'നമ്മളെ ഒന്നും ആര്‍ക്കു വേണ്ടാലോ'; ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും തന്നെ ടീമില്‍ പരിഗണിക്കുന്നില്ലെന്ന് ഇന്ത്യന്‍ വെറ്ററന്‍ താരം
Cricket
'നമ്മളെ ഒന്നും ആര്‍ക്കു വേണ്ടാലോ'; ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും തന്നെ ടീമില്‍ പരിഗണിക്കുന്നില്ലെന്ന് ഇന്ത്യന്‍ വെറ്ററന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th June 2022, 8:19 pm

ട്വന്റി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ ഒരുപാട് താരങ്ങള്‍ അവസരം കാത്തുനില്‍ക്കുന്നുണ്ട്. യുവ താരങ്ങള്‍ മുതല്‍ വെറ്ററന്‍ താരങ്ങള്‍ വരെ ടീമില്‍ ഇടം നേടാനുള്ള പരിശ്രമത്തിലാണ്. എന്നാല്‍ ചില താരങ്ങളൊഴിച്ച് ബാക്കിയാരും ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടില്ല.

എന്നാല്‍ ചില താരങ്ങളെയൊന്നും എത്ര ശ്രമിച്ചാലും ടീമില്‍ ഉള്‍പ്പെടുത്തില്ല അത് ആ ടീമിന്റെ പദ്ധതിയുടെ ഭാഗമാണ്. ഓരോ കോച്ചുമാര്‍ക്കും ഒരോ പ്ലാനുകളുണ്ടാകും. അവരുടെ പ്ലാനില്‍ ഇല്ലാത്ത താരങ്ങളെ എത്ര ഫോമിലായാലും പരിഗണിക്കില്ല.

ഇന്ത്യയുടെ പുതിയ കോച്ചായ രാഹുലിന്റെ പ്ലാനില്‍ ഉള്‍പ്പെടാത്ത താരമാണ് വൃദ്ധമാന്‍ സാഹ. ദ്രാവിഡ് ചുമതലയേറ്റപ്പോള്‍ തന്നെ തനിക്ക് സ്ഥാനമില്ലെന്ന് സാഹയെ അറിയച്ചിരുന്നു.

ഇപ്പോഴിതാ എത്ര കളിച്ചാലും തന്നെ ടീമില്‍ പരിഗണിക്കില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സാഹ. താന്‍ പരിഗണനയില്‍ ഉണ്ടായിരുന്നെങ്കില്‍ തന്റെ ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തിയേനെ എന്ന് താരം പറഞ്ഞു.

‘പരിശീലകനും ചീഫ് സെലക്ടറും എന്നെ അറിയിച്ചിരുന്നതിനാല്‍ കൂടുതല്‍ മുന്നോട്ട് പോകുമെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ക്ക് എന്നെ തെരഞ്ഞെടുക്കുമായിരുന്നവെങ്കില്‍, എന്റെ ഐ.പി.എല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ എന്നെ ഉള്‍പ്പെടുത്തുമായിരുന്നു. എന്നാല്‍ അത് നടക്കാത്ത സ്ഥിതിക്ക് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ക്രിക്കറ്റ് കളിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്പോര്‍ട്സിനെ സ്‌നേഹിക്കുന്നിടത്തോളം കാലം ഞാന്‍ ക്രിക്കറ്റ് കളിക്കും,” സാഹ പറഞ്ഞു.

സ്‌പോര്‍ട്‌സ് ടാകിനോടായിരുന്നു സാഹയുടെ തുറന്നുപറച്ചില്‍.

കഴിഞ്ഞ ഐ.പി.എല്ലില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ജേതാക്കളായ ഗുജറാത്തിനായി 11 മത്സരത്തില്‍ കളിക്കാനിറങ്ങിയ സാഹ 31 ശരാശരിയില്‍ 317 റണ്‍ നേടിയരുന്നു. മൂന്ന് അര്‍ധസെഞ്ച്വറിയാണ് താരം ഗുജറാത്തിന് വേണ്ടി നേടിയത്.

Content Highlights: Wridhman Saha says he will not picked by indian team ever