തുടര്‍ച്ചയായ മോശം ഫോമിനെത്തുടര്‍ന്ന് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഋഷഭ് പന്തിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കി. വിശാഖപട്ടണത്ത് നാളെ ആരംഭിക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ പകരം ഉള്‍പ്പെടുത്തിയിരിക്കുന്നത് വൃദ്ധിമാന്‍ സാഹയെയാണ്.
32 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള സാഹ അവസാനമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെയാണ് ടെസ്റ്റ് മത്സരം കളിച്ചത്. കേപ്ടൗണിലെ ആ മത്സരത്തിനു ശേഷം സാഹയ്ക്കു പരിക്കേറ്റിരുന്നു.
ഈ ഒഴിവിലാണ് പന്ത് ടീമിലെത്തുന്നത്. അതിനുശേഷം 11 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച പന്തിന് ഒരിക്കലും ഫോം നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല.
നേരത്തേ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയും സെഞ്ചുറികള്‍ നേടിയ പന്ത് വിക്കറ്റിനു പിന്നിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്നു. വെസ്റ്റ് ഇന്‍സീനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ 92 റണ്‍സെടുത്ത ഒരിന്നിങ്‌സും പന്തിന് അവകാശപ്പെടാനുണ്ട്.
എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിലെ മറ്റു മൂന്ന് ഇന്നിങ്‌സുകളില്‍ 24, 7, 27 എന്നിങ്ങനെയായിരുന്നു പന്തിന്റെ സ്‌കോറുകള്‍. ഇതാണ് സാഹയ്ക്കു വഴിയൊരുക്കിയത്. പന്തിനേക്കാള്‍ വിശ്വസിക്കാന്‍ കഴിയുന്ന മധ്യനിര ബാറ്റ്‌സ്മാനാണ് സാഹ.
സാഹയാണ് തങ്ങളോടൊപ്പം ടെസ്റ്റ് പരമ്പരയ്‌ക്കെത്തുകയെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്നെ വ്യക്തമാക്കി.
‘സാഹയുടെ കീപ്പിങ് കഴിവുകള്‍ എല്ലാവര്‍ക്കും കാണാവുന്നതാണ്. അദ്ദേഹം നമുക്കുവേണ്ടി മികച്ച രീതിയിലാണ് കളിച്ചിട്ടുള്ളത്. ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുമ്പോഴൊക്കെ അതും മികച്ചതാക്കാറുണ്ട്.
പരിക്ക് മൂലം ഏറെനാള്‍ സാഹ കളിക്കളത്തില്‍ നിന്നു വിട്ടുനിന്നത് നിര്‍ഭാഗ്യകരമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് അദ്ദേഹം എനിക്ക്. ഈ സാഹചര്യങ്ങളില്‍ അദ്ദേഹം മുന്‍പ് ചെയ്തതൊക്കെയും ഇപ്പോഴും ചെയ്യും.’- ക്യാപ്റ്റന്‍ പറഞ്ഞു.