂ ബൗളിങ്ങും, ബൗളിങ് കോച്ച് ആശിഷ് കപൂറിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ആശിഷ് നെഹ്‌റ ടീമിലെടുത്ത നൂര്‍ അഹമ്മദും, എവര്‍ റിലയബിള്‍ റാഷിദ് ഖാനും, കണ്‍സിസ്റ്റന്റ് ഗില്ലും, ഏതു ടാര്‍ഗറ്റും ചെയ്സ് ചെയ്യാനുള്ള ഊര്‍ജം നല്‍കുന്ന മില്ലര്‍ – തേവാട്ടിയമാരും, ഒരു സ്വപ്നം പോലെ ബാറ്റുചെയ്യുന്ന വിജയ് ശങ്കറുമൊക്കെ ചേര്‍ന്ന് ടൈറ്റന്‍സ് ഒരു ഇന്‍വിന്‍സിബിള്‍ ടീമായി മാറുകയാണ്.
ഇവിടെയെല്ലാവരും സ്റ്റാറുകളാണ്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ത്ത അതെ പ്രീഫിക്‌സ് ഇവര്‍ക്കോപ്പവും ചേര്‍ക്കാം.
‘മൈറ്റി- ടൈറ്റന്‍സ്’
It’s not the big names on paper, but the performers on ground make champions
Content Highlight: Write up about Gujarat Titans