ഉറപ്പ് എഴുതി തരൂ, സഖ്യത്തിന് തയ്യാറാകാം; ത്രിപുരയില്‍ ഓഫറുമായി തിപ്രമോത
national news
ഉറപ്പ് എഴുതി തരൂ, സഖ്യത്തിന് തയ്യാറാകാം; ത്രിപുരയില്‍ ഓഫറുമായി തിപ്രമോത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd March 2023, 11:56 am

ത്രിപുര: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ത്രിപുരയില്‍ സഖ്യ സാധ്യതയില്‍ വാതില്‍ തുറന്നിട്ട് തിപ്രമോത പാര്‍ട്ടി. ഉറപ്പുകള്‍ എഴുതി നല്‍കുന്നവരുമായി സഖ്യത്തിന് തയ്യാറെന്ന് ടി.എം.പി പറഞ്ഞു.

നിലവില്‍ ത്രിപുരയില്‍ 31 സീറ്റില്‍ ബി.ജെ.പിയും 17 സീറ്റില്‍ സി.പി.ഐ.എം-കോണ്‍ഗ്രസ് സഖ്യവും 11 സീറ്റില്‍ ടി.എം.പിയും മുന്നിലാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സീറ്റ് നില മാറിക്കൊണ്ടിരിക്കുകയാണ്. ആകെ 60 സീറ്റുകളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

വേട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മേഘാലയയില്‍ എന്‍.പി.പി വിജയം ഉറപ്പിച്ച് കഴിഞ്ഞു. എന്‍.പി.പി 26, ബി.ജെ.പി 5, തൃണമൂല്‍ കോണ്‍ഗ്രസ് 5 എന്നിങ്ങനെയാണ് മുന്‍തൂക്കം. 60 സീറ്റാണ് മേഘാലയിലുള്ളത്.

നാഗലാന്റില്‍ ബി.ജെ.പി സഖ്യം 40ഉം എന്‍.പി.എഫ് മൂന്നും സീറ്റില്‍ മുന്നേറുന്നു.

content highlight: Write down the guarantee; Alliance can prepare; Tipramota with offer as suspense prevails in Tripura