പുണെ: മികച്ച ബാറ്റിങ് പ്രകടനവുമായി മലയാളി താരം സഞ്ജു സാംസണ്‍ തകര്‍ത്തു കളിക്കവെ, വിവിധ കോണുകളില്‍ നിന്ന് അദ്ദേഹത്തെ ടീമിലെടുക്കണമെന്ന ആവശ്യം ഉയരുകയാണ്. എന്നാല്‍ വിക്കറ്റ് കീപ്പിങ്ങില്‍ സഞ്ജുവിന് വെല്ലുവിളി ഉയര്‍ത്തുകയാണ് ഇപ്പോള്‍ ടെസ്റ്റ് ടീമിലുള്ള വൃദ്ധിമാന്‍ സാഹ.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുണെയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ വിക്കറ്റിനു പിന്നില്‍ സാഹ നിരന്തരം മികച്ച പ്രകടനങ്ങള്‍ നടത്തുന്നതാണ് സഞ്ജുവിനു വെല്ലുവിളിയാകുന്നത്.
ഇന്നു രാവിലെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിനെ പുറത്താക്കാന്‍ സാഹയെടുത്ത ക്യാച്ചിനാണു സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമെത്തുന്നത്.
രവിചന്ദ്രന്‍ അശ്വിന്റെ പന്തില്‍ 53 പന്തില്‍ അഞ്ച് റണ്‍സ് മാത്രം എടുത്തുനില്‍ക്കുന്ന ഡുപ്ലെസിസിനെയാണ് സാഹ ക്യാച്ചെടുത്തു പുറത്താക്കിയത്. ഇന്നിങ്‌സിന്റെ 24-ാം ഓവറിലായിരുന്നു സംഭവം. പല തവണ കൈയില്‍ നിന്നു വഴുതിപ്പോയ പന്ത് മുന്‍പോട്ട് ഡൈവ് ചെയ്ത് സാഹ കൈയില്‍ പന്ത് ഒതുക്കുകയായിരുന്നു.
സാഹയാണ് ലോകത്തില്‍ ഇന്നുള്ളതില്‍ വെച്ച് ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്നായിരുന്നു മുന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ ശ്രീവത്സ് ഗോസ്വാമിയുടെ പ്രതികരണം.
ഋഷഭ് പന്തിനെ ഒഴിവാക്കിയാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് സാഹയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു മറ്റൊരാള്‍ ട്വീറ്റ് ചെയ്തത്. ‘സാഹയുടെ ഈ ഗ്ലൗ വര്‍ക്ക് മാത്രം മതി ഋഷഭ് പന്തിനെ പുറത്തിരുത്താന്‍’ എന്നായിരുന്നു ട്വീറ്റ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സാഹയുടെ നാടകീയമായ ക്യാച്ചുകള്‍ പന്തിനെ കഴിയാവുന്ന കാലത്തോളം പുറത്തിരുത്തുമെന്നു മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.
ഇതിനു മുന്‍പ് ഉമേഷ് യാദവിന്റെ പന്തില്‍ തുനിസ് ഡി ബ്രുയിനെ ഡൈവ് ചെയ്ത് ഒറ്റക്കൈയില്‍ പന്ത് പിടിച്ച് പുറത്താക്കി സാഹ അത്ഭുതപ്പെടുത്തിയിരുന്നു. അതിനു തൊട്ടുപിറകെയായിരുന്നു ഡുപ്ലെസിസിന്റെ ക്യാച്ച്.
അതേസമയം ടെസ്റ്റ് ടീമില്‍ മാത്രമാണ് സാഹയുള്ളത്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍.