| Wednesday, 13th May 2020, 11:23 am

ഇന്റർഓപ്പറേറ്റബിലിറ്റി നിയമങ്ങൾ ലംഘിച്ചു; ​ഗൂ​ഗിൾ പേയ്ക്കെതിരെ ദൽഹി ഹൈക്കോടതിയിൽ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: യുണിഫൈഡ് പെയ്മെന്റ്(യു.പി.ഐ) നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് ​ഗൂ​ഗിൾ പേയ്ക്കെതിരെ ദൽഹി ഹെെക്കോടതിയിൽ ഹരജി. ഇന്റർ ഓപ്പറേറ്റബിലിറ്റി നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ​കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചിരിക്കുന്നത്. പുതിയ ഉപയോ​ക്താക്കൾക്ക് അവർ മറ്റു പ്ലാറ്റ്ഫോമിലൂടെയോ ആപ്പുകളിലൂടെയോ ഉണ്ടാക്കിയ വെർച്ച്വൽ പേയ്മെന്റ് അഡ്രസോ(വി.പി.എ) യു.പി.ഐ ഐഡിയോ ഉപയോ​ഗിക്കാൻ അനുവദിക്കാത്തതാണ് പരാതിക്ക് അടിസ്ഥാനം. കേസിൽ ആദ്യവാദം മെയ് 14നു നടക്കും.

​ഗൂ​ഗിൾ പേ ഉപയോ​ക്താക്കളോട് അവരുടെ തന്നെ പ്ലാറ്റ്ഫോമിൽ നിന്ന് യു.പി.ഐ ഐഡിയോ വി.പി.എയോ സൃഷ്ടിക്കാൻ പ്രേരിപ്പിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

മെയ് 5നാണ് വിഷയത്തിൽ ​ഗൂ​ഗിൾ പേയ്ക്കെതിരെ പരാതി സമർപ്പിക്കുന്നത്. ​ഗു​ഗിൾ പേയ്ക്ക് പുറമെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പ്രവർത്തിപ്പിക്കുന്ന റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ പേയ്മെ‍ന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, മിനിസ്റ്ററി ഓഫ് ഫിനാൻസ്, മിനിസ്റ്ററി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എന്നിവയ്ക്കെതിരെയും ഹരജിക്കാരനായ ശുഭം കപാലി കോടതിയിൽ ഹരജി നൽകി.

​ഗൂ​ഗിൾ പേ എൻ.പി.സി.ഐയുടെ ഇന്റർഓപ്പറേറ്റബിലിറ്റി നിയമങ്ങൾ ലംഘിക്കുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. 2017 ജനുവരി 18നു പുറത്തിറക്കിയ സർക്കുലറിൽ എൻ.പി.സി.ഐ യു.പി.ഐ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമത്തിൽ നിലവിലുള്ള യു.പി.ഐ ഐഡി ഉപയോ​ഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കണമെന്നും പുതിയ യു.പി.ഐ ഐഡി നിർമ്മിക്കാൻ നിർബന്ധിക്കരുത് എന്ന് വ്യക്തമാക്കിയിരുന്നെന്നും പരാതിക്കാര‍ൻ ചൂണ്ടിക്കാണിച്ചു.

​ഗു​ഗിൾ പേ ആപ്ലിക്കേഷൻ വഴി ഒന്നിലധികം പേയ്മെന്റുകൾ നടത്താൻ അപേക്ഷകൻ സമർപ്പിച്ചുവെന്നും ഇതിലൊന്നും തന്നെ നിലവിലുള്ള യു.പി ഐ ഐഡി ചേർക്കാൻ അനുവദിച്ചിട്ടില്ലെന്നും പരാതിക്കാരൻ പറയുന്നു. പ്രസ്തുത ആപ്ലിക്കേഷനിലൂടെ പി.എം കെയറിലേക്ക് സംഭാവന നൽകാനും ​പുതിയ യു.പി.ഐ ഐഡി ചേർക്കാതെ ​ഗൂ​ഗിൾ പേയിലൂടെ സാധിക്കുന്നില്ല എന്നും പരാതിക്കാരൻ ഹരജിയിൽ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more