| Wednesday, 25th January 2017, 1:38 pm

നമ്പര്‍ വണ്‍ കീപ്പറാകാന്‍ കായിക ക്ഷമത തെളിയിക്കണമെന്ന് സെലക്ഷന്‍ കമ്മിറ്റി: ഇരട്ട സെഞ്ച്വറിയുമായി തലയുയര്‍ത്തി സാഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്


പരിക്കില്‍ നിന്നു മോചിതനായ സാഹ ഇറാനി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറിയുമായി തന്റെ വിക്കറ്റ് കീപ്പിംഗ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നു പറയാതെ പറയുകയായിരുന്നു. മത്സരശേഷം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തന്നെ സാഹയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു.


ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ ഒന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മറ്റാരെയും പരിഗണിക്കേണ്ടതില്ലെന്ന് തെളിയിച്ച് വൃദ്ധിമാന്‍ സാഹയുടെ തകര്‍പ്പന്‍ പ്രകടനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ് ടീമിനു പുറത്തായ സാഹയ്ക്ക് പകരം ടീമിലെത്തിയ പാര്‍ത്ഥീവ് പട്ടേല്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു മത്സരങ്ങളില്‍ കാഴ്ചവെച്ചത്. ഇതോടെയാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് പട്ടേലോ പാര്‍ത്ഥീവോ എന്ന ചോദ്യം ഉയര്‍ന്നത്.


Also read ട്രംപിനെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത 6 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്


എന്നാല്‍ പരിക്കില്‍ നിന്നു മോചിതനായ സാഹ ഇറാനി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറിയുമായി തന്റെ വിക്കറ്റ് കീപ്പിംഗ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നു പറയാതെ പറയുകയായിരുന്നു. മത്സരശേഷം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തന്നെ സാഹയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു.

സാഹയ്ക്ക് പരിക്കേറ്റപ്പോള്‍ ആഭ്യന്തര മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന പട്ടേലിനെ ടീമിലെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നിരുന്നില്ല. വിശ്വസം കാത്ത പട്ടേല്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് അര്‍ധ സെഞ്ച്വറികളായിരുന്നു നേടിയത്. പിന്നീട് രഞ്ജി ട്രോഫിയില്‍ ടീമിനെ വിജയത്തിലെത്തിക്കാനും പട്ടേലിനു കഴിഞ്ഞു.

പരിക്കില്‍ നിന്നു മോചിതനായ സാഹയാകട്ടെ കായികക്ഷമത തെളിയിക്കുന്നതിനായി ഇറാനി ട്രോഫിയില്‍ ഇറങ്ങി ഇരട്ട സെഞ്ച്വറിയാണ് നേടിയത്. പട്ടേലിനേക്കാള്‍ ഒരുപടി മുന്നിലാണ് തന്റെ സ്ഥാനം എന്നു വ്യക്തമാക്കുന്ന പ്രകടനമായിരുന്നു സാഹ മത്സരത്തില്‍ കാഴ്ചവെച്ചത്.

മത്സരത്തിനു പിന്നാലെ ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പര്‍ സാഹയാണെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദും വ്യക്തമാക്കി. “സാഹയാണ് നമ്പര്‍ വണ്‍ കീപ്പര്‍, പാര്‍ഥിവ് നമ്പര്‍ ടുവും” എന്നായിരുന്നു പ്രസാദ് പറഞ്ഞത്. കായിക ക്ഷമത പരിശോധിക്കാനാണ് സാഹയെ ഇറാനി ട്രോഫിയില്‍ കളിപ്പിച്ചത്. പരുക്കില്‍ നിന്നു മോചിതരായി വരുന്നവര്‍ ആഭ്യന്തര മത്സരം കളിക്കണമെന്നു ഞങ്ങള്‍ നിര്‍ബന്ധം പറഞ്ഞിട്ടുണ്ടെന്നും പ്രസാദ് വ്യക്തമാക്കി.

ശൂന്യതയില്‍ നിന്നു ഗുജറാത്തിനെ രഞ്ജി ചാമ്പ്യന്മാരാക്കിയ പാര്‍ത്ഥീവ് മികച്ച താരമാണെന്നും രണ്ടും താരങ്ങളും ഞങ്ങളുടെ പരിഗണനയിലുണ്ടെങ്കിലും ടെസ്റ്റില്‍ കൂടുതല്‍ മികവോടെ കീപ്പ് ചെയ്യുന്ന സാഹയ്ക്ക് അനുകൂലമായാണ് കാര്യങ്ങള്‍ എന്നും പ്രസാദ് പറഞ്ഞു.

സാഹ ഇറാനി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടിയ നിമിഷം

We use cookies to give you the best possible experience. Learn more