| Monday, 3rd October 2016, 8:09 pm

ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെന്ന് കോഹ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്ത് ഇന്നുള്ളതില്‍ വെച്ച് ഏറ്റവും മികച്ച കീപ്പര്‍ വൃദ്ധിമാന്‍ സാഹയെന്ന് വിരാട് കോഹ്‌ലി. ടെസ്റ്റില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.


കൊല്‍ക്കത്ത:  രാജ്യത്ത് ഇന്നുള്ളതില്‍ വെച്ച് ഏറ്റവും മികച്ച കീപ്പര്‍ വൃദ്ധിമാന്‍ സാഹയെന്ന് വിരാട് കോഹ്‌ലി. ടെസ്റ്റില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.

വിന്‍ഡീസിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടാനായത് സാഹയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും വിക്കറ്റുകള്‍ക്ക് പിന്നിലും ബാറ്റിങ്ങിലും അദ്ദേഹം നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു. മത്സരശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി.

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും സാഹ അര്‍ദ്ധശതകം നേടിയിരുന്നു (54&56). ഇന്നത്തെ ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.

ദില്‍വാര്‍ ഹുസൈന്‍, ഫാറൂഖ് എന്‍ജിനീയര്‍, എം.എസ് ധോണി എന്നീ കീപ്പര്‍മാര്‍ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഇന്നിംഗ്‌സുകളിലും അര്‍ദ്ധശതകം നേടിയിട്ടുള്ളത്.

ബംഗാളില്‍ നിന്നുള്ള താരമായ സാഹ 2010ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.

We use cookies to give you the best possible experience. Learn more