ഇന്ത്യയുടെ ഓരോ ടി-20 സീരീസ് വരുമ്പോളും സഞ്ജു എവിടെ സഞ്ജു എവിടെ എന്ന് ചോദിച്ചുള്ള ബഹളമാണിപ്പോള്‍ നടക്കുന്നത്.
ഇന്ത്യന്‍ ടി-20 ടീമില്‍ അയാളില്ല എങ്കില്‍ ഇന്ത്യയുടെ ലോകകപ്പ് പ്ലാനില്‍ അയാള്‍ ഇല്ല എന്നുതന്നെയാണ്. അത് മനസിലാക്കാതെ ബി.സി.സി.ഐയുടെ പേജിലും ട്വിറ്ററിലും കിടന്നു മുറവിളി കൂട്ടിയിട്ട് വലിയ കാര്യമൊന്നുമില്ല
ഋതുരാജിനു പരിക്ക് പറ്റിയില്ലായിരുന്നുവെങ്കില്‍ അയര്‍ലന്‍ഡിനെതിരെ പോലും ഇയാള്‍ക്ക് ചാന്‍സ് കിട്ടില്ലായിരുന്നു എന്ന സത്യം ഇംഗ്ലണ്ടിനെതിരെ ടീം ലിസ്റ്റ് വന്നപ്പോള്‍ തന്നെ മനസിലാക്കിയതാണ്.
ഇത്തവണ കോഹ്‌ലി ടീമില്‍ ഇല്ലാഞ്ഞിട്ട് പോലും സഞ്ജുവിന് അവസരമില്ല എന്നുവെച്ചാല്‍ ഇവിടെ ആരൊക്കെ കിടന്ന് ഡയലോഗ് അടിച്ചിട്ടും കാര്യമില്ല എന്നുതന്നെയാണ്.
Rohit Sharma (C), I Kishan, KL Rahul*, Suryakumar Yadav, D Hooda, S Iyer, D Karthik, R Pant, H Pandya, R Jadeja, Axar Patel, R Ashwin, R Bishnoi, Kuldeep Yadav*, B Kumar, Avesh Khan, Harshal Patel, Arshdeep Singh.
*Inclusion of KL Rahul & Kuldeep Yadav is subject to fitness.
ശ്രേയസ് അയ്യരിനെ പോലെ ടി-20യില്‍ ഫാസ്റ്റ് ബോള്‍ പിക്ക് ചെയ്യാന്‍ പോലും അറിയാത്തവര്‍, സ്പിന്നിനെതിരെ കളിക്കുന്നതുകൊണ്ടുമാത്രം നിലനില്‍ക്കെ സഞ്ജുവിന് ഒരു അവസരം നല്‍കാമായിരുന്നു എന്ന് പറയാന്‍ മാത്രമേ സാധിക്കൂ.
സമാന വീക്ക്‌നെസ് ഉള്ള ഇഷാന്‍ കിഷന്‍ ഓസ്‌ട്രേലിയയില്‍ എന്തുചെയ്യും എന്ന കാര്യവും കണ്ടുതന്നെ അറിയണം.
അജ്മല്‍ നിഷാദ്
Content Highlight: Write up about Exclusion of Sanju Samson in India’s West indies Tour