| Saturday, 30th March 2019, 2:51 pm

ഗോരഖ്പൂരിലും കാണ്‍പൂരിലും എസ്.പി സ്ഥാനാര്‍ത്ഥികളായി നിഷാദ് സമുദായംഗങ്ങള്‍; നടപടി നിഷാദ് പാര്‍ട്ടിയുടെ നീക്കം തടയാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തില്‍ നിന്ന് വിട്ടു പോയ നിഷാദ് പാര്‍ട്ടിയുടെ നീക്കം തടയാന്‍ ഗോരഖ്പൂരിലും കാണ്‍പൂരിലും നിഷാദ് സമുദായംഗങ്ങളെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി. ഗോരഖ്പൂരില്‍ രംഭുലാല്‍ നിഷാദും കാണ്‍പൂരില്‍ രാംകുമാര്‍ നിഷാദുമാണ് സ്ഥാനാര്‍ത്ഥികള്‍.

കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എസ്.പി സീറ്റില്‍ മത്സരിച്ച നിഷാദ് പാര്‍ട്ടി ഇന്നലെ മഹാസഖ്യം ഉപേക്ഷിച്ചിരുന്നു. ചൊവ്വാഴ്ച മഹാസഖ്യത്തിന്റെ ഭാഗമായി മൂന്നു ദിവസം പിന്നിടുമ്പോഴാണ് സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ നിഷാദ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനിടെ യോഗി ആദിത്യനാഥിനെ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിച്ചത് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനാണെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തെ മറികടക്കാനാണ് നിഷാദ് സമുദായംഗങ്ങളെ അഖിലേഷ് യാദവ് മത്സരത്തിനിറക്കിയിരിക്കുന്നത്.

സോളാപൂരില്‍ പ്രകാശ് അംബേദ്ക്കര്‍ക്ക് സി.പി.ഐ.എം പിന്തുണ

ഗോരഖ്പൂരില്‍ സഞ്ജയ് നിഷാദിന്റെ മകന്‍ പ്രവീണ്‍ നിഷാദാണ് നിലവില്‍ എം.പി. ഗോരഖ്പൂര്‍ സീറ്റില്‍ പ്രവീണ്‍ നിഷാദിനെ വീണ്ടും മത്സരിപ്പിക്കുമെന്ന് നിഷാദ് പാര്‍ട്ടിയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു.

2018ല്‍ ഗോരഖ്പൂരിലും ഫൂല്‍പൂരിലുമാണ് ബി.ജെ.പിയ്ക്കെതിരെ പരീക്ഷണമെന്ന നിലയ്ക്ക് എസ്.പിയും ബി.എസ്.പിയും ആദ്യം ഒന്നിച്ചത്. 1989ന് ശേഷം ബി.ജെ.പി തോറ്റിട്ടില്ലാത്ത, യോഗി ആദിത്യനാഥിന്റെ സിറ്റിങ് സീറ്റായിരുന്നു ഗോരഖ്പൂര്‍.

We use cookies to give you the best possible experience. Learn more