ബിലഹരിയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രമാണ് കുടുക്ക്. 2025ല്‍ നടക്കാന്‍ സാധ്യതയുള്ള ചിത്രം, സ്വകാര്യതയെ പറ്റി ചര്‍ച്ച ചെയ്യുന്ന ചിത്രം എന്നൊക്കെയുള്ള ലേബലിലാണ് കുടുക്ക് പ്രേക്ഷകരിലേക്ക് എത്തിയത്.
കുടുക്കിന്റെ മറ്റൊരു പ്രധാന ഘടകം ദുരൂഹതയാണ്. ചിത്രത്തിന്റെ ആദ്യപകുതി മുഴുവന്‍ ഒരു മിസ്റ്ററിയാണ്. സ്വാസികയുടെ ജ്വാലയും ദുര്‍ഗയുടെ ഈവുമാണ് കുടുക്കില്‍ മുറുകുന്ന രണ്ട് പേര്‍. ദുര്‍ഗ കൃഷ്ണ അവതരിപ്പിച്ച ഈവാണ് ഏറ്റവും ദുരൂഹത ഉണര്‍ത്തുന്ന കഥാപാത്രം.
ഈവിന്റെ കഥയും പ്രശ്‌നങ്ങളും പ്രേക്ഷകര്‍ കൂടുതല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതാണ്. ആദ്യപകുതിയില്‍ ചിത്രത്തില്‍ കാണിക്കുന്ന ഓരോ രംഗങ്ങളുടെയും കാരണമെന്താണെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് ഒരു കൗതുകവും ജിഞ്ജാസയും ഉണ്ടാകും. ഒടുവില്‍ ഇതിന്റെ ചുരുളഴിയുമ്പോള്‍ ഇതിനായിരുന്നോ ഇത്ര ബില്‍ഡപ്പ് ഇട്ടതെന്ന് തോന്നും. തന്നെയുമല്ല മുമ്പ് പല സിനിമകളിലും പറഞ്ഞ സംഗതി തന്നെയല്ലേ ഇതെന്നും തോന്നാം.
ആദ്യരംഗത്തില്‍ ഈവ് രാത്രിയില്‍ ഇറങ്ങി പോകുന്ന രംഗമൊന്നും വ്യക്തതയില്ലാത്തതാണ്. ഇതുപോലെ ഈവിന്റെ പല കാര്യങ്ങളിലും ചിത്രം വ്യക്തത തരുന്നില്ല. തന്നെ അലട്ടുന്ന ഒരു കഥാപാത്രത്തിന്റെ ചോരക്കളികളെ കുറിച്ചും ഈവ് പറയുന്നുണ്ട്. അതെന്താണ് ആ ചോരക്കളി, അയാള്‍ എന്തിനാണ് അതൊക്കെ ചെയ്യുന്നത് എന്നതിനൊന്നും ഉത്തരമില്ല.
അതേസമയം ജ്വാല കടന്നുപോകുന്ന പ്രശ്‌നങ്ങള്‍ കുറച്ച് കൂടി കണക്റ്റഡാവുന്നതും എന്‍ഗേജിങ്ങുമാണ്. ആദ്യ പകുതിയില്‍ ലഭിക്കുന്ന ഒരു ത്രില്ലിങ്ങ് അനുഭവത്തേയും ജിജ്ഞാസയേയും തൃപ്തിപ്പെടുത്തുന്നകതല്ല ക്ലൈമാക്‌സ്. ടീസറിലൂടെയും ട്രെയ്‌ലറിലൂടയും ഉണ്ടായ പ്രതീക്ഷകളെയെല്ലാം നിരാശപ്പെടുത്തുന്നതാണ് ക്ലൈമാക്‌സ്.
കടം കേറി മുടിഞ്ഞ അച്ഛന്‍, നായികയെ സ്വന്തമാക്കണമെന്ന മോഹത്തില്‍ അവരെ കടത്തില്‍ നിന്നും മോചിപ്പിക്കുന്ന അമ്മാവന്റെ സൈക്കോ മകന്‍, അമ്മാവന്റെ മകനില്‍ നിന്നും നായികയെ രക്ഷിക്കുന്ന നായകന്‍. കണ്‍ഫ്യൂസിങ് ആയി സൃഷ്ടിച്ച ആദ്യപകുതിക്ക് ശേഷം വര്‍ഷങ്ങളായി മലയാള സിനിമയില്‍ പറഞ്ഞു പഴകിയ കഥ തന്നെയാണ് 2025ലെ കുടുക്ക് എന്ന പേരില്‍ എടുത്തത്.
Content Highlight: write about the confusing characters in kudukk 2025